ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂട്ട 629 മൂത്ര

മൂക്കുത്തി, യുടെ. A nose-ring worn by some women.

മൂക്കുനീര, ിന്റെ. s. The mucus running from the nose.

മൂക്കുന്നു, ത്തു, വാൻ. v. n. 1. To grow, to increase, to
grow up. 2. to grow old. 3. to mature, to come to ma-
turity. 4. to ferment. 5. to boil or bubble as oil, &c. on
the fire. 6. to be proud, haughty, arrogant. 7. to be or
become hot.

മൂക്കുപാലം, ത്തിന്റെ. s. The bridge of the nose.

മൂക്കുവാല്ച, യുടെ. s. Catarrh.

മൂക്കുവിട്ട, യുടെ. s. The mucus of the nose.

മൂക്കൊഴുക്ക, ിന്റെ. s. Catarrh.

മൂങ്ങാ, യുടെ. s. An owl.

മൂട, ട്ടിന്റെ. s. 1. The bottom of any thing. 2. the root.
3. a plant, a set. 4. the posteriors, the seat.

മൂട, യുടെ. s. 1. A heap of corn. 2. a bundle of corn, rice,
&c. tied up in straw or mats for exportation. 3. the fætus
born with a covering. മൂടകെട്ടുന്നു, To tie up in bundles.
മൂടയിടുന്നു, To heap or store up corn.

മൂടൽ, ലിന്റെ. s. 1. A covering, concealing, shutting,
closing. 2. an obscure or dark sky. 3. obscurity, dulness,
dimness. 4. stupidity.

മൂടൽമഞ്ഞ, ിന്റെ. s. Hoar frost, a thick fog, a mist.

മൂടാക്ക, ിന്റെ. s. A veil, a covering.

മൂടി, യുടെ. s. The cover of a chest, of a pot, basket; &c. മൂ
ടിക്കെട്ടുന്നു, 1. To tie a cover on any vessel. 2. to cover
up.

മൂടിക്കുന്നു, ടി, വാൻ. v. c. To cause to cover, &c.

മൂടുന്നു, ടി, വാൻ. v. a. 1. To cover, to veil. 2. to con-
ceal, to hide. 3. to cover up, to inter. മൂടിക്കളയുന്നു,
1. To cover up, to conceal, to hide. 2. to overflow. മൂടി
വെക്കുന്നു, To cover any thing, to conceal any thing,
to shut up. മൂടിയിരിക്കുന്നു, മൂടിക്കിടക്കുന്നു, To be
covered.

മൂടുപടം, ത്തിന്റെ. s. A covering, a veil.

മൂടുപടലം, ത്തിന്റെ. s. A cataract, a film spreading
over the eyes.

മൂടുപല്ലക്ക, ിന്റെ. s. A covered palankeen, car or litter
used by queens and princesses, and borne on men's
shoulders.

മൂടുപുടവ, യുടെ. s. A covering, a wrapper, either of a
person or thing, as a cloak, a veil, a sheet, &c.

മൂടുശീല, യുടെ. s. A wrapper, a cloth to cover any
thing.

മൂട്ട, ിന്റെ. s. A seam, a joining.

മൂട്ട, യുടെ. s. A bug.

മൂട്ടൽ, ലിന്റെ. s. Sewing together, stitching, seaming.

മൂട്ടുതുണി, യുടെ. s. Cloth stitched or seamed together.

മൂട്ടുന്നു, ട്ടി, വാൻ. v. a. 1. To sew or stitch together, to
seam, to patch. 2. to join together. 3. to kindle.

മൂട്ടുപാ, യുടെ. s. Mats to be sewed together.

മൂട്ടുമുറി, യുടെ. s. The bottom part of a tree.

മൂട്ടുശീല, യുടെ. s. Cloth seamed together.

മൂഢ, യുടെ. s. A foolish, ignorant woman.

മൂഢത, യുടെ. s. 1. Foolishness. 2. ignorance. 3: stu-
pidity.

മൂഢത്വം, ത്തിന്റെ. s. 1. Foolishness. 2. ignorance.

മൂഢൻ, ന്റെ. s. 1. A fool, an idiot. 2. a stupid, apa-
thetic person, a dolt.

മൂഢബുദ്ധി, യുടെ. s. Folly, foolishness, stupidity.

മൂഢസൂത്രം, ത്തിന്റെ. s. A lesson keeper, a leaf turn-
ed down or any thing put into a book to mark the place
of reference.

മൂണ, യുടെ. s. The gums.

മൂണ്ടാണി, യുടെ. s. A fraction, 3/16.

മൂതം. &c. adj. Bound, tied. കെട്ടപ്പെട്ട.

മൂത്ത. adj. 1. old, elder. 2. mature, full grown.

മൂത്തത, ിന്റെ. s. A titular name of a low tribe of
Brahmans. adj. 1. Old, elder. 2. mature, full grown.

മൂത്തമ്മ, യുടെ. s. A mother's elder sister.

മൂത്തയെരുത, ിന്റെ. s. An old bullock.

മൂത്തവൻ, ന്റെ. s. 1. The elder in age, the senior. 2.
the elder brother.

മൂത്തവൾ, ളുടെ. s. 1. The elder woman. 2. an elder
sister.

മൂത്തവെളി, യുടെ. s. A superseded wife, one whose
husband has married others.

മൂത്താച്ചി, യുടെ. s. An old woman, a matron, a lady.

മൂത്താൻ, ന്റെ. s. 1. An old Nair, an elder, a senior.
2. a certain tribe.

മൂത്താർ, രുടെ. s. An old Nair.

മൂത്രകൃച്ഛ്രം. s. 1. Stranguary. 2. urinary af-
fection in general, as gravel, &c.

മൂത്രകൃഛ്രി, യുടെ. s. One afflicted with urinary affection.

മൂത്രച്ചൂട, ിന്റെ. s. An urinary complaint, especially in-
flammatory affection of the urethra including gonorrhæa.

മൂത്രദൊഷം, ത്തിന്റെ. s. Gonorrhæa, considered as
an urinary complaint.

മൂത്രദ്വാരം, ത്തിന്റെ. s. The urethra.

മൂത്രമടെപ്പ, ിന്റെ. s. Stoppage of urine, gravel.

മൂത്രം, ത്തിന്റെ. s. Urine.

മൂത്രവാൎച്ച, യുടെ. s. Diabetes, an immoderate flow of
urine.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/643&oldid=176670" എന്ന താളിൽനിന്ന് ശേഖരിച്ചത്