ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വസ 685 വസ്തി

വശീകരക്കാരൻ, ന്റെ. s. An enticer, an allurer, a
charmer.

വശീകരണം, ത്തിന്റെ. s. 1. The art of bringing one
over to one's side or interest, enticement, allurement, at-
traction. 2. subduing, overpowering, or obtaining of, by
drugs, charms, incantations, &c. enchanting, charming.

വശീകരം, ത്തിന്റെ. s. 1. Enticement, allurement, at-
traction. 2. charm, enchantment. വശീകരം ചെയ്യു
ന്നു, To enchant, to charm.

വശീകരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To bring one over
to one's side or interest. 2. to entice, to allure, to attract.
3. to enchant, to charm.

വശീകൃതം, &c. adj. Brought over to one's party or in-
terest, subdued, overpowered by drugs, charms, &c. en-
ticed, allured, enchanted. വശീകരിക്കപ്പെട്ട.

വശീരം, ത്തിന്റെ. s. Sea salt. കടലുപ്പ.

വശ്യ, യുടെ. s. A docile and obedient wife. അനുസ
രണമുള്ള ഭാൎയ്യ.

വശ്യൻ, ന്റെ. s. A dependant, an obedient servant, a
slave. വശനായുള്ളവൻ.

വശ്യപ്രയൊഗം, ത്തിന്റെ. s. Enticement, allurement,
subduing, overpowering by drugs, charms, incantations.
&c. magical performance.

വശ്യം, ത്തിന്റെ. s. See വശീകരണം. adj. Docile,
tame, humble, governable.

വഷളത്വം, ത്തിന്റെ. s. Baseness, vileness, depravity.

വളഷൻ, ന്റെ. s. A bad man, a wicked, vile, depraved
person.

വഷളാക്കുന്നു, ക്കി, വാൻ. v. a. To corrupt, to deprave,
to debase.

വഷൾ. adj. Bad, depraved, base. s. An exclamation
used on making an oblation to a deity by fire.

വഷൾ. ind. An exclamation used in making an obla-
tion to a deity with fire.

വഷൾകാരം, ത്തിന്റെ. s. Burnt-offering, oblation
with fire. ഹൊമം.

വഷൾകൃതം. adj. Offered in sacrifice with fire.

വസ, യുടെ. s. 1. The serum or marrow of the flesh.
മെദസ്സ. 2. the marrow of the bones. 3. adeps, fat, suet.

വസതി, യുടെ. s. 1. A house, a dwelling, a residence. ഭ
വനം. 2. abiding, abode, residence. വാസം. 3. night.
രാത്രി.

വസനം, ത്തിന്റെ. s. 1. Cloth or clothes. വസ്ത്രം.
2. covering, clothing. ആഛാദനം. 3. a dwelling, a
house. ഭവനം. 4. an ornament worn by women round
the loins.

വസന്തകാലം, ത്തിൻറ. s, The season of spring.

വസന്തഘൊഷി, യുടെ. s. The Indian cuckoo or coil.
കുയിൽ.

വസന്തജ്വരം, ത്തിൻറ. s. A pestilential fever, a fe-
ver prevalent in the spring.

വസന്തഭൈരവി, യുടെ. s. A Raga or musical mode.
ഒരു രാഗം.

വസന്തം, ത്തിൻറ. s. 1. Wayanta, Spring, or its dei-
fied personification. പുഷ്പസമയം. 2. dysentery, diar-
rhæa.

വസന്തൎത്തു, വിന്റെ. s. The season of spring. വസ
ന്തകാലം.

വസിക്കുന്നു, ച്ചു, പ്പാൻ. v. n. To dwell, to reside or
lodge, to abide, to stay.

വസിതം, ത്തിന്റെ. s. 1. Dwelling, inhabiting. 2. a-
biding, residence.

വസിരം, ത്തിന്റെ. s. 1. Sea salt. കടലുപ്പ. 2. a pun-
gent fruit considered as a sort of pepper, Pothos officina-
lis. അത്തിതിപ്പലി.

വസിഷ്ഠൻ, ന്റെ. s. A celebrated Muni.

വസു, വിന്റെ. s. 1. A species of demmi-god, of whom
eight are enumerated, viz. Dhawa, Dhruwa, Soma or
the moon, Vishnu, Anila or wind, Anala or fire, Prabhúsha,
and Prabháva. 2. a ray of light. രശ്മി. 3. wealth, sub-
stance, riches. ധനം. 4. Agni or fire. അഗ്നി. 5. a gem,
a jewel. രത്നം. 6. gold. പൊന്ന. 7. the 23rd lunar
asterism of the Hindus. s. water. വെള്ളം.

വസുകം, ത്തിന്റെ. s. 1. A fossil salt brought from a
district in Ajmere, sámbher salt. ഒരു വക ഉപ്പ. 2. the
Gigantic swallow-wort, Asclepias Gigantea. (Lin.) എരി
ക്ക. 3. a tree, Æschynomene grandiflora.

വസുകീടൻ, ന്റെ. s. A suppliant, a beggar, a petition-
er. യാചകൻ.

വസുദെവൻ, ന്റെ. Wasudéva the proper name of
the father of Crishna.

വസുധ, യുടെ. s. The earth. ഭൂമി.

വസുന്ധര, യുടെ. s. The earth, as having wealth. ഭൂമി.

വസുമതി, യുടെ. s. The earth, as possessing wealth. ഭൂമി,

വസൂരി, യുടെ. s. The small-pox.

വസൂരിക, യുടെ. s. The small-pox.

വസൂരിക്കല, യുടെ. s. A small-pock marks.

വസ്തം, ത്തിന്റെ. s. 1. A goat. വെള്ളാട. 2. a house.
ഭവനം.

വസ്തി, യുടെ. s. 1. The abdomen, or lower part of the
belly. 2. the end of a cloth. പുടവയുടെ കര. 3. a sy-
ringe. വസ്തിപിടിക്കുന്നു, 10 administer an injection.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/699&oldid=176726" എന്ന താളിൽനിന്ന് ശേഖരിച്ചത്