ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈവി 227 കൊങ്ക

കൈയമ്പ, ിന്റെ. s. A missile dart, or weapon.

കൈരവം, ത്തിന്റെ. s. The white esculent water lily.
Nymphœa. (Lin.) വെളുത്ത ആമ്പൽ.

കൈരവിണി, യുടെ. s. A place abounding in water
lilies or an assemblage of water lilies. ആമ്പൽപൊ
യ്ക, ആമ്പൽ കൂട്ടം.

കൈരവീ, യുടെ. s. Moonlight. നിലാവ.

കൈരൊക്കം, adv. In cash, in ready money.

കൈലാസം, ത്തിന്റെ. s. Cailása a mountain in the
Himalaya range, the supposed favourite haunt of SIVA,
and fabulous residence of CUBERA.

കൈവട്ടക, യുടെ. s. A basin.

കൈവണക്കം, ത്തിന്റെ. s. Joining the palms of the
hands together as a mark of respect or reverence. കൈ
വണങ്ങുന്നു. To join the hands together as a mark
of reverence or respect.

കൈവൎക്കത്ത, ിന്റെ. See കൈപ്പൊരുത്തം.

കൈവൎത്തൻ, ന്റെ. s. A Muckaven, a fisherman, a
water man. മുക്കവൻ.

കൈവൎത്തിമുസ്തകം, ത്തിന്റെ. s. A fragrant kind of
grass, Cyperus rotundus. കഴിമുത്തെങ്ങ.

കൈവലച്ചിൽ, ലിന്റെ. s. 1. Distress, poverty, want,
penury. 2. the state of being reduced in circumstances.

കൈവല്യം, ത്തിന്റെ. s. 1. Eternal emancipation, be-
atitude. മൊക്ഷം. 2. success, effect. സിദ്ധി. കൈവ
ല്യമാകുന്നു. To succeed, to take effect. സാധിക്കുന്നു.

കൈവശം, ത്തിന്റെ. s. 1. Actual possession. 2. expert-
ness, skilfulness, dexterity. കൈവശമായിരിക്കുന്നു.
1. To be expert, to be skilful in performing manual work,
to be qualified. 2. to come to hand, to be acquired.

കൈവള, യുടെ. s. 1. A bracelet. 2. a plant.

കൈവഴി, യുടെ. s. 1. A channel, a brook, a canal, a
water course, an armlet. 2. means, instrument, way.

കൈവഴിചെല്ലം, ത്തിന്റെ. s. The royal private
treasury of Travancore.

കൈവാക്ക, ിന്റെ. s. 1. Possibility. 2. actual possessi-
on. 3. opportunity, leisure.

കൈവായ്പ, യുടെ. s. Borrowing for a short time on a
verbal promise.

കൈവാശി, യുടെ. s. 1. Overplus. 2. fortunateness.

കൈവാളസ്സഞ്ചി, യുടെ. s. 1. A bag with strings to
draw it, a work bag. 2. a pouch or purse with strings.

കൈവാൾ, ളിന്റെ. s. 1. A small sword. 2. a hand
saw.

കൈവാഴ്ച, യുടെ. s. Jurisdiction, government, authority.

കൈവിടുന്നു, ട്ടു, വാൻ. v. a. To forsake, to abandon,

to give up, to leave of, to let slip.

കൈവിധെയം, ത്തിന്റെ. s. See കൈവശം.

കൈവിരൽ, ലിന്റെ. s. A finger.

കൈവില, യുടെ. s. Purchasing for ready money.

കൈവിലങ്ങ, ിന്റെ. s. Fetters for the hands, mana-
cles, handcuffs.

കൈവിഷം, ത്തിന്റെ. s. 1. Poison given in victuals,
&c. for the purpose of killing. 2. poison taken in victuals
unknowingly or by accident.

കൈവിളക്ക, ിന്റെ. s. 1. A lantern, a hand lamp. 2.
a torch.

കൈവീചുന്നു, ചി, വാൻ. v. a. To move the hands
in walking.

കൈവീച്ച, ിന്റെ. s. The motion of the hands in walking.

കൈവെടിയുന്നു, ഞ്ഞു, വാൻ. v. n. 1. To forsake, to
abandon, to give up, to let go. 2. to shake the hand.

കൈവെഗം, ത്തിന്റെ. s. Swiftness of the hand, dex-
terity, expertness.

കൈവെല, യുടെ. s. Handiwork, doing manual labour.

കൈശമ്പളം, ത്തിന്റെ. s. Private wages.

കൈശികം, ത്തിന്റെ. s. A quantity of hair, the head
of hair. തലമുടി.

കൈശികീ, യുടെ. s. A dramatic or poetic representa-
tion of love. ശൃംഗാരം.

കൈശൊരം, ത്തിന്റെ. s. Tender age, youth, child-
hood. ബാല്യം.

കൈശ്യം, ത്തിന്റെ. s. A head of hair; much or orna-
mented hair. തലമുടി.


കൊ

കൊ. A syllabic or compound letter, the െ - ാ pronoun-
ced short.

കൊക്ക, ിന്റെ. s. 1. A crane, a stork. 2. the bill or
beak of a bird. 3. the cackling of a hen. 4. the cry of a
deer. 5. the hissing of a large snake.

കൊക്കര, യുടെ. s. A mark of great disrespect shewn
by the motion of the hand.

കൊക്കരണി, യുടെ. s. An oblong pond or tank.

കൊക്കി, യുടെ. s. A clasp, a neck clasp of gold.

കൊക്കുന്നു, ക്കി, വാൻ. v. a. To cackle like a hen after
laying eggs. 2. to cry as a deer. 3. to hiss.

കൊങ്ക, യുടെ. s. A woman's breast.

കൊങ്കണൻ, ന്റെ; or കൊങ്കണി, യുടെ. s. An in-
habitant of the Concan country.

കൊങ്കണം, ത്തിന്റെ. s. 1. The name of a country,

G g 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/241&oldid=176268" എന്ന താളിൽനിന്ന് ശേഖരിച്ചത്