ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കര 155 കരി

കരമരീ, യുടെ. s. A prisoner, a captive. ബദ്ധൻ.

കരമൎദ്ദകം, ത്തിന്റെ. s. A small tree bearing an acid
fruit, commonly Caronda, or Carinda, (Carissa Caron-
das.) പെരിങ്കളാവ.

കരമൎദ്ദനം, ത്തിന്റെ. s. Embrocation with the hand.
കൈകൊണ്ട തിരുമ്പുക.

കരമാലു, വിന്റെ. s. Smoke. പുക.

കരമുക്തം, ത്തിന്റെ. s. A missile weapon thrown by
the hand, a dart, a javelin. വെൽ.

കരമൊഴിവ, ിന്റെ. s. Freedom from tax, granted by
the crown.

കരം, ത്തിന്റെ. s. 1. The hand. കൈ. 2. royal re-
venue, tax, toll, assessment, &c. രാജഭൊഗം. 3. a ray
of light. രശ്മി. കരം പതിക്കുന്നു. To assess, to levy
taxes.

കരംബം, ത്തിന്റെ. s. Flour or meal, mixed with
curds. തൈർകൂട്ടിയ മാവ, ദൊശ.

കരംബിതം. adj. Intermingled, mixed, inlaid. കൂട്ടിക
ലൎന്നത.

കരംഭം, ത്തിന്റെ. s. Cake, flour, or meal mixed with
curds. ദൊശ.

കരയൻ, ന്റെ s. Striped cloth.

കരയാമ്പൂ, വിന്റെ. s. Cloves, Eugenia Caryophyl-
lata. (Lin.)

കരയിക്കുന്നു, ച്ചു, പ്പാൻ. v. c. To make, or cause to cry.

കരയുന്നു, ഞ്ഞു, വാൻ. v. n. To cry, to weep aloud;
to weep; to lament.

കരയെറുന്നു, റി, വാൻ. v. n. &a. 1. To ascend, to
mount, to climb. 2. to embark, to ride upon, to get into
any coveyance. 3. to increase, to advance.

കരയെറ്റം, ത്തിന്റെ. s. 1. Ascent, ascension, mount-
ing, climliing. embarkation. 3. rise, increase.

കരയെറ്റുന്നു, റ്റി, വാൻ. v. a. To cause to ascend,
mount, or climb. 2. to cause to embark. 3. to cause to
increase, to advance. 4. to place upon.

കരയൊരം, ത്തിന്റെ. s. A bank, the water's edge.

കരരുഹം, ത്തിന്റെ. s. A finger nail. കൈനഖം.

കരവല്ലഭം, ത്തിന്റെ. s. Conversation by making signs
with the fingers. കൈകൊണ്ടുള്ള സംസാരം.

കരവഴി, യുടെ. s. Journey by land. കരവഴിക്ക. By
land.

കരവാളം, ത്തിന്റെ. s. A seymitar, or sabre, a sword.
വാൾ.

കരവാളിക, യുടെ. s. A short club, or wooden sword,
a cudgel. പൊന്തി, ചെറുവാൾ.

കരവീരകം, ത്തിന്റെ. s. 1. A sword. വാൾ. 2. a

poison, the poisonous root of the Oleander. വിഷം.

കരവീരം, ത്തിന്റെ. s. A fragrant plant. Oleander or
Nerium Odorum. കണവീരം.

കരശാഖ, യുടെ. s. A finger. വിരൽ.

കരശീകരം, ത്തിന്റെ. s. Water expelled by an ele-
phant's trunk. തുമ്പികയ്യിലെ വെള്ളം.

കരസാരസം, ത്തിന്റെ. s. The hand. കൈ.

കരസ്ഥമാക്കുന്നു, ക്കി, വാൻ. v. a. Tം obtain. 2.
to procure by fraud or stealth. 3. to extort, to usurp.
കൈക്കലാക്കുന്നു.

കരസ്ഥം. adj. What is in the hand. കയ്യിലിരിക്കു
ന്നത.

കരസ്ഥാനം, ത്തിന്റെ. s. The office, dignity, privilege
of the Caracars or principal inhabitants of a place.

കരസ്ഥിതം. adj. What is in or on hand. കയ്യിൽ ഇ
രിക്കുന്നത.

കരഹാടകം, ത്തിന്റെ. s. 1. The name of a tree. Van-
gueria spinosa. മലങ്കാര. 2 the fibrous root of the lotus.
താമരക്കിഴങ്ങ.

കരഹാടം, ത്തിന്റെ. s. 1. The fibrous root of the lotus.
താമരക്കിഴങ്ങ. 2. the name of a tree, Vangueria spino-
sa. മലങ്കാര.

കരള, ിന്റെ. s. The liver, one of the entrails.

കരളുന്നു, ണ്ടു, വാൻ. v. a. To gnaw, to bite, to nibble.
2. to mumble, to utter imperfectly. കരണ്ടുമുറിക്കുന്നു.
To gnaw and bite off, as rats, &c.

കരൾച, യുടെ. s. 1. Gnawing, nibbling. 2. mumbling,
uttering inarticulately.

കരാർ, രിന്റെ. s. (Hin.) Agreement, engagement. ക
രാർചെയ്യുന്നു. To engage, to agree. കരാർനാമം. A
written agreement or engagement.

കരാളകം, ത്തിന്റെ. s. A black-stone, black marble.
കരിങ്കല്ല, കൃഷ്ണശില.

കരാളം, &c. adj. 1. Great, large, വലിയ. 2. high, lofty.
ഉയൎന്ന. 3. terrible, formidable. ഭയങ്കരം. 4. having
projecting teeth. കൊന്ത്രംപല്ലായുള്ള.

കരാളീ, യുടെ. s. One of the seven tongues of Agni or
fire. അഗ്നിനാളങ്ങളിൽ ഒന്ന.

കരി, യുടെ. s. 1. An elephant. ആന. 2. charcoal,
coal, any thing burnt black. 3. long grass growing in
paddy fields. 4. waste or uncultivated land. 5. a plough.
6. black (the colour.) കരിതെളിയിക്കുന്നു. To clear
waste land for cultivation.

കരികലാഞ്ചി, യുടെ. s. A bird.

കരികൊലപ്പുര, യുടെ. s. The Travancore Rajah's
treasury.

x2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/169&oldid=176196" എന്ന താളിൽനിന്ന് ശേഖരിച്ചത്