ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുട 194 കുടി

കുഞ്ജം, ത്തിന്റെ. s. 1. A place overgrown with creep-
ing plants, &c., a bower, an arbour. വള്ളിക്കുടിൽ. 2.
an elephant's tusk. ആനക്കൊമ്പ. 3. the lower jaw.

കുഞ്ജരം, ത്തിന്റെ. s. An elephant. ആന.

കുഞ്ജരാശനം, ത്തിന്റെ. s. The holy fig tree. Ficus
religiosa. അരയാൽ.

കുഞ്ജലം, ത്തിന്റെ. s. An infant, a babe. 2. a young or
small one. 3. the young of fowls, &c.

കുഞ്ഞ, ിന്റെ. s. Holy basil, Ocimum sanctum.
തുളസി.

കുഞ്ഞാകുഞ്ഞിരുട്ട, ിന്റെ. s. Great darkness.

കുഞ്ഞമ്മ, യുടെ. A matron, a lady, (honorific.)

കുട, യുടെ. s. A coda or umbrella. കുടകെട്ടുന്നു. To
make codas, or umbrellas.

കുടകൻ, ന്റെ. s. 1. Asiatic Pennywort, Hydrocotyle
Asiatica. 2. an inhabitant of the Coorg country. 3. a
mountain on the west coast of the Indian peninsula.

കുടകപ്പാല, യുടെ. s. A medicinal plant, Conessi, or
oval-leaved rosebay, Nerium or Echites antidysenterica.
(Rox.) Nerium antidysenterium. (Lin.)

കുടകപ്പാലയരി, യുടെ. s. The seed of the preceding,
Echites antidysenterica.

കുടകരാജ്യം, ത്തിന്റെ. s. The country of Coorg.

കുടക്കാരൻ, ന്റെ. s. 1. An umbrella bearer. 2. one who
has an umbrella.

കുടക്കാൽ, ലിന്റെ. s. The handle of an umbrella.

കുടക്കൂലി, യുടെ. s. The rent of a house.

കുടങ്കം, ത്തിന്റെ. s. A roof, a thatch. മെല്പുര.

കുടങ്ങൽ, ലിന്റെ. s. A plant. See the 1st meaning of
കുടകൻ.

കുടച്ചിൽ, ലിന്റെ. s. The act of shaking off.

കുടജം, ത്തിന്റെ. s. See കുടകപ്പാല.

കുടന്നടം, ത്തിന്റെ. s. 1. A plant. Bignonia Indica.
പലകപ്പയ്യാനി. 2. a fragrant grass, Cyperus rotundus.
കഴിമുത്തങ്ങ.

കുടപ്പന, യുടെ. s. The large Palmira or tallipot tree,
Codda-pana or Corypha umbraculifera.

കുടപ്പായൽ, ലിന്റെ. s. Water soldier, Pista strali-
oles. (Lin.)

കുടമ്പുളി, യുടെ. s. The gamboge tree, or fruit. Gambogia
garcinia. (Willd.)

കുടം, ത്തിന്റെ. s. A water pot, a pitcher.

കുടമുല്ല, യുടെ. s. The large or rose-like Jasmine, Jasmi-
num roseum.

കുടയാണി, യുടെ. s. A nail with a flat head.

കുടയുന്നു. v.a. To shake off, to throw away.

കുടരം, ത്തിന്റെ. s. The post round which the string
passes that works the churning stick. കടകൊൽ തണ്ട.

കുടർ, യുടെ. s. The bowels, intestines, entrails.

കുടൎമാല, യുടെ. s. See the preceding.

കുടൎവാതം, ത്തിന്റെ. s. Pain in the bowels.

കുടലെറ്റം, ത്തിന്റെ. s. Convulsion, spasm of the
bowels, the wringing of the belly.

കുടൽ, ലിന്റെ. s. See കുടർ.

കുടൽചുരുക്കി, യുടെ. s. A medicinal plant.

കുടവയറൻ, ന്റെ. s. A person with a large or pot
belly.

കുടവയർ, റ്റിന്റെ. s. A large or pot belly.

കുടി, യുടെ. s. 1. Drinking, drunkenness. 2. an inhabi-
tant. 3. a house, habitation, dwelling. 4. a tenant, a
subject. 5. a family. 6. a bride. 7. a wife. 8. the body.

കുടിഒഴിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To abandon, or give
up an abode. 2. to abandon, or put away.

കുടികൾ, ളുടെ. s. plu. 1. Inhabitants, subjects, popula-
tion. 2. houses.

കുടികല്യാണം, ത്തിന്റെ. s. Procession of a nuptial
party to the house of the bridegroom, after marriage.

കുടികൂട്ടുന്നു, ട്ടി, വാൻ. v. a. To marry, spoken of slaves.

കുടികെടുക്കുന്നു, ത്തു, പ്പാൻ. v. a. To ruin a house,
family, or inhabitant.

കുടികെട്ട, ിന്റെ. s. Marriage of a slave.

കുടിക്കെട്ടുന്നു, ട്ടി, വാൻ. v. a. To marry, spoken of slaves.

കുടിക്കെട, ിന്റെ. s. Destruction or ruin of a family.

കുടികൊള്ളുന്നു, ണ്ടു, വാൻ. v. n. To inhabit, to dwell.

കുടിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To drink. 2. to suck. 3.
to swallow. 4. to suck up, to absorb.

കുടിചരം, ത്തിന്റെ. s. A porpoise. കടൽപന്നി.

കുടിഞ്ഞ, യുടെ. s. A place where young calves are tied.

കുടിഞ്ഞിൽ, ലിന്റെ. s. 1. See the preceding. 2. a hut,
a small house.

കുടിതം. adj. Crooked, bent. വളഞ്ഞ.

കുടിദ്രൊഹം, ത്തിന്റെ. s. Oppression of the inhabitants
by those in authority.

കുടിദ്രൊഹി, യുടെ. s. An oppressor of the people.

കുടിപതി, യുടെ. s. An inhabitant, an householder.

കുടിപുറപ്പെടുന്നു, ച്ചു, പ്പാൻ. v. n. To abandon, or leave
a dwelling.

കുടിപുറപ്പെടുവിക്കുന്നു, ച്ചു, പ്പാൻ. v. a. To dispos-
sess an inhabitant of his dwelling, to render houseless,
to expel.

കുടിപൂകൽ, ലിന്റെ. s. Entering on a dwelling. കുടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/208&oldid=176235" എന്ന താളിൽനിന്ന് ശേഖരിച്ചത്