ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആതൊ 66 ആത്മാ

ആണ്കുഞ്ഞ, ിന്റെ. s. A male child, a boy.

ആണ്കുട്ടി, യുടെ. s. A male child, a boy.

ആണ്കുതിര, യുടെ. s. A horse, a stallion.

ആണ്ട, ിന്റെ. s. A year. ആണ്ടറുതി. The end of a year.

ആണ്ടാൽ, ിന്റെ. s. The young shoot of a bamboo.

ആണ്ടി, യുടെ. s. A mendicant, or religious beggar.

ആതങ്കപ്പെടുത്തുന്നു, ത്തി, വാൻ. v. a. 1. To fright
en, to put in fear. 2. to grieve, to vex.

ആതങ്കപ്പെടുന്നു. v. n. To fear, to be appre-
hensive. 2. to grieve, to be anxious.

ആതങ്കം, ത്തിന്റെ. s. 1. Fear, apprehension. ഭയം.
2. sickness, disease, pain. വ്യാധി. 3. grievance, anxiety.
ദുഃഖം.

ആതഞ്ചനം, ത്തിന്റെ. s. 1. The act of turning fresh
milk, by casting butter milk into it. ഉറവീത്തുക. 2.
calcining, adding a powder or flux to metals in fusion. 3.
speed, velocity. വെഗം. 4. increase. വൎദ്ധന.

ആതതം. adj. Extended, large. വിസ്താരമുള്ളത; വ
ലിയത.

ആതതായി, യുടെ. s. A felon, a thief, a murderer, an
incendiary, &c. അപഹാരി, കുലപാതകൻ.

ആതപത്രം, ത്തിന്റെ. s. A large umbrella (of silk or
leaves, used in the east as a parasol.) കുട.

ആതപം, ത്തിന്റെ. s. Sun-shine, heat. വെയിൽ.

ആതപവാരണം, ത്തിന്റെ. s. A large Indian para-
sol. വലിയ കുട.

ആതരം, ത്തിന്റെ. s. Freight, fare. കടത്തുകൂലി.

ആതാപി, യുടെ. s. A kite. മലങ്കുരുകിൽ.

ആതാമ്രം. adj. Pink, of a light red colour. കുറെചുവ
ന്ന,

ആതായി, യുടെ. s. A kite.

ആതി, യുടെ. s. A bird. പക്ഷി. See ആടി.

ആതിഥെയം, &c. adj. 1. Proper for a guest. 2. hos-
pitiable, attentive to a guest, അതിഥിസല്ക്കാരത്തിന്ന
ടുത്തത.

ആതിഥ്യം, ത്തിന്റെ. s. Hospitality, food given to a
guest. അതിഥിസല്ക്കാരം. adj. Proper for a guest,
hospitable.

ആതിര, ിന്റെ. s. The name of the 6th asterism.

ആതുരത, യുടെ. s. 1. Sickness; disease. 2. affliction.
രൊഗം, ദുഃഖം.

ആതുരം, &c. adj. Sick, diseased. രൊഗമുള്ള.

ആതുരൻ, ന്റെ. s. 1. One who is sick or afflicted with
disease. രൊഗി. 2. devoted to, strongly inclined to.

ആതൊദ്യം, ത്തിന്റെ. s. Four kinds of musical instru
ments. നാല വക വാദ്യം.

ആത്ത, യുടെ. s. The custard apple tree, Annona squa-
mosa. ആത്തക്കാ. Custard apple.

ആത്തഗന്ധം, &c. adj. Humbled, degraded. പരിഭവം.

അത്തഗൎവം, &c. adj. See the preceding.

ആത്തമൊദം, ത്തിന്റെ. s. Cheerfulness, delight, gaiety,
merriment. സന്തൊഷം.

ആത്മകൎമ്മം, ത്തിന്റെ. s. An independant work, one's
own business. സ്വകൎമ്മം.

ആത്മഗുപ്താ, യുടെ. s. A plant ; cowhage, Carpopo-
gon pruriens. നായ്ക്കുരുന്ന.

ആത്മഗുപ്തി, യുടെ. s. Self-humiliation. അടക്കം.

ആത്മഘാതകൻ, ന്റെ. s. A suicide, a self-murderer.
തന്നെതാൻ കൊന്നവൻ.

ആത്മഘൊഷം, ത്തിന്റെ. s. 1. A crow. കാക്ക. 2.
a cock. പൂവൻകൊഴി.

ആത്മജൻ, ന്റെ. s. A son. പുത്രൻ.

ആത്മജാ, യുടെ. s. A daughter. പുത്രി.

ആത്മജ്ഞൻ, ന്റെ. s. One who possesses a know-
ledge of the deity. ആത്മജ്ഞാനമുള്ളവൻ.

ആത്മജ്ഞാനം, ത്തിന്റെ. s. A knowledge of the de-
ity, spiritual knowledge. ദൈവജ്ഞാനം.

ആത്മതത്വം, ത്തിന്റെ. s. Self, the abstract indivi-
dual. ആത്മപരമാൎത്ഥം.

ആത്മപ്രശംസ, യുടെ. s. Boasting, ostentation, ആ
ത്മപ്രശംസ പറയുന്നു. To talk ostentatiously, to
boast. തന്നെത്താൻ പുകഴ്ത്തുക.

ആത്മബൊധം, ത്തിന്റെ. s. Knowledge of the de-
ity, spiritual or divine knowledge. ആത്മജ്ഞാനം.

ആത്മഭൂവ, ിന്റെ. s. 1. A name of BRAHMA. ബ്രഹ്മാ
വ. 2. of CAMADEVA. കാമൻ. 3. of VISHNU. വിഷ്ണു.
4. of SIVA. ശിവൻ.

ആത്മംഭരി. adj. Selfishly voracious, feeling greedily
while the family or dependants are in want. തന്നെ
ത്താൻ പൊറ്റുന്നവൻ.

ആത്മലക്ഷണം, ത്തിന്റെ. s. The quality of the
soul; an attribute of the deity. ആത്മസ്വരൂപം.

ആത്മവാൻ, ന്റെ. s. One who is wise, virtuous ; pru-
dent ; courageous. ബുദ്ധിമാൻ, ധീരൻ.

ആത്മവിചാരം, ത്തിന്റെ s. Spirituality. See ആ
ത്മജ്ഞാനം.

ആത്മവിത്ത, ിന്റെ. s. A student, one who wishes
to know God. ആത്മജ്ഞാനി.

ആത്മഹത്യാ, യുടെ. s. Suicide, self-murder. തന്നെ
ത്താൻ കൊല്ലുക.

ആത്മസ്വരൂപം, ത്തിന്റെ. s. See ആത്മലക്ഷണം.
ആത്മാ. s. See ആത്മാവ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/80&oldid=176107" എന്ന താളിൽനിന്ന് ശേഖരിച്ചത്