ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുടി 348 തുത്ത

തുഞ്ചൽ,ലിന്റെ. s. 1. Sleeping. 2. error. 3. dying.

തുഞ്ചം,ത്തിന്റെ. s. An end, extremity.

തുഞ്ചുന്നു,ഞ്ചി,വാൻ. v. n. 1. To sleep. 2. to err, to
be entangled. 3. to die.

തുട,യുടെ. s. The thigh.

തുടക്കം,ത്തിന്റെ. s. The beginning, commencement.

തുടക്കാമ്പ,ിന്റെ. s. The inner part of the thigh.

തുടങ്ങൻകത്തി,യുടെ. s. A kind of broad knife.

തുടങ്ങി. part. From, beginning with.

തുടങ്ങുന്നു,ങ്ങി,വാൻ. v. a. 1. To begin, to commence.
2. to undertake.

തുടം,ത്തിന്റെ. s. 1. A liquid measure containing about
1/16 of an Edangari. 2. stoutness, plumpness.

തുടയ്ക്കാരം,ത്തിന്റെ. s. Connection, joining together,
touching.

തുടരി, vel തുടലി,യുടെ. s. The name of a thorny shrub
bearing an eatable fruit. Rhamnus circumcissus. 2. ju-
jube tree.

തുടരുന്നു,ൎന്നു,വാൻ. v. a. 1. To pursue, to follow after.
2. to chase. 3. to prosecute. 4. to continue. 5. to begin.
തുടൎന്നടുക്കുന്നു, തുടൎന്നു ചെല്ലുന്നു, തുടൎന്നു പൊകു
ന്നു, To pursue closely. തുടൎന്ന പറയുന്നു, To continue
speaking, to speak boldly.

തുടരെ. adv. One after another, following:

തുടരെ തുടരെ. adv. Ineessantly, continuedly, frequently,
without interstices.

തുടർ,രിന്റെ. s. 1. A chain. 2. a waist chain.

തുടൎച്ച,യുടെ. s. 1. Pursuit, following, chasing. 2. com-
mencement.

തുടൎമ്മാല,യുടെ. s. A gold necklace.

തുടൽ,ലിന്റെ. s. 1. A chain. 2. a fetter.

തുടലരഞ്ഞാണം,ത്തിന്റെ. s. A chain worn round
the waist.

തുടവാൎപ്പ,ിന്റെ. s. An uleer on the inner part of the
thigh.

തുടവാള,ിന്റെ.s. See the preceding.

തുടസ്സം,ത്തിന്റെ. s. See തുടക്കം.

തുടി,യുടെ. s. 1. A small drum, a tambourine. 2. Car-
damons. 3. palpitation. 4. a machine for drawing water
out of a well. തുടികൊട്ടുന്നു, To beat the fore-mention-
ed drum.

തുടിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To pant, to struggle.
2. to beat, to leap, to throb, to palpitate. 3. to strike the
water with the hands in swimming. 4. to act speedily,
to exert, to use vehemence.

തുടിപ്പ,ിന്റെ. s. 1. Panting, struggling. 2. palpitation,

tremor. 3. striking the water with the hands in swim-
ming. 4. acting speedily, using vehemence.

തുടിയടിക്കുന്നു,ച്ചു,പ്പാൻ. v. a. To beat a tambourine.
2. to publish or proclaim any order of Government, &c.

തുടുക്കുന്നു,ത്തു,വാൻ. v. n. To be or become red.

തുടെതുടെ. adj. Very red.

തുടുപ്പ,ിന്റെ. s. 1. A spatula, a slice. 2. a stirrer, a
fat wooden instrument. 3. an oar, a paddle. 4. red, the
colour. 5. a sprout. 6. a certain method of ploughing.

തുടെക്കുന്നു,ച്ചു,പ്പാൻ. v. a. To wipe, to rub, to clean.

തുടെപ്പ,ിന്റെ. s. Wiping, rubbing, cleaning.

തുട്ട,ിന്റെ. s. Copper coin.

തുട്ടി,യുടെ. s. A fine, stopping part of the wages or sa-
lary on account of default or neglect of work.

തുണ,യുടെ. s. 1. Help, aid, assistance. 2. a companion.
3. society, company. 4. protection. തുണ ചെയ്യുന്നു,
To help.

തുണക്കാരൻ,ന്റെ. s. 1. A companion, a fellow-
traveller. 2. a protector. 3. an assistant.

തുണി,യുടെ. s. 1. Cloth, clothes. 2. a timber tree.

തുണെക്കുന്നു,ച്ചു,പ്പാൻ. v. a. 1. To aid, to help to
assist. 2. to accompany. 3. to protect.

തുണ്ട,ിന്റെ. s. 1. A small piece, a shred, a remnant,
a morsel. 2. a small note. 3. loss, damage. തുണ്ടുപി
ണയുന്നു, To suffer loss.

തുണ്ടമാക്കുന്നു,ക്കി,വാൻ. v. a. To cut in pieces.

തുണ്ടം,ത്തിന്റെ. s. 1. A piece. 2. a part, a portion.

തുണ്ടിക്കുന്നു,ച്ചു,പ്പാൻ. v. a. To cut in pieces, to cut
asunder, to divide.

തുണ്ടിപ്പ,ിന്റെ.s. The act of cutting in pieces.

തുണ്ഡം,ത്തിന്റെ. s. 1. The face. മുഖം. 2. the mouth.
വാ. 3. a beak, a bill. പക്ഷികളുടെ കൊക്ക.

തുണ്ഡി,യുടെ. s. 1. The mouth, the face. മുഖം. 2.
a beak. കൊക്ക.

തുണ്ഡിക,യുടെ. s. The navel. നാഭി.

തുണ്ഡികെരീ,യുടെ. s. 1. The cotton plant. നൂൽ പ
രുത്തി. 2. a sort of gourd, Momordica monadelpha. കൊ
വൽവള്ളി.

തുണ്ഡിഭം, &c. adj. Having a prominent or elevated
navel. വലിയ പൊക്കിളുള്ള.

തുണ്ഡീലം, &c. adj. Having a prominent or elevated
navel. വലിയപൊക്കിളുള്ള.

തുത്തം, or തുത്ത,ിന്റെ. s. Calamine, (impure carbo-
nate of zinc.) പാൽതുത്തം, White vitriol, (sulphate
of zine.)

തുത്തനാകപുഷ്പം,ത്തിന്റെ. s. Flowers of zine.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/362&oldid=176389" എന്ന താളിൽനിന്ന് ശേഖരിച്ചത്