ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തമ 329 തമ്പു

തപൊബലം,ത്തിന്റെ.s. The influence of an austere
life.

തപൊലൊകം,ത്തിന്റെ. s. See തപസ്സ.

തപൊവനം,ത്തിന്റെ. s. A wilderness inhabited by
devotees.

തപ്തം, &c. adj. Heated, inflamed; burnt with heat, pain
or sorrow. തപിക്കപ്പെട്ട.

തപ്പ,ിന്റെ. s. 1. A timbrel, a tabret or drum. 2. grop-
ing, feeling with the hand, searching for. 3. error, mis-
take, a fault, a blunder. 4. escape, absconding. തപ്പടി
ക്കുന്നു, തപ്പുകൊട്ടുന്നു, To beat the tabret.

തപ്പൽ,ലിന്റെ. s. See തപ്പ, except in the 1st meaning.

തപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To cause to feel about.
2. to allow to escape; to extricate, to save.

തപ്പിട്ട,യുടെ. s. A tabret or timbrel.

തപ്പിതം,ത്തിന്റെ. s. An error, a mistake, a fault, a
blunder.

തപ്പുകാരൻ,ന്റെ. s. One who beats a tabret, or timbrel.

തപ്പുതൽ,ലിന്റെ. s. Error, fault, mistake, blunder.

തപ്പുന്നു,പ്പി,വാൻ. v. a. 1. To feel about with the
hand, to search for by feeling, to grope. 2. to escape, to
elude. 3. to doubt. 4. to fall into a mistake, to be in-
volved in difficulties. തപ്പിനടക്കുന്നു, To grope about
for, or in search of. തപ്പിപ്പൊകുന്നു, 1. To err. 2. to
escape. തപ്പി എടുക്കുന്നു, To grope for and take.

തമകൻ,ന്റെ. s. One of the five last breaths, ജീവ
വായുക്കളിൽ ഒന്ന.

തമനകൻ,ന്റെ. s. See the preceding.

തമപ്പാല്പച്ച,യുടെ. s. A herb, Lycopodium phlegmaria.

തമം,ത്തിന്റെ. s. 1. See തമസ്സ. 2. a word added
to the Positive in order to form the Superlative, as ഗു
ണം, Good; ഗുണതമം, Best.

തമര,ിന്റെ. s. 1. A borer, an instrument with which a
hole is bored, a gimlet, a drill. 2. an owner, a master.
തമരമിടുന്നു, To bore, to drill, to make a hole.

തമരത്ത,യുടെ. s. A tree, Averrhoa Carambola. (Lin.)
തമരത്തക്കാ. Its fruit.

തമരം,ത്തിന്റെ. s. Lead. ൟയ്യം.

തമർക്കൂറ,റ്റിന്റെ. s. Owner-ship.

തമസ്വിനീ,യുടെ. s. Night. രാത്രി.

തമസ്സ,ിന്റെ. s. 1. The third of the qualities incident
to the state of humanity; the tamog una, or property of
darkness, whence proceed folly, ignorance, mental blind-
ness, worldly delusion, &c. അജ്ഞാനം, മൂഢത, അ
ന്ധത. 2. darkness, gloom: ഇരിട്ട. 3. Rahu, or the
personified ascending node. രാഹു. 4. sin. പാപം.

തമാ,യുടെ. s. Night. രാത്രി.

തമാൻ,ന്റെ. s. Long drawers, or trowsers, such as are
worn by peons.

തമാലപത്രം,ത്തിന്റെ. s. 1. The sectarial mark made
with sandal, &c. on the fore-head. തൊടുകുറി. 2. the
Tamala tree. See തമാലം.

തമാലം,ത്തിന്റെ. s. 1. The name of a tree, the Tama-
la, noted for the dark hue of its blossoms, Xanthocy-
mus pictorius. (Rox.) പച്ചിലമരം. 2. the sectarial
mark on the fore-head. തൊടുകുറി.

തമിസ്രം,ത്തിന്റെ. s. Darkness. ഇരിട്ട.

തമിസ്രാ,യുടെ. s. A dark night, or one during the
wane of the moon. ഇരിട്ടുള്ള രാത്രി.

തമിഴ,ിന്റെ. s. The Tamul language.

തമിഴൻ,ന്റെ. s. A Tamulian, one born in the Tamul
country.

തമിഴ്കുത്ത,ിന്റെ. s. A translation or commentary of
the Amarásam.

തമിഴ്കൂറ,ിന്റെ. s. Any work written in the Tamul
language.

തമിഴ്പടി,യുടെ. s. See the preceding.

തമിഴ്പാദം,ത്തിന്റെ. s. A class of Súdras.

തമിഴാമ,യുടെ. s. The spreading hogweed, Boerhavia
diffusa. (Lin.)

തമീ,യുടെ. s. Night. രാത്രി.

തമുക്ക,ിന്റെ. s. A kind of drum used for publishing
the orders of government: commonly, a tom-tom. തമു
ക്കടിക്കുന്നു, To.beat this drum, to announce; answer-
ing in effect, to a bellman or cryer.

തമുക്കുകാരൻ,ന്റെ. s. One who beats the above drum.

തമൊഗുണം,ന്റെ. s. See തമസ്സ.

തമൊഭരം,ത്തിന്റെ, s. 1. Thick darkness. കൂരിരിട്ട. 2.
great ignorance or folly. മഹാ ഭൊഷത്വം.

തമ്പ,ിന്റെ. s. A tent. കൂടാരം.

തമ്പകം,ത്തിന്റെ. s. A tree.

തമ്പലം,ത്തിന്റെ. s. The remainder of chewed betel
leaf, and nuts.

തമ്പാക്ക,ിന്റെ. s. A sort of pinch-beck.

തമ്പാട്ടി,യുടെ. s. 1. A princess, a female of a royal fa-
mily. 2. a female of rank among the Cshetrians.

തമ്പാൻ,ന്റെ. s. 1. A prince or one of a royal family.
2. a person of title among the Cshetrians.

തമ്പി,യുടെ. s. 1. A younger brother. 2. the title of the
sons of the Rajah of Travancore.

തമ്പുരാക്കൾ,ളുടെ. s.The title of the Rajah of Arwan-
cheri.


Uu

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/343&oldid=176370" എന്ന താളിൽനിന്ന് ശേഖരിച്ചത്