ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാശ്‌നി 553 പ്രിയം

പ്രാരബ്ധകൎമ്മം,ത്തിന്റെ. s. 1. Destiny, luck. 2. com-
mencement. ആരംഭം.

പ്രാരബ്ധം,ത്തിന്റെ. s. Destiny, doom, fortune, luck.
adj. Begun, commenced. ആരംഭിക്കപ്പെട്ട.

പ്രാരംഭം,ത്തിന്റെ. s. Beginning, commencement. ആ
രംഭം.

പ്രാരംഭിക്കുന്നു,ച്ചു,പ്പാൻ.v. a. To begin, to commence.
ആരംഭിക്കുന്നു.

പ്രാൎത്ഥന,യുടെ. s. 1. Asking, begging, solicitation. 2.
prayer, supplication. 3. a vow. 4. an oblation, an offer-
ing.

പ്രാൎത്ഥിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To ask, to beg. 2.
to pray, to supplicate. 3. to vow.

പ്രാൎത്ഥിതം. adj. 1. Asked, begged, solicited. യാചിക്ക
പ്പെട്ട. 2. said, spoken. 3. obstructed or opposed by an
enemy. 4. vowed.

പ്രാലംബം,ത്തിന്റെ. s. A garland hanging round
the neck and reaching to the breast. മാല.

പ്രാലംബിക,യുടെ. s. A garland, a necklace. താവടം.

പ്രാലെയം,ത്തിന്റെ. s. Frost, snow. ഉറച്ചമഞ്ഞ.

പ്രാവ,ിന്റെ. s. A dove, a pigeon in general.

പ്രാവരണം,ത്തിന്റെ. s. An upper or outer garment
or cloak. പുതെപ്പ.

പ്രാവശ്യം,ത്തിന്റെ. s. A time, term.

പ്രാവാരകീടം,ത്തിന്റെ. s. A body louse. കൂറപ്പെൻ.

പ്രാവാരം,ത്തിന്റെ. s. An upper or outer garment.
ഉത്തരീയം.

പ്രാവൃട,ട്ടിന്റെ. s. The rainy season; the monsoon.
വൎഷകാലം.

പ്രാവൃതം,ത്തിന്റെ. s. A veil, wrapper, a cloak or
mantle. പുതെപ്പ. adj. Covered, enclosed, encompassed.
മൂടിയ.

പ്രാവൃതി,യുടെ. s. An enclosure, a fence, a bound hedge.
വെലി.

പ്രാവൃഷായണി,യുടെ. s. Cowhage, Carpopogon pru-
riens. നായ്ക്കുരുണ.

പ്രാവൃഷിജം,ത്തിന്റെ. s. A frog. തവള.

പ്രാവൃഷെണ്യം, adj. Produced in the rainy season.
വൎഷകാലത്തുണ്ടായ.

പ്രാവെശനം,ത്തിന്റെ. s. A manufactory, a work-
shop. പണിപ്പുര.

പ്രാശനം,ത്തിന്റെ. s. Feeding, eating. ഊണ.

പ്രാശിതം,ത്തിന്റെ. s. Oblation to deified progenitors.
ചാത്തം. adj. Eaten, devoured, ഭക്ഷിക്കപ്പെട്ട.

പ്രാശ്നികൻ,ന്റെ. s. An assistant at a spectacle or
assembly.

പ്രാസംഗം,ത്തിന്റെ. s. A yoke for cattle. നുകം.

പ്രാസംഗ്യം,ത്തിന്റെ. s. A beast of draught, an ox,
yoked or in training. നുകം ചുമക്കുന്ന കാള.

പ്രാസം,ത്തിന്റെ. s. 1. A bearded dart. കുന്തം. 2.
arrangement of words.

പ്രാസാദം,ത്തിന്റെ. s. A temple, a palace; a build-
ing consecrated to a deity, or inhabited by a prince. ദെ
വാലയം, രാജഭവനം.

പ്രാസികൻ,ന്റെ. s. A spearman, a lancer, a soldier
armed with a lance or spear. കുന്തക്കാരൻ.

പ്രാസ്ഥിക. adj. Sown with a Prast’ hq, containing a
Prast’ha, &c. ഇടങ്ങഴി വിതെക്കുന്ന, ഇത്യാദി.

പ്രാഹ്ണകാലം,ത്തിന്റെ. s. The forenoon. ഉച്ചെക്കു
മുമ്പെയുള്ള കാലം.

പ്രാഹ്ണം,ത്തിന്റെ. s. The forenoon. ഉച്ചെക്കു മുമ്പെ
യുള്ള കാലം.

പ്രിയ,യുടെ. s. A wife. ഭാൎയ്യ.

പ്രിയകം,ത്തിന്റെ. s. 1. A kind of tree, Nauclea ca-
damba. നീർകടമ്പ. 2. a plant, commonly, Priyangu.
ഞാഴൽ. 3. a variegated or spotted deer. ഒരു വക
മാൻ. 4. a tree, Pentaptera tomentosa. വെങ്ങ.

പ്രിയങ്കരം, &c. adj. Amiable, exciting or attracting
regard. ഇഷ്ടകരം.

പ്രിയംഗു,വിന്റെ. s. 1. A medicinal plant and per-
fume, commonly known by the same name Priyangu and
described in some places as a fragrant seed. ഞാഴൽ.
2. Pannic seed or Italian Millet, Panicum Italicum. തിന.

പ്രിയത,യുടെ. s. Love, affection. സ്നെഹം.

പ്രിയതമ,യുടെ. s. A wife. ഭാൎയ്യ.

പ്രിയതമൻ,ന്റെ. s. A husband. ഭൎത്താവ.

പ്രിയതമം, &c. adj. Dearest, most beloved, മഹാ ഇ
ഷ്ടമുള്ള.

പ്രിയതരം, &c. adj. Dear, more dear. എറ്റംഇഷ്ടമുള്ള.

പ്രിയദൎശനം, &c. adj. Handsome, lovely, good-looking.
ഭംഗിയുള്ള.

പ്രിയൻ,ന്റെ. s. 1. A favourite, a friend, a beloved.
ഇഷ്ടൻ. 2. a husband. ഭൎത്താവ.

പ്രിയപ്പെടുന്നു,ട്ടു,വാൻ. v. n. To be fond of, to love.

പ്രിയഭാഷണം,ത്തിന്റെ. s. Kind, gentle or agree-
able discourse. ഇഷ്ടവാക്ക.

പ്രിയമാകുന്നു,യി,വാൻ. v. n. 1. To be pleased
with, to be dear to. 2. to be scarce.

പ്രിയം,ത്തിന്റെ. s. 1. Joy, pleasure, delight, happi-
ness. സന്തൊഷം. 2. love, affection, regard. സ്നെഹം.
adj. 1. Dear, precious, beloved, desired. 2. dear, or high
in price. പ്രിയംവലിക്കുന്നു, To praise an article for


3 B

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/567&oldid=176594" എന്ന താളിൽനിന്ന് ശേഖരിച്ചത്