ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരി 156 കരി

കരികൊലം, ത്തിന്റെ. s. The treasure of the Rajah
of Travancore.

കരിക്ക, ിന്റെ. s. 1. An unripe cocoa-nut. 2. the soft
shell of an unripe cocoa-nut. 3. Shadow.

കരിക്കട്ട, യുടെ. s. Charcoal, cinders.

കരിക്കൽ, ലിന്റെ. s. Twilight, dusk. കരിക്കലാകു
ന്നു. To be dusk.

കരിക്കാടി, യുടെ. s. 1. Food. 2. eating: (honorific.) ക
രിക്കാടികഴിക്കുന്നു. To take food, to eat, (honorific.)

കരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To char, to burn black,
to scorch. 2. to burn, to burn up.

കരിക്കെന്ന. adv. In a hurry, hastily.

കരിഗൎജ്ജിതം, ത്തിന്റെ. s. The roaring of elephants.
ആനയലൎച്ച.

കരിങ്കടുക, ിന്റെ. s. Black mustard.

കരിങ്കണ്ണ, ിന്റെ. s. 1. Gutta serena, total blindness
from affection of the optic nerve. 2. an evil eye.

കരിങ്കണ്ണൻ, ന്റെ. s. 1. One who is totally blind from
affection of the optic nerve. 2. one who has an evil eye.

കരിങ്കദളി, യുടെ. s. A kind of plantain tree, or plantain.

കരിങ്കന്ന, ിന്റെ. s. A. black buffalo.

കരിങ്കര, യുടെ. s. The name of a forest tree. ഉതി.

കരിങ്കല്പണി, യുടെ. s. Granite stone work.

കരിങ്കല്പണിക്കാരൻ, ന്റെ. s. A granite stone mason.

കരിങ്കല്ല, ിന്റെ. s. 1. Granite. 2. black-stone.

കരിങ്കള്ളൻ, ന്റെ. s. A great thief.

കരിങ്കാളൻ, ന്റെ. s. A kind of curry.

കരിങ്കുട്ടിച്ചാത്തൻ, ന്റെ. 3. A demon, or evil spirit.

കരിങ്കുന്നി, യുടെ. s. A small shrub, a species of Abrus
precatorius bearing a black seed.

കരിങ്കുരങ്ങ, ിന്റെ. s. A black monkey.

കരിങ്കുരികിൽ, ലിന്റെ. s. A wag-tail.

കരിങ്കുറിഞ്ഞി, യുടെ. s. A medicinal plant. Justina Ec-
bolium, or Barleria cristata.

കരിങ്കുറുന്തൊട്ടി, യുടെ. s. A plant.

കരിങ്കുറുവ, യുടെ. s. A sort of black paddy.

കരിങ്കുരാൻ, ന്റെ. s. A bird, called the king of the
crows. തമ്പുരാത്തി.

കരിങ്കൂവളം, ത്തിന്റെ. s. The blue lotus or water lily,
Nymphœ cœrula.

കരിങ്കൊഴി, യുടെ. s. A black fowl, the flesh of which
is also black.

കരിങ്ങാലി, യുടെ. s. 1. A tree (that yields the) Mimosa
catechu. 2. the root of a bamboo.

കരിങ്ങൊട്ട, യുടെ. s. A tree, from the fruit of which
oil is taken.

കരിഞ്ചക്കര, യുടെ. s. A kind of coarse sugar or jacara
made from the toddy of the cocoa-nut tree.

കരിഞ്ചണ്ടി, യുടെ. s. An aquatic plant.

കരിഞ്ചപ്പട്ട, യുടെ. s. The small pox, the confluent or
worst kind.

കരിഞ്ചൎമ്മം, ത്തിന്റെ. s. An elephant's skin. ആന
ത്തൊൽ.

കരിഞ്ചീരകം, ത്തിന്റെ. s. 1. A plant, Celosia cristata.
2. black cumin seed, or fennel flower, Nigella sativa.
(Lin.)

കരിഞ്ചെള്ള, ിന്റെ. s. A species of grub, or weevil.

കരിഞ്ചെമ്പ, ിന്റെ. s. A kind of yam, the stem of the
plant being of a dark colour.

കരിഞ്ചെര, യുടെ. s. A black species of the snake call-
ed chera.

കരിഞ്ചെരട്ട, യുടെ. s. A large species of wall leech.

കരിണി, യുടെ. s. A female elephant. പിടിയാന.

കരിദാരകം, ത്തിന്റെ. s. A lion. സിംഹം.

കരിനാക്കൻ, ന്റെ. s. One who has an evil tongue.

കരിനൊച്ചി, യുടെ. s. The three leaved chaste tree,
Vitex Trifolia. (Lin.)

കരിന്തകര, യുടെ. s. A timber tree, the walleted Ptero-
carpus, Pterocarpus Marsupium. (Rox).

കരിന്തകാളി, യുടെ. s. 1. An esculent vegetable, com-
monly Gurcamai, Sólanum Indicum. 2. a tree, black
ebony. Diospyros Ebenum.

കരിന്താളി, യുടെ. s. See the preceding.

കരിന്തുമ്പ, യുടെ. Malabar cat mint, Nepeta Malabarica,
or Madagascariensis.

കരിന്തുളസി, യുടെ. s. A species of basil, the black
sort.

കരിന്തെൾ, ളിന്റെ. s. The large black scorpion.

കരിപാട്ടം, ത്തിന്റെ. s. The rent of lands.

കരിപിപ്പലി, യുടെ. s. A plant bearing a pungent fruit,
Elephant-pepper, considered by native writers as a large
species of that spice. അത്തിതിൎപ്പലി.

കരിപൊതകം, ത്തിന്റെ. s. A young elephant, one
under nine years old. ആനക്കിടാവ.

കരിപ്പട്ടി, യുടെ. s. A species of coarse sugar made from
the palmira tree.

കരിപ്പാലി, യുടെ. s. A black kind of paddy which is
sown in May and ripens in July.

കരിമരം, ത്തിന്റെ. s. A timber tree, commonly term-
ed the Sal Shorea Robusta.

കരിമരുത, ിന്റെ. s. The name of a tree; see the
preceding.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/170&oldid=176197" എന്ന താളിൽനിന്ന് ശേഖരിച്ചത്