ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫെലി 557 ബധി

lying speech. അസത്യവാക്ക. adj. 1. Pithless, sapless.
നിസ്സാരമായുള്ള. 2. vain, unprofitable, unmeaning,
empty, useless. നിഷ്ഫലമായുള്ള.

ഫല്ഗുനൻ, ന്റെ. s. A name of Arjuna, the third son
of Pandu. അൎജ്ജുനൻ.

ഫല്ഗുനി, യുടെ . s. The constellation Phalguni, or the
twelfth asterism. പൂരം.

ഫാണിതം, ത്തിന്റെ. s. Raw sugar, the inspissated
juice of the sugar cane. മുറിയൻശൎക്കര.

ഫാണ്ടം, adj. Ready, prepared, made by extemporaneous
easy process, (decoction, &c.) s. Diluted decoction, de-
coction easily prepared. കഷായം

ഫാലം, ത്തിന്റെ. s. 1. The plough-share. കൊഴു. 2.
the forehead. നെറ്റി.

ഫാലലൊചനൻ, ന്റെ. s. A name of Siva. ശിവൻ.

ഫാല്ഗുനം, ത്തിന്റെ. s. The month Phálguna, (Febru-
ary and March.) കുംഭവും മീനവും

ഫാല്ഗുനി, യുടെ . s. 1. The day of the full moon in the
month Phálguni. 2. the month Phálguni. ഫാല്ഗുനിമാ
സം.

ഫാല്ഗുനികം, ത്തിന്റെ. s. See ഫാല്ഗുനം..

ഫു, ind. 1. An expression of disregard or contempt, (Phoo,
hoot.) 2. imitative sound, implying the bubbling or boil-
ing of water, &c.

ഫുല്ലം, adj. Blown, opened, expanded as a flower വിട
ൎന്ന.

ഫൂൽകാരം, adj. Arrogant, contemptuous, disdainful.
നിന്ദയായുള്ള.

ഫെനം, ത്തിന്റെ. s. 1. Froth, foam. നുര. 2. cuttle
fish bone, supposed to be the indurated foam of the sea.
കടൽനാക്ക.

ഫെനലം. adj. Frothy, foamy. നുരയുള്ള.

ഫെനാഗ്രം, ത്തിന്റെ. s. A bubble. നീൎക്കുമള.

ഫെനിലം, ത്തിന്റെ. s. 1. The soap tree, Sapindus
detergens. (Rox.), പുളിഞ്ചി . 2. the fruit of the jujube.
ഇലന്ത. 3. the fruit of the Vangueria spinosa. adj.
Frothy, foamy.

ഫെരണ്ഡം, ത്തിന്റെ. s. A jackal. കുറുക്കൻ.

ഫെരവം, ത്തിന്റെ. s. A jackal, or shacal. കുറുക്കൻ.
adj. 1. Fraudulent, crafty, a rogue or cheat. ചതിവുള്ള.
2, malicious, noxious, injurious. ഉപദ്രവിക്കുന്ന.

ഫെരു, വിന്റെ. s. A jackal. കുറുക്കൻ.

ഫെല, യുടെ. s. Orts, leavings. ഉഛിഷ്ടം .

ഫെലകം, ത്തിന്റെ. s. Orts, leavings of a meal or
droppings from the mouth. ഉഛിഷ്ടം .

ഫെലി, യുടെ. s. Orts, leavings. ഉഛിഷ്ടം .

ബ. The twenty-third consonant of the Malayalam alpha-
bet, corresponding to the letter B, and often confounded
with the analogous semivowel വ, or V or W.

ബകം, ത്തിന്റെ. s. A crane. വെളിർ, കൊക്ക.

ബകാരം, ത്തിന്റെ. s. The name of the letter ബ.

ബകുളം, ത്തിന്റെ. s. The name of a tree, Mimusops
elengi. ഇലഞ്ഞി.

ബഡവ, യുടെ. s. 1. A mare. പെൺ്കുതിര. 2. the
nymph Aswini or the personified asterism which is desig-
nated by a horse's head, അശ്വിനി.

ബഡവാഗ്നി, യുടെ. s. Submarine fire. സമുദ്രാഗ്നി.

ബഡവാനലൻ, ന്റെ. s. Submarine fire. സമുദ്രാ
ഗ്നി.

ബഡവാമുഖാഗ്നി, യുടെ. s. See the last.

ബത, ind. A particle analogous to, ah, hie, &c. express-
ing 1. Sorrow. 2. comparison. 3. pleasure. 4. oh, ho, a
vocative particle.

ബദരം, ത്തിന്റെ. s. ]. The jujube tree, Zizyphus
jujuba or scandens. ഇലന്ത. 2. the fruit of the same.

ബദര, യുടെ. s. 1. Cotton. നൂല്പരുത്തി . 2. a medicinal
plant. ബ്രഹ്മി.

ബദരി, യുടെ. s. The jujube; see ബദരം.

ബദാം, മിന്റെ. s. An almond tree, or its fruit.

ബദ്ധൻ, ന്റെ. s. One who is bound, tied, a prisoner.
കെട്ടപ്പെട്ടവൻ.

ബദ്ധപ്പാട, ിന്റെ. s. 1. Haste, hurry. 2. business.
3. urgency, urgent business. 4. a binding, confinement.

ബദ്ധപ്പെടുന്നു, ട്ടു, വാൻ. v. n. To move with haste,
to be in a hurry.

ബദ്ധബാഷ്പം. adj. Full of tears, (as the eyes. ) നിറ
ഞ്ഞകണ്ണുനീർ.

ബദ്ധം, &c. adj. Tied, bound, united, joined together.
s. 1. A tie, a bond, കെട്ട. 2. truth, in opposition to. അ
ബദ്ധം.

ബദ്ധവൈരം, ത്തിന്റെ. s. Great hatred.

ബദ്ധസന്ദെഹം. ind. Doubtfully.

ബദ്ധാഞ്ജലി, യുടെ. s. Putting both hands together
so as to contain any thing, or as a mark of respect. കൈ
കൂപ്പ .

ബദ്ധാദരം. ind. Respectfully, kindly.

ബദ്ധാമൊദം. ind. Joyfully.

ബദ്ധാശ്രു. adj. Full of tears.

ബാദ്ധൊദ്യമം. ind. Diligently.

ബധിര, യുടെ. s. A deaf woman. ചെകിടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/571&oldid=176598" എന്ന താളിൽനിന്ന് ശേഖരിച്ചത്