ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അസം 55 അസാ

പൊന്ന. 3. a mountain sheep supposed to be eight
feet long. വരയാട, മലയാട.

അഷ്ടാശി. adj. Eighty. എൺപത.

അഷ്ടാശീതി, adj. Eighty eight. എൺപത്തെട്ട.

അഷ്ടി, യുടെ. s. Food, victuals. അന്നം, അഷ്ടിക
ഴിക്കുന്നു. To take food, to eat.

അഷ്ടൈശ്വൎയ്യം, s. The eight supernatural faculties,
such as assuming an imperceptible form, &c. അണി
മാദീ.

അഷ്ടൌ. adj. Eight. എട്ട.

അഷ്ടീവൽ, ലിന്റെ. s. The knee. മുഴങ്കാൽ.

അസകൃൽ. ind. Again and again, often, repeatedly.
പിന്നെയും പിന്നെയും ; കൂടക്കൂട.

അസക്തൻ, ന്റെ. s. One who is unattached to, or
wanting in affection. 2. negligent, inattentive.

അസക്തി, യുടെ. s. 1. Disunion, disjunction, want of
attachment, or affection. 2. negligence, inattention. അ
ജാഗ്രത.

അസതീ, യുടെ. s. An unchaste woman; an adulteress.
വ്യഭിചാാരിണി.

അസതീസുതൻ, ന്റെ. s. A bastard.

അസത്ത. adj. Bad, wicked. ചീത്ത.

അസത്യക്കാരൻ, ന്റെ. s. A liar.

അസത്യം, ത്തിന്റെ. s. An untruth; a falsehood; a lie.

അസത്യവാദീ, യുടെ. s. A liar.

അസത്വം, ത്തിന്റെ. s. Badness. ഗുണമില്ലായ്മ.

അസനം, ത്തിന്റെ. s. A tree, Terminalia alata to-
mentosa. വെങ്ങ.

അസന്തുഷ്ടി, യുടെ. s. Dissatisfaction, discontent.

അസന്ദിഗ്ദ്ധം, &c. adj. Undoubted, indubitable; in-
disputable, unquestionable. സന്ദെഹമില്ലാത്തത.

അസന്ദിഷ്ടം. adj. 1. Untold, uncommunicated. അറി
യിക്കപ്പെടാത്തത. 2. unpromised, unengaged.

അസഭ്യം, &c. adj. Obscene; bad; mean; vulgar; un-
worthy of admission into an assembly. അസഭ്യം പറ
യുന്നു. To use bad or foul language.

അസഭ്യവാൿ, ിന്റെ. s. Obscene language.

അസമീക്ഷ്യകാരീ, യുടെ. s. One who acts inconsider-
ately. അവിവെകി.

അസംഖ്യം, &c. adj. Innumerable; exceedingly nume-
rous; numberless, without number; countless. എണ്ണമി
ല്ലാത്തത.

അസംഗതി, യുടെ. s. 1. Suddenness. 2. an accident.
3. any thing without cause, or any thing unreasonable.

അസംഗതിയായി. adv. 1. Suddenly, without a where-
fore, in an unexpected manner. 2. unreasonably.

അസംഗൻ, ന്റെ. s. One who is void of passion or de-
sire, indifferent.

അസംപ്രെക്ഷണം, ത്തിന്റെ. s. Inconsiderateness.
അവിവെകം.

അസംബന്ധം, &c. adj. Unconnected, unmeanning
(discourse, &c.)

അസംബാധം. adj. Uncontracted, passible. തിക്കില്ലാ
ത്തത.

അസംഭവം, adj. Not produced, not born. ഉണ്ടാകാ
ത്തത.

അസംഭാവ്യം, &c. adj. Not to be respected, or regard-
ed. അപ്രമാണ്യം.

അസംഭിന്നം. adj. 1. Unshaken, unagitated. 2. undi-
vided, unbroken. 3. unchanged. ഭിന്നമില്ലാത്തത.

അസംഭൂതം. adj. What has not been produced, what
has not happened. ഉണ്ടായിട്ടില്ലാത്തത.

അസമ്മതം, &c. adj. Dissentient, differing from.

അസംശയം. adj. Undoubted, doubtless, indubitable.
നിശ്ചയം.

അസംസ്കൃതം, &c. adj. 1. Not artificially produced. ഉ
ണ്ടാക്കപ്പെടാത്തത. 2. undecorated, unornamented.
അലങ്കരിക്കപ്പെടാത്തത. 3. uncleansed, unpurified.
ശുദ്ധീകരിക്കപ്പെടാത്തത.

അസഹനം, ത്തിന്റെ. s. 1. Enmity. ശത്രുത. 2.
insupportableness. അസഹ്യത.

അസഹായം, ത്തിന്റെ. s. Helplessness, destitute of
aid or support, adj. Helpless, destitute of aid.

അസഹിഷ്ണുത, യുടെ. s. Envy, malice, malignity. അ
സൂയ.

അസഹ്യപ്പെടുത്തുന്നു, ത്തി, വാൻ. v. a. 1. To weary,
to trouble; to annoy; to vex; 2. to disgust; to disquiet.

അസഹ്യപ്പെടുന്നു, ട്ടു, വാൻ. v. n. 1. To be disgust-
ed, to be wearied, to be troubled, annoyed, vexed. 2. to
abhor.

അസഹ്യം, &c. adj. Insupportable; wearisome; trouble-
some; vexatious; odious; disgusting, unpalatable.

അസാകല്യം. adj. Some, certain. എതാനും.

അസാദ്ധ്യം. adj. Impossible; impracticable. അസാ
ദ്ധ്യരൊഗം. An incurable disease.

അസാധകം. adj. See the preceding.

അസാധാരണം, &c. adj. 1. Uncommon; unusual.
അപൂൎവം 2. unlike, dissimilar. സമമല്ലാത്തത.

അസാധു. adj. 1. Incorrect improper. അയുക്തം. 2.
useless, of no avail. അപ്രയൊചനം.

അസാമാന്യം, &c. adj. 1. Uncommon; unusual; rare.
2. unlike. 3. excellent; exceeding. അധികം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/69&oldid=176096" എന്ന താളിൽനിന്ന് ശേഖരിച്ചത്