ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പീര 505 പുക

നിറം. adj. of a yellow colour, yellow.

പീതവസ്ത്രം,ത്തിന്റെ. s. Yellow raiment. മഞ്ഞൾ
നിറമുള്ള വസ്ത്രം.

പീതവാലുക,യുടെ. s. Turmeric. മഞ്ഞൾ.

പീതസാരകം,ത്തിന്റെ. s. A tree, Pentaptera tomen-
tosa. വെങ്ങവൃക്ഷം.

പീതസാരം,ത്തിന്റെ. 1. A yellow gem, a topaz. പുഷ്പ
രാഗം. 2. a yellow sort of sandal wood. ഹരിചന്ദനം.

പീതസ്ഫടികം,ത്തിന്റെ. s. A precious gem, a topaz.
പുഷ്പരാഗം.

പീതാംബരൻ,ന്റെ. s. 1. A name of VISHNU or
CRISHNA. വിഷ്ണു, കൃഷ്ണൻ. 2. a religious mendicant
wearing a yellow garment.

പീതാംബരം,ത്തിന്റെ. s. 1. Yellow apparel. 2. the
dress of VISHNU. മഞ്ഞവസ്ത്രം.

പീതി,യുടെ. s. 1. A horse. കുതിര. 2. drinking. പാ
നം. 3. a dram shop. പാനസ്ഥലം.

പീതിക,യുടെ. s. 1. Turmeric. മഞ്ഞൾ. 2. the yellow
jasmine. ചെങ്കുറുമൊഴി.

പീത്ത. adj. 1. Bad, vile, low. 2. rent, torn.

പീനം,&c. adj. Fat, bulky, corpulent, large, പുഷ്ടിയുള്ള.

പീനസം,ത്തിന്റെ. s. 1. Cough, catarrh. ചുമ. 2. cold
affecting the nose. മൂക്കുവാലുന്ന വ്യാധി.

പീനസ്കന്ധം,ത്തിന്റെ. s. A wild hog. കാട്ടുപന്നി.

പീനാഹം,ത്തിന്റെ. s. A large stone on the mouth.
of a well. കിണറ്റിന്റെ വായ്ക്കല്ല.

പീനാറിമരം,ത്തിന്റെ. s. A large tree, the wood of
which stinks like human ordure, Ailanthus excelsa.

പീനാറ്റുമരം,ത്തിന്റെ. s. A tree having fetid flowers,
Sterculia fætida.

പീനൊദ്ധ്നി,യുടെ. s. A cow with a full or large udder.
അകിട വലിയ പശു.

പീപ്പ, or പീപ്പക്കുററി,യുടെ. s. A cask.

പീപ്പന്നി,യുടെ. s. A domestic pig.

പീയൂഷം,ത്തിന്റെ. s. 1. Ambrosia, nectar, the ima-
ginary food of the gods. അമൃത. 2. the milk of a cow du-
ring the first seven days after calving. പെറ്റ എഴുദി
വസത്തിനകത്തുള്ള പാൽ.

പീര,യുടെ. s. The refuse or what remains after the
juice of any thing has been pressed or squeezed out.

പീരകം,ത്തിന്റെ. s. A creeping plant bearing white
or yellow flowers.

പീരക്കാ,യുടെ. s. The fruit of the പീരകം.

പീരങ്കി,യുടെ. s. A cannon, or great gun.

പീരപ്പട്ടി,യുടെ. s. A kind of wild gourd bearing a small
bitter fruit.

പീരപ്പട്ടിക്കാ,യുടെ. s. The bitter fruit of the preced-
ing.

പീരപ്പിണ്ണാക്ക,ിന്റെ. s. Cocoa-nut oil cake.

പീലി,യുടെ. s. 1. The feathers of a peacock’s tail. 2.
the eye-lashes. 3. straw. 4. a ring worn by women on
their toes.

പീലിക്കണ്ണ,ിന്റെ. s. The eye of a peacock’s tail.

പീലിക്കുട,യുടെ. s. An umbrella made with peacocks
feathers.

പീലിക്കുന്തം,ത്തിന്റെ. s. A large lance or pike.

പീലിക്കുന്ന,ിന്റെ. s. The root of a peacock’s tail.

പീലിയാൻ,ന്റെ. s. A peacock.

പീലു,വിന്റെ. s. 1. The name of a tree, applied in some
places to the Careya Arborea, and in others to the Sal-
vadora Persica ; it is very commonly assigned also to all
exotic and unknown trees. ഉങ്ക. 2. an elephant. ആന.
3. an arrow. അമ്പ. 4. a flower. പൂ. 5. an atom. അ
ണു.

പീലുപൎണ്ണി,യുടെ. s. 1. A sort of creeper from the
fibres of which bow strings are made, bow string hemp,
Sanseviera Zeylonica. പെരുങ്കുരുമ്പ. 2. the large flow-
ered Bryony, Bryonia grandis. കൊവൽ.

പീവട്ടി,യുടെ. s. The flexuous branched winter-cherry,
Physalis flexuosa.

പീവരം. adj. Fat, large, corpulent. തടിച്ചത.

പീവരസ്തനീ,യുടെ. s. 1. A cow with a large udder.
അകിട വലിയ പശു. 2. a woman with large breasts.
മുല വലിയവൾ.

പീവീ. adj. Fat, large. തടിച്ചത.

പീള,യുടെ. s. The rheum or gum of the eyes. Gum or
secretion formed in the eyes. പീളയടിയുന്നു, The eyes
to be closed with gum.

പീളക്കുഴി,യുടെ. s. The inner corner of the eye where
the gum is formed.

പീറ. adj. 1. Bad, vile, low, mean. 2. torn, rent.

പുക,യുടെ. s. Smoke, vapour.

പുകക്കാട,ിന്റെ. s. A great, or thick smoke.

പുകക്കൂട,ിന്റെ. s. A chimney.

പുകച്ചിൽ,ലിന്റെ. s. 1. Smoking, smoke, fumigation.
2. obscurity, darkness. 3. exhalation, vapour. 4. heat. 5.
dimness.

പുകച്ചുറ്റ,ിന്റെ. s. Suffocation from smoke.

പുകനിറം,ത്തിന്റെ. s. A colour resembling smoke.

പുകയറ,യുടെ. s. Soot, grime.

പുകയില,യുടെ. s. Tobacco, the tobacco leaf, Nicotiana
Tabaccum. (Lin.)


2 T

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/519&oldid=176546" എന്ന താളിൽനിന്ന് ശേഖരിച്ചത്