ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുല 205 കുലി

ഡുംബത്തിലെ ആചാരം ; ജാതിമൎയ്യാദ.

കുലധാരകൻ, ന്റെ. s. A son. പുത്രൻ.

കുലനാശനൻ, ന്റെ. s. 1. A reprobate, an outcast.
ഭ്രഷ്ടൻ. 2. a camel. ഒട്ടകം.

കുലനിലം, ത്തിന്റെ. s. A place of execution.

കുലപതി, യുടെ, s. The head of chief of a family. കു
ലത്തിലെ പ്രമാണി.

കുലപൎവ്വതം, ത്തിന്റെ. s. One of the seven principal
mountains. സപ്തവപൎവ്വതങ്ങളിൽ ഒന്ന.

കുലപാതകൻ, ന്റെ. s. A murderer, an assassin.

കുലപാതകം, ത്തിന്റെ. s. Murder, assassination.

കുലപാലിക, യുടെ. s. 1. A chaste woman, a nurse. 2.
the matron of a family. കുലത്തെ പാലിക്കുന്നവൾ.

കുലപുത്രൻ, ന്റെ. s. A son of the same family, who
possesses right of inheritance. സന്തതി.

കുലപ്പല്ല, ിന്റെ. s. An eye tooth.

കുലപ്പാമ്പ, ിന്റെ. s. Worms in the stomach.

കുലഭൃത്യൻ, ന്റെ. s. A family or household servant. കു
ലഭൃത്യ. A female servant, a nurse, a maid.

കുലമറിയൻപയറ, റ്റിന്റെ. A kind of beans grow-
ing in clusters.

കുലമാങ്ങ, യുടെ. s. A bunch of mangoes cut off from
the tree and placed in the road or street as a mark of
respect on the arrival of a great personage.

കുലം, ത്തിന്റെ. s. 1, Family, race, tribe or caste. 2. a
herd, a flock or multitude of animals of the same species.
3. an inhabited country. ജനപദം. 4. house, abode. വാസസ്ഥലം, ഭവനം.

കുലംകൂടുന്നു, ടി, വാൻ. v. n. To enter another or strange
family or caste.

കുലയടെക്ക, യുടെ. s. A bunch of betel-nuts cut from
the tree and placed as the bunch of mangoes stated above.

കുലയാന, യുടെ. s. An elephant addicted to kill people.

കുലവൻ, ന്റെ. s. A hill deity.

കുലവാഴ, യുടെ, s, A plantain tree cut down with the
bunch of plantains and placed in the road, street, &c. as
a mark of respect on the arrival of a great personage.

കുലവിദ്യ, യുടെ. s. The profession of a caste or family.

കുലവിപ്രൻ, ന്റെ. s. The family priest. കുലഗുരു.

കുലവില്ല, ിന്റെ. s. A bow drawn ready for being
discharged.

കുലവിളി, യുടെ. s. The roar or shout of an elephant
after having killed a person, or of a crowd after a per-
son has been executed.

കുലശെഖരൻ, ന്റെ. s. The title of the Travancore
Rajah.

കുലശെരപ്പെരുമാൾ, ളിന്റെ. s. See the preceding.

കുലശ്രെഷ്ഠൻ, ന്റെ. s. 1. An artificer or artist of
eminent birth. 2. a man of a good or respectable family.
3. one eminent in a family.

കുലസംഭവൻ, ന്റെ. s. One sprung from some good
family. നല്ല വംശത്തിൽ ജനിച്ചവൻ.

കുലസ്ഥം, ത്തിന്റെ. s. Horse-gram. മുതിര.

കുലസ്ഥിക, യുടെ. s. A blue stone used as medicine
and applied to the eyes as a collyrium, also as an astrin-
gent to sores. നീലാഞ്ജനം.

കുലസ്ത്രീ, യുടെ. s. 1. A chaste woman, a woman of
rank. 2. a legitimate wife, whose children have the right
of inheritance.

കുലഹണ്ഡകം, ത്തിന്റെ. s. A whirlpool, an eddy.
നീർചുഴലി.

കുലഹതകൻ, ന്റെ. s. 1. One who hates his family.
വംശത്തെ ദ്വെഷിക്കുന്നവൻ. 2. a destroyer.

കുലഹീനൻ, ന്റെ. s. 1. One of a low trile or caste.
2. one who is destitute of family or friends. വംശമില്ലാ
ത്തവൻ. 3. an outcast. ഭൂഷ്ടൻ.

കുലക്ഷയം, ത്തിന്റെ. s. The destruction of a family.
വംശനാശം.

കുലാചാരം, ത്തിന്റെ. s. The customs of a family,
or tribe. ജാതിമൎയ്യാദ.

കുലാഞ്ഞിൽ, ലിന്റെ. s. A cocoa-nut bunch stripped
of the nuts.

കുലാധിപൻ, ന്റെ. s. Head or chief of a family. കു
ലത്തിലെ പ്രമാണി.

കുലായം, ത്തിന്റെ. s. A nest. പക്ഷിക്കൂട.

കുലായിക, യുടെ. s. An aviary. പക്ഷികളെ വള
ൎത്തുന്ന സ്ഥലം.

കുലാൽവണ്ടി, യുടെ. s. A chariot, a carriage.

കുലാലൻ, ന്റെ. s. 1. A potter. കുശവൻ. 2. a wild
cock. കാട്ടുകൊഴി.

കുലാലീ, യുടെ. s. 1. A species of blue stone, applied
as a collyrium to the eyes. നീലാഞ്ജനം. 2. the wife of
a potter. കുശവന്റെ സ്ത്രീ.

കുലി, യുടെ. s. A hand. കൈ.

കുലികൻ, ന്റെ. s. 1. .An artist of eminent birth. കു
ലശ്രെഷ്ഠൻ. 2. the chief or headman of a tribe or
caste. കുലപ്രമാണി. 3. a kind of tree. ഇരിപ്പ.

കൂലിംഗകം, ത്തിന്റെ. s. A sparrow. ഊൎക്കുരികിൽ
പക്ഷി.

കൂലിരം, ത്തിന്റെ. s. A crab. ഞണ്ട.

കുലിശം, ത്തിന്റെ. s. The thunder-bolt of INDRA, a
diamond weapon. ഇന്ദ്രന്റെ ആയുധം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/219&oldid=176246" എന്ന താളിൽനിന്ന് ശേഖരിച്ചത്