ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുട്ടി 196 കുണു

ടുമ. The lower pivot. 2. a tendon, or part of wood let
into a mortise. 3. a lock or tuft of hair worn on the crown
of the head by the Hindus. 4. a bird's crest.

കുടുമതുള, യുടെ. s. A mortise, or hole cut into wood
that another may be put into it.

കുടുമി, യുടെ. s. 1. A lock or tuft of hair worn on the
crown of the head by Hindus. 2. a person of the follow-
ing class.

കുടുമിക്കാരൻ, ന്റെ. s. 1. See കുടുമിച്ചെട്ടി. 2. one
who wears a lock or tuft of hair on the crown of the
head.

കുടുമിച്ചാത്തൻ, ന്റെ. s. A bird of prey with a crest.

കുടുമിച്ചെട്ടി, യുടെ. s. One of a certain class of chetties
who beat rice or grain flat.

കുടുമിയവിൽ, ലിന്റെ. s. Rice or grain beaten very
thin.

കുടുസ്സ, ിന്റെ. s. 1. Narrowness, straitness. 2. com-
pactness, closeness.

കുട്ട, ിന്റെ. s. A blow with the closed fist, a buffet, a
cuff.

കുട്ട, യുടെ. s. 1. A sow. 2. a jackall.

കുട്ടകം, ത്തിന്റെ. s. A kind of copper vessel, a caldron.

കുട്ടനം, ത്തിന്റെ. s. Bruising, beating, cutting, (as me-
dicines.) ചതെക്കുക.

കുട്ടനാട, ട്ടിന്റെ. s. The name of a low part of Travan-
core; viz. Ambalapura and the adjacent low land.

കുട്ടൻ, ന്റെ. s. 1. A kind of fish. 2. a boy, a small or
little one. 3. a jackall.

കുട്ടാകം, ത്തിന്റെ. s. Bruising, beating, ചതവ, ഇടി.

കുട്ടാടൻ, ന്റെ. s. A kind of paddy reaped in January.

കുട്ടി, യുടെ. s. 1. An infant, a child. 2. the young of
any animal. 3. a young man among the Pattars.

കുട്ടിക്കരണം, ത്തിന്റെ. s. Tumbling heels overhead.

കുട്ടിക്കരണം കുത്തുന്നു, കുട്ടിക്കരണം മറിയുന്നു.
To tumble heels overhead, to perform a summerset.

കുട്ടിച്ചാത്തൻ, ന്റെ. s. A demon, a familiar spirit.

കുട്ടിച്ചുവര, ിന്റെ. s. 1. A wall in ruins. 2. ruin, de-
cay, destruction.

കുട്ടിനീ, യുടെ. s. A prostitute, a procuress, a go between.
വെശ്യയിൽ പ്രാധാന്യമുള്ളവൾ.

കുട്ടിമം, ത്തിന്റെ. s. 1. A pavement, a paved place or
floor. പടുക്കപ്പെട്ട സ്ഥലം. 2. a hut, a cottage. കു
ടിൽ.

കുട്ടിയിടുന്നു, ട്ടു, വാൻ. v. n. To bring forth young,
spoken of animals.

കുട്ടിസഞ്ചി, യുടെ. s. A purse, a small bag.

കുട്ടീശ്വരം, ത്തിന്റെ. s. Destruction, ruin. നാശം.
കുട്ടീശ്വരംവരുത്തുന്നു. To destroy.

കുട്ടുന്നു, ട്ടി, വാൻ. v. a. To strike with the fist, to buf-
fet, to cuff.

കുട്ടപ്പായൽ, ലിന്റെ. s. See കുടപ്പായൽ.

കുട്ടുപ്പാള, യുടെ. s. A vessel made of the thick skin or
cover of the betel-nut tree.

കുട്മളം, ത്തിന്റെ. s. An opening hud. പൂവിന്റെ മൊ
ട്ട.

കുഠം, ത്തിന്റെ. s. A tree. വൃക്ഷം.

കുഠരം, ത്തിന്റെ s. The post round which the string
of the churning stick passes. കടകൊൽ തണ്ട.

കുഠാരം, ത്തിന്റെ. s. An axe, a hatchet. മഴു, കൊടാ
ലി, വെണ്മഴു.

കുഠാരി, യുടെ. s. An axe, a hatchet. കൊടാലി.

കുഠാരു, വിന്റെ. s. A monkey. കുരങ്ങ.

കുഠെരകം, ത്തിന്റെ. s. Holy basil. Ocimum sanctum.
തുളസി.

കുഡുംബം, ത്തിന്റെ. s. A certain measure, a fourth
part of an Edangari. നാഴി.

കുഡുംഗകം, ത്തിന്റെ. s. 1. An arbour, a bower form-
ed of creeping plants. വള്ളിക്കുടിൽ. 2. a hut, a cottage.
3. a thatch, a roof.

കുഡുംബക്കാരൻ, ന്റെ. s. 1. A man who has a fa-
mily, an householder. 2. a kinsman, a relation by de-
scent. 3. a connexion, a relation by the Mother's side by
marriage, &c.

കുഡുംബം, or കുടുംബം, ത്തിന്റെ. s. 1. A family,
race. household. 2, kindred, relationship, connexion by
marriage. 3. offspring, progeny.

കുഡുംബപ്രതിഷ്ഠ, യുടെ. s. 1. Marriage. 2. found-
ing or establishing a family. കുഡുംബപ്രതിഷു കഴി
ക്കുന്നു. To found or establish a family.

കുഡുംബിനി, യുടെ. s. A matron, the wife of a house-
holder and mother of a family. ഭാൎയ്യ, പുത്രന്മാരും ഭൃ
ത്യന്മാരുമുള്ളവൾ.

കുഡുംബീ, യുടെ. s. The father of a family, a house-
holder. കുഡുംബമുള്ളവൻ.

കുഡ്യഛെദി, യുടെ. s. A thief, a house-breaker. തുര
ന്നു മൊഷ്ടിക്കുന്നവൻ.

കുഡ്യം, ത്തിന്റെ. s. A wall. ചുവര.

കുണപം, ത്തിന്റെ. s. A corpse, a dead body. ശവം.

കുണി, യുടെ. s. 1. One who has a lean, withered, or
crooked arm. ചൊങ്കകയ്യൻ. 2. the Toon tree, Cedre-
la Tunna. പൂവരശ.

കുണുക്കം, ത്തിന്റെ. s. Wagging, shaking, as the head.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/210&oldid=176237" എന്ന താളിൽനിന്ന് ശേഖരിച്ചത്