ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധുൎവ്വ 397 ധെനു

ധൂപവൎഗ്ഗം,ത്തിന്റെ. s. Ingredients used in incense.

ധൂപവൃക്ഷം,ത്തിന്റെ. s. A species of pine, Pinus
longifolia. ചരളം.

ധൂപായിതം, &c. adj. 1. Sufferring pain or fatigue. സ
ന്തപ്തം. 2. incensed, perfumed with incense. ധൂപിപ്പി
ക്കപ്പെട്ടത.

ധൂപാരാധന,യുടെ. s. The offering of incense.

ധൂപിക്കുന്നു,ച്ചു,പ്പാൻ. v. a. To burn incense, to per-
fume with incense.

ധൂപിതം, &c. adj. Spiced or seasoned in a particular
way ; (sauced, &c.) കടുവറുക്കപ്പെട്ടത.

ധൂമകെതു,വിന്റെ. s. 1. A comet, or falling star. 2. the
personified ascending mode. 3. violence. 4. fire. അ ഗ്നി.

ധൂമം,ത്തിന്റെ. s. Smoke. പുക.

ധൂമയൊനി,യുടെ. s. A cloud. മെഘം.

ധൂമവൃന്ദം,ത്തിന്റെ. s. A quantity or cloud of smoke.
പുകക്കൂട്ടം.

ധൂമളം,ത്തിന്റെ. s. Purple, a colour compounded of
black and red. ശ്യാമളവൎണ്ണം. adj. Of a purple colour.

ധൂമാഭാ,യുടെ. s. Purple. ശ്യാമളവൎണ്ണം.

ധൂമാളി,യുടെ. s. A column of smoke. പുകക്കൂട്ടം.

ധൂമിക,യുടെ. s. 1. Vapour, fog. ആവി, മഞ്ഞ. 2.
smoke. പുക.

ധൂമ്യ,യുടെ. s. A quantity or cloud of smoke.ധൂമവൃന്ദം.

ധൂമ്യാടം,ത്തിന്റെ. s. A sparrow, the fork-tailed shrike.
ചെറുകുരികിൽ പക്ഷി.

ധൂമ്രകം,ത്തിന്റെ. s. A camel. ഒട്ടകം.

ധൂമ്രം,ത്തിന്റെ. s. Purple, the colour, a compound of
black and red. കറുപ്പും ചുവപ്പും കൂടിയ നിറം. adj.
of a purple or smoky colour.

ധൂമ്രവൎണ്ണം,ത്തിന്റെ. s. The purple colour. adj. of
a smoky hue.

ധൂമ്ലം,ത്തിന്റെ. s. See ധൂമ്രം.

ധൂർ,രിന്റെ. s. See ധുരം.

ധൂൎജ്ജടി,യുടെ. s. A name of Siva. ശിവൻ.

ധൂൎത്തൻ,ന്റെ. s. 1. A fraudulent, deceitful, dishonest
or crafty person. ചതിയൻ. 2. a gamester. ചൂതാളി.
3. a rogue, a cheat. കള്ളൻ. 4. a headstrong, rash, un-
governable person, a knave. താന്തൊന്നി. 5. a whore-
monger. ധൂൎത്തുകാട്ടുന്നു, To deceive, to cheat. ചതി
ക്കുന്നു, &c.

ധൂൎത്തം,ത്തിന്റെ. s. Stramonium, or thorn apple. ഉ
മ്മത്ത.

ധൂൎവ്വഹൻ,ന്റെ. s. 1. One who carries a burden. ചു
മടെടുക്കുന്നവൻ. 2. one who governs a country. അ
ധികാരി. 3. a beast of burden. പൊതിക്കാള.

ധൂലകം,ത്തിന്റെ. s. Poison. വിഷം.

ധൂസരം,ത്തിന്റെ. s. The grey colour. ഒട്ടുവെളുത്ത
നിറം. adj. Grey, of a grey colour.

ധൂസരിതം. adj, Grey coloured. ധൂസരമാക്കപ്പെട്ടത.

ധൂളി,യുടെ. s. 1. Dust ; powder. നെരിയ പൊടി. 2. a
deceitful woman, an adulteress. 3. a species of silk cot-
ton. ധൂളിപറക്കുന്നു, Dust is flying about.

ധൂളിക,യുടെ. s. Fog or mist. മഞ്ഞ.

ധൂളികുട്ടിമം,ത്തിന്റെ. s. A mound, a rampart. വാട.

ധൂളിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To fly about as dist.
2. to be reduced to dust or powder. 3. to grow thick
with dust.

ധൂളിത്വം,ത്തിന്റെ. s. Whoredom, adultery. ധൂളിത്വം
കാട്ടുന്നു. To commit adultery.

ധൂളിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To reduce to pow-
der, to powder or sprinkle with powder.

ധൂളിപ്പെണ്ണിന്റെ. s. A whore.

ധൂളിമം,ത്തിന്റെ. s. A wall. പ്രാകാരം.

ധൂളിമാനം,ത്തിന്റെ. s. Dust. ധൂളിമാനം ചെയ്യുന്നു,
To waste.

ധൂളിമെത്ത,യുടെ . s. A soft bed or mattress.

ധൂളിയാക്കുന്നു,ക്കി,വാൻ. v. a. To reduce to dust or
powder.

ധൂളുന്നു,ളി,വാൻ. v. a. To fly, as dust, &c.

ധൃതരാഷ്ടൻ,ന്റെ. s. 1. A good king. 2. a proper
name, D’hritaráshtra, the father of Duryod’hana and un-
cle of the Pandu princes. 3. a sort of goose.

ധൃതം, &c. adj. 1. Possessed, held, contained. പിടിക്ക
പ്പെട്ടത. 2. worn. ധരിക്കപ്പെട്ടത. 3. cherished, sup-
ported. രക്ഷിക്കപ്പെട്ടത. 4. taken up. എടുക്കപ്പെട്ട
ത. 5. known, understood. അറിയപ്പെട്ടത.

ധൃതി,യുടെ. s. 1. Holding, having. വഹിക്കുക. 2.
steadiness, boldness, firmness. ഉള്ളുറപ്പ. 3. pleasure,
satisfaction, happiness. ആനന്ദം. 4. one of the astro-
logical Yogas.

ധൃതിമാൻ,ന്റെ. s. A courageous person. ധൈൎയ്യമു
ള്ളവൻ.

ധൃഷ്ടത,യുടെ. s. Impudence, boldness, confidence,
shamelessness.

ധൃഷ്ടൻ,ന്റെ. s. One who is impudent, confident, bold,
shameless.

ധൃഷ്ടം, &c. adj. Impudent, bold, confident, shameless.

ധൃഷ്ണി,യുടെ. s. A ray of light. രശ്മി.

ധൃഷ്ണു. adj. Impudent, bold, confident, shameless.

ധെനു,വിന്റെ. s. A milch cow, one that has lately
calved. കറക്കുന്ന പശു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/411&oldid=176438" എന്ന താളിൽനിന്ന് ശേഖരിച്ചത്