ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഹാ 806 സഃ

associating with. സഹയാനം ചെയ്യുന്നു, To ac
company, to go or associate with. കൂടപ്പൊകുന്നു.

സഹവാസം, ത്തിന്റെ. s. Intercourse, friendship,
fellowship, association, company, familiarity. സഹവാ
സം ചെയ്യുന്നു, To have intercourse, to associate with.

സഹസ`, ിന്റെ. s. 1. The month AGRAHAYANA,
(November December.) 2. strength, power. ബലം. 3.
light. പ്രകാശം.

സഹസാ, ind. Quickly, precipitately, inconsiderately,
without consideration or pause, rashly, with violence.
വിചാരിക്കാതെ.

സഹസ്യം, ത്തിന്റെ. s. The month Paasha. (Decem
ber—January.)

സഹസ്രകിരണൻ, ന്റെ. s. The sun. ആദിത്യൻ.

സഹസ്രദംഷ്ട്രം, ത്തിന്റെ. s. A sort of sheat fish.

സഹസ്രനാമം, ത്തിന്റെ. s. A ceremony performed
by a number of Brahmans together.

സഹസ്രനെത്രൻ, ന്റെ. s. 1. An epitlet of the deity,
as the all-vigilant, all-seeing, all-perceiving, all-inspect-
ing. 2. a name of INDRA. ഇന്ദ്രൻ.

സഹസപത്രം, ത്തിന്റെ. s. A lotus. താമരപ്പൂ.

സഹസ്രഭൊജനം, ത്തിന്റെ. s. An entertainment or
banquet given to a thousand persons.

സഹസ്രം, ത്തിന്റെ. s. A thousand. ആയിരം.

സഹസ്രരശ്മി, യുടെ. s. The sun, as having 1000 rays.
ആദിതൻ.

സഹസ്രലൊചനൻ, ന്റെ. s. 1. An epithet of the
deity as the all-seeing, all-perceiving. 2. a name of IN-
DRA. ദെവെന്ദ്രൻ.

സഹസ്രവീൎയ്യ, യുടെ. s. Linear bent grass, Panicum
dactylon, the Agrostis linearis of LINNÆUS. കറുക.

സഹസ്രവെധി, യുടെ. s. 1. Assafœtida. പെരുങ്കാ
യം. 2. a sort of cane, Calamus fasciculatus.

സഹസ്രാംശു, വിന്റെ. s. The sun. ആദിതൻ.

സഹസ്രാക്ഷൻ, ന്റെ. s. A name of INDRA, lit.
thousand eyed, used figuratively, vigilant, all-perceiving,
all-inspecting, all-powerful. ഇന്ദ്രൻ.

സഹസ്രി, യുടെ. s. 1. A body of a thousand men, &c.
a regiment. 2. a commander or prefect of a thousand, a
Colonel.

സഹസ്രെക്ഷണൻ, ന്റെ. s. A name of INDRA. ഇ
ന്ദ്രൻ.

സഹാ, യുടെ. s. 1. Barleria, the white sort. ചെറുകു
റിഞ്ഞി. 2. globe amaranth. വാടാങ്കുറിഞ്ഞി.

സഹായക്കാരൻ, ന്റെ. s. A helper, an assistant, an
aider, an abetter.

സഹായത, യുടെ. s. 1. A multitude of companions, a
company of associates or followers. സഹായക്കാരുടെ
കൂട്ടം. 2. association, assistance, friendship. സഹായം.

സഹായത്വം, ത്തിന്റെ. s. Companionship, fellow-
ship, friendship.

സഹായൻ, ന്റെ. s. An assistant, a helper, a compani-
on, a follower or adherent.

സഹായം, ത്തിന്റെ. s. 1. Benefit, favour. 2. aid, help,
assistance, succour. 3. indulgence, kindness. 4. cheap-
ness in price. 5. protection.

സഹാ‍യവാൻ, ന്റെ. s. An assistant, a helper, a
companion.

സഹായി, യുടെ. s. An assistant, a helper, a com-
panion, a follower.

സഹായിക്കുന്നു, ച്ചു, പ്പാൻ. v. a. To aid, to assist,
to help, to back.

സഹാരം, ത്തിന്റെ. s. The mango. മാങ്ങാ.

സഹിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To suffer, to support,
to endure, to brook, to bear, to undergo. 2. to pardon.

സഹിച്ചുകൂടാത്ത. adj. Intolerable, insufferable, unbear-
able, unpardonable.

സഹിതൻ, ന്റെ. s. A companion, an attendant or
adherent.

സഹിതം, &c. adj. 1. Accompanied by, in company
with, associated with, &c. 2. borne, endured.

സഹിതാ, യുടെ. s. A female companion or associate,
a female attendant.

സഹിത്രം, ത്തിന്റെ. s. Patience, endurance. ക്ഷമ.

സഹിയായ്മ, യുടെ. s. Impatience, unbearableness, in-
tolerance.

സഹിഷ്ണുത, യുടെ. s. Patience, endurance, resignation.

സഹിഷ്ണു, വിന്റെ. s. One who is patient, enduring,
resigned. ക്ഷമയുള്ളവൻ. adj. Patient, enduring, re-
signed.

സഹുരി, യുടെ. s. The sun. ആദിത്യൻ.

സഹൃദയൻ, ന്റെ. s. One who is good or kind hearted.

സഹൊക്തി, യുടെ. s. A figure in rhetoric, the addition
of some other circumstance to the principal one.

സഹൊദരൻ, ന്റെ. s. A brother of whole blood, one
by the same father and mother.

സഹൊദരി, യുടെ. s. A sister of whole blood.

സഹൊരൻ, ന്റെ. s. A saint, a pious man.

സഹ്യം. adj. 1. Sufferable, bearable, tolerable, to be
borne or suffered. 2. agreeable, sweet. s. One of the
principal ranges of the mountains of India.

സഃ The personal pronoun he in Sanscrit.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/820&oldid=176847" എന്ന താളിൽനിന്ന് ശേഖരിച്ചത്