ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നറു 408 നാഗ

നളിനം,ത്തിന്റെ. s. 1. A lotus. താമര. 2. a water-
lily, Nelumbium speciosum. ആമ്പൽ.

നളിനശരൻ,ന്റെ. s. A name of the Hindu Cupid.
കാമൻ.

നളിനായുധൻ,ന്റെ. s. A name of CÁMA. കാമൻ.

നളിനാസനൻ,ന്റെ. s. A name of BRAMHA. ബ്ര
ഹ്മാവ.

നളിനാക്ഷൻ,ന്റെ. s. A name of VISHNU, as having
eyes resembling the lotus. വിഷ്ണു.

നളിനാക്ഷി,യുടെ. s. 1. A woman whose eyes resem-
ble the lotus. 2. a beautiful woman. സുന്ദരി.

നളിനീ,യുടെ. s. 1. An assemblage of lotus flowers. താ
മരകൂട്ടം. 2. a place abounding in lotuses. താമരകുളം
3. LECSHMI. ലക്ഷ്മി.

നളിന്നെത്ഭവൻ,ന്റെ. s. A name of BRAHMA. ബ്ര
ഹ്മാവ.

നക്ഷത്രമണ്ഡലം,ത്തിന്റെ. s. The starry heavens
or sky.

നക്ഷത്രമാല,യുടെ. s. 1. A necklace containing 27
pearls. ൨൭ മുത്തുകൊൎത്ത മാല. 2. the table of the as-
terisms in the moon’s path.

നക്ഷത്രം,ത്തിന്റെ. s. 1. A star. 2. a constellation,
asterism or lunar mansion; the portion of the Zodiac
passed over by the moon in one natural day, the Hindus
reckon 27 asterisms. As the Hindus observe the stars
chiefly in regard to the moon, and her mean course of
27 days and 8 hours, through the whole Zodiac, so they
have divided the Zodiac into 27 asterisms, and to each
of them they have assigned an equal space of 13 degrees
and 20 minutes, even when the stars belonging to a
lunar mansion are not always to be found in that space.

നക്ഷത്രവീതി,യുടെ. s. The moon’s path in the Zodiac.

നക്ഷത്രസഞ്ചയം,ത്തിന്റെ. s. A constellation. ന
ക്ഷത്ര കൂട്ടം.

നക്ഷത്രെശൻ,ന്റെ. s. The moon. ചന്ദ്രൻ.

നറുക്ക,ിന്റെ. s. 1. A small piece or paring cut off from
any thing. 2. a little palm leaf note.

നറുക്കില,യുടെ. s. A small piece of a palm leaf, a little
palm leaf note.

നറുക്കുന്നു,ക്കി,വാൻ. v. a. 1. To cut in small pieces.
to pare, to clip with scissors, to cut. 2. pluck or nip off.

നറുഞ്ചണ്ണ,യുടെ. s. A species of Costus, Costus spe-
ciosus, or Arabicus.

നറുനീണ്ടി,യുടെ. s. A plant, the root of which is con-
sidered a substitute for sarsaparilla, Periploca Indica or
Echites frutescens.

നറുനൈയ,യുടെ. s. Fresh or well scented Ghee or
clarified butter.

നറുന്തെൻ,ന്റെ. s. Honey or nectar of flowers.

നറുമ്പയ, or നറുമ്പശ,യുടെ. s. A fragrant gum, myrrh.

നറുമ്പാണൽ,ലിന്റെ. s. A plant, Cyminosura pe-
dunculata, another kind, Uvaria zeylanica.

നറുമ്പാൽ,ലിന്റെ. s. Cow’s milk.

നറുമ്പിച്ചകം,ത്തിന്റെ. s. A fragrant flower, the sin-
gle jasmine. Jasminum grandiflorum. ചെറുപിച്ചകം.

നറുവരി,യുടെ. s. A plant, the smooth-leaved Myxa,
Cordia myxa or latifolia.

നാ,യുടെ. s. 1. A man. മനുഷ്യൻ. 2. a dog. നായ്ക്കൾ,
plu. Dogs. കടൽനാ, A sea dog, a seal.

നാകദന്തി,യുടെ. s. 1. The glaucous-leaved physic nut,
Jatropha Glauca. 2. another plant, commonly Dandi
(Vahl.) ദന്തി.

നാകപ്പൂ,വിന്റെ. s. 1. See നാഗപ്പൂ. 2. another
plant, Pentapetes phænicia.

നാകമണപ്പറവ,യുടെ. s. A kind of bird, Sarali.

നാകം,ത്തിന്റെ. s. Heaven, paradise, æther, sky, at-
mosphere. സ്വൎഗ്ഗം, ആകാശം.

നാകലൊകം,ത്തിന്റെ. s. Heaven, paradise. സ്വൎഗ്ഗ
ലൊകം.

നാകവാസി,യുടെ . s. An inhabitant of heaven, a deity.

നാകികൾ,ളുടെ. s. plu. Deities, gods. ദെവകൾ.

നാകു,വിന്റെ. s. A white-ant or mole hill: a burrow,
or snake’s hole. പുറ്റ.

നാകുണം,ത്തിന്റെ. s. The name of a medicine, a
drug.

നാകുലീ,യുടെ. s. A plant; the ichneumon plant, a
vegetable supposed to furnish the mungoose with an
antedote, when bitten in a conflict with a snake, Serpent
Ophioxylon. Ophioxylon Serpentinum. അരത്ത, ചുവ
ന്ന അമിൽ പൊരി.

നാകെശൻ,ന്റെ. s. A name of INDRA. ഇന്ദ്രൻ.

നാക്ക,ിന്റെ. s. 1. The tongue. 2. the tongue of a ba-
lance. 3. the clapper or tongue of a bell. നാക്കുവടി
ക്കുന്നു, To clean the tongue. നാക്കു പറ്റുന്നു. To be
thirsty, to be dry, lit: the tongue to stick or cleave to the
mouth, or become parched. നാക്കു മടക്കുന്നു, To silence.

നാക്കില,യുടെ. s. The end of a plantain leaf.

നാക്കുമീൻ,നിന്റെ. s. The sole fish, Pleuronectes so-
lea.

നാഗകെസരം,ത്തിന്റെ. s. 1. A small tree, commonly
Nagésar, Mesua ferrea. നാഗപ്പൂമരം. 2. cassia buds.
വഴനപൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/422&oldid=176449" എന്ന താളിൽനിന്ന് ശേഖരിച്ചത്