ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധന 391 ധനു

ദ്വൈതീയീകം,ത്തിന്റെ. s. Second. രണ്ടാമത്തെ.

ദ്വൈധം,ത്തിന്റെ. s. Neutrality, remaining indiffe-
rent between two parties. ഉദാസീനം.

ദ്വൈധീഭാവം,ത്തിന്റെ. s. Neutrality, remaining
indifferent between two parties. ഉദാസീനഭാവം.

ദ്വൈപായനൻ,ന്റെ. s. 1. A name of Vyása, the
author or compiler of the Védas, and Púranas. വ്യാസ
ൻ 2. One island born.

ദ്വൈമാതുരൻ,ന്റെ. s. A name of GENÉSA. ഗണെ
ശൻ.

ദ്വൈമാത്രെയൻ,ന്റെ. s. See. ദ്വിമാതൃജൻ.

ദ്വൈവിധ്യം,ത്തിന്റെ. s. Duplication. ഇരട്ടി.

ദ്വ്യഷ്ടം,ത്തിന്റെ. s. Copper. ചെമ്പ.

ധ. The nineteenth letter in the Malayalim alphabet,
being the asperate of the preceding and expressed by
D’h.

ധടം,ത്തിന്റെ. s. A balance, a pair of scales. തുലാ
സ, വെള്ളിക്കൊൽ.

ധത്തൂരം,ത്തിന്റെ. s. The thorn apple, stramonium,
Datura. ഉമ്മത്ത.

ധനയഞ്ജൻ,ന്റെ. s. 1. Fire. അഗ്നി. 2. a name of
Arjuna, one of the Pandu princes. അൎജ്ജുനൻ. 3. one
of the five vital airs, that which is supposed to fatten.
അഞ്ച വായുക്കളിൽ ഒന്ന.

ധനദൻ,ന്റെ. s. 1. A name of CUBÉRA, the god of
riches. കുബെരൻ. 2. a beneficent, liberal man, one
who gives away property. ധനവാൻ.

ധനധാന്യം,ത്തിന്റെ. s. Wealth in money and pro-
perty in land, &c. സമ്പത്ത.

ധനപതി,യുടെ. s. 1. A name of CUBÉRA, the god of
riches. കുബെരൻ. 2. a wealthy person. ധനവാൻ.

ധനപാലകൻ,ന്റെ. s. See the preceding.

ധനപിശാചി,യുടെ. s. Avarice, extreme desire of
riches. അൎത്ഥലൊഭം.

ധനപ്രിയ,യുടെ. s. A vegetable, Ardicia solacea.
ഒരു വക ചീര.

ധനമദം,ത്തിന്റെ. s. Pride, inflation, with the pride
of wealth.

ധനം,ത്തിന്റെ. s. Riches, wealth, property, substance.

ധനവാൻ,ന്റെ. s. A rich, wealthy, opulent man.

ധനവൃദ്ധി,യുടെ. s. Increase of wealth, prosperity.

ധനസ്ഥാനം,ത്തിന്റെ. s. The rising of a second
sign above the horizon. രണ്ടാമിടം.

ധനഹരി,യുടെ. s. A perfume, commonly called Chór.
കാട്ടകച്ചൊലം.

ധനഹാരി,യുടെ. s. A. thief, a pilferer. കളളൻ, മൊ
ഷ്ടാവ.

ധനക്ഷയം,ത്തിന്റെ. s. Decrease of wealth, adver-
sity. ദ്രവ്യനാശം.

ധനാഗമം,ത്തിന്റെ. s. Gain of riches, profit. ധന
ലാഭം.

ധനാഢ്യൻ,ന്റെ. S. 1. A wealthy man. ധനവാൻ.
2. a name of CUBÈRA. കുബെരൻ.

ധനാധിപൻ,ന്റെ. s. A name of CUBÉRA. കുബെ
രൻ.

ധനാശ,യുടെ. s. Thirst of wealth, longing for riches.
ദ്രവ്യമൊഹം.

ധനാശി,യുടെ. s. A tune. ഒരു രാഗം.

ധനിക,യുടെ. s. A young woman. യൌവനമുള്ള
വൾ.

ധനികത്വം,ത്തിന്റെ. s. An opulent state; affluence,
wealthiness.

ധനികൻ,ന്റെ. s. A rich, wealthy, opulent man. ധ
നവാൻ.

ധനികം, &c. adj. 1. Virtuous, excellent. ധൎമ്മമുള്ള. 2.
rich, opulent. ധനമുള്ള. s. Coriander. കൊത്തമ്പാല
യരി.

ധനിഷ്ഠാ,യുടെ . s. The twenty-third or twenty-fourth.
Nacshatra or lunar asterism. അവിട്ടം.

ധനീ,യുടെ. s. A wealthy, opulent person. ധനവാൻ.

ധനീയകം,ത്തിന്റെ. s. Coriander seed. കൊത്ത
മ്പാലയരി.

ധനു,വിന്റെ. s. 1. A bow. വില്ല. 2. a sign in the
Zodiac, Sagittarius. ധനുരാശി. 3. this month De-
cember. ധനുമാസം.

ധനുക്കൂൎറ,ിന്റെ. s. The sign Sagittarius, ധനുരാശി.

ധനുഞായർ,റ്റിന്റെ. s. The month December.

ധനുമാസം,ത്തിന്റെ. s. The month December.

ധനുരാശി,യുടെ. s. The sign Sagittarius.

ധനുൎഘൊഷം,ത്തിന്റെ. s. The sound of a bow-string.
ചെറുഞാണൊലി.

ധനുൎധരൻ,ന്റെ. s. An archer, one armed with a
bow, a bowyer. വില്ലാളി.

ധനുൎഭൃൽ,ത്തിന്റെ. s. An archer. വില്ലാളി.

ധനുൎമ്മദ്ധ്യം,ത്തിന്റെ. s. The centre part of a bow.
വില്ലിന്റെ നടുവ.

ധനുൎവ്വെദം,ത്തിന്റെ. s. Archery. ധനുൎവിദ്യ.

ധനുഷ്പടം,ത്തിന്റെ. s. A tree, commonly the Piyal,
Buchanania latifolia (Rox.) മുരൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/405&oldid=176432" എന്ന താളിൽനിന്ന് ശേഖരിച്ചത്