ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വക്ത 671 വങ്ക

വകപുഷ്പം, ത്തിന്റെ.s. A tree, Æschynomene grandi-
flora.

വകമാറ്റം, ത്തിന്റെ.s. Alteration, change of things,
putting one thing for another.

വകം, ത്തിന്റെ. s. 1. A crane. 2. a tree, Æschynomene
grandiflora.

വകയാക്കുന്നു, ക്കി, വാൻ. v. a. To provide means.

വകയിടുന്നു, ട്ടു, വാൻ. v. a. To divide, to put in sorts.

വകയുന്നു, ഞ്ഞു, വാൻ. v. a. 1. To compose a work.
2. to make a trench round the root of trees.

വകയുള്ളവൻ, ന്റെ. s. A man of property, a rich man,
an able man, a man who has means at his command.

വകുക്കുന്നു, ത്തു, പ്പാൻ. v. a. To divide, to separate,
to divide into sections.

വകുപ്പ, ിന്റെ.s. A section, a paragraph, a division, a
class.

വകുളം, ത്തിന്റെ. s. A tree, Mimusops elengi.

വക്ക, ിന്റെ.s. 1. A brim, edge, brink. 2. a border, a hem.
3. hemp. 4. anger or rage, applied to pigs. വക്കിടുന്നു,
To be angry.

വക്ക, യുടെ. s. A thick rope used for elephants to drag
timber with.

വക്കയിടുന്നു, ട്ടു, വാൻ. v. a. To fasten such rope to a
timber.

വക്കത്തഴമ്പ, ിന്റെ. s. A mark or scar made on the
trunk, &c. of an elephant by the friction of the rope
in dragging timber.

വക്കനാര, ിന്റെ. s. Hemp.

വക്കൽ, ലിന്റെ. Singing, scorching, burning slightly
or superficially.

വക്കാണക്കാരൻ, ന്റെ.s. A quarrelsome person, a
disputer.

വക്കാണം, ത്തിന്റെ.s. Quarrel, dispute.

വക്കാണിക്കുന്നു, ച്ചു, പ്പാൻ. v. a. To quarrel, to dis-
pute.

വക്കീൽ, ലിന്റെ.s. An agent, ambassador, or repre-
sentative, an attorney, a Vakeel. വക്കീലാക്കുന്നു, To
appoint a Vakeel or an attorney.

വക്കീൽമൎയ്യാദ, യുടെ. s. Fees paid to a Vakeel or at-
torney.

വക്കുന്നു, ക്കി, വാൻ. v. a. To singe, to scorch, to burn
slightly or superficially.

വക്തവ്യം. adj. 1. Fit or proper to be said or spoken.
പറവാൻ യൊഗ്യമുള്ള. 2. vile, bad, reprehensi-
ble. നിന്ദ്യം. 3. subject, dependant. വശം. 4. low, base.
ഹീനം.

വക്താ, വിന്റെ. s. 1. A speaker, an eloquent person.
വാചാലൻ. 2. a loquacious, talkative person. 3. a wise
or learned person.

വക്ത്രം, ത്തിന്റെ. s. 1. The face, the countenance, the
mouth. മുഖം. 2. a sort of garment. 3. metre, verse, es-
pecially of the Védas.

വക്ത്രവരണം.s. A veil, or covering for
the face. Odom.

വക്ത്രസംയൊഗം, ത്തിന്റെ.s. Kissing; embracing.

വക്രഗതി, യുടെ. s. 1. A winding or crooked course, or
motion, retrogade motion or movement. 2. flight, retreat.

വക്രഗ്രീവം, ത്തിന്റെ.s. A camel. ഒട്ടകം.

വക്രത, യുടെ. s. 1. Crookedness, distortion, curve, wind-
ing, bend, the winding of a river. 2. cruelty, violence,
malignity. 3. dishonesty, fraudulence. 4. perverseness. 5.
heaviness. 6. disorder, confusion.

വക്രൻ, ന്റെ.s. 1. A name of the planet Mars. ചൊ
വ്വാ. 2. a man of a perverse or violent temper, a cruel,
malignant person. ക്രൂരൻ.

വക്രബുദ്ധി, യുടെ. s. Perverseness, a perverted mind.

വക്രമം, ത്തിന്റെ. s. Flight, retreat.

വക്രം, ത്തിർന്റെ.s. 1. The winding course of a river
or waterfall, the arm or bend of a river. 2. curve, bend.
വളവ. adj. 1. Crooked, curved, bowed or bent, awry,
distorted. വളഞ്ഞ. 2. cruel, violent, malignant. 3.
dishonest, fraudulent.

വക്രാംഗം, ത്തിന്റെ.s. A bird with a bent neck, the
swan or ruddy goose. അരയന്നം.

വക്രാംഗി, യുടെ. s. 1. A plant, കടുകുരൊഹിണി. 2.
a tall woman.

വക്രി. adj. Speaking falsely, uttering untruths, prevari-
cating, lying. വ്യാജം പറയുന്ന.

വക്രിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be crooked, bent,
curved. 2. to be retrogade (as planets.) 3. to prevaricate,
to lie, to speak untruths, to be perverse.

വക്രൊക്തി, യുടെ. s. Equivocation, evasion, pun, the
covert expression of something else than the words used
naturally imply, either from the manner in which they are
uttered, or some other sense of which they are susceptible.

വങ്ക, ിന്റെ. s. A form, a seat.

വങ്കൻ, ന്റെ. s. A base, vile, a bad man.

വങ്കഭസ്മം, ത്തിന്റെ.s. A kind of sugar of lead.

വങ്കം, ത്തിന്റെ. s. 1. The bend or elbow of a river,
the winding course of a stream. വളവ. 2. lead. 3. tin.
ൟയ്യം.

വങ്കസിന്ദൂരം, ത്തിന്റെ. s. A preparation of lead.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/685&oldid=176712" എന്ന താളിൽനിന്ന് ശേഖരിച്ചത്