ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിതാവായദൈവം ൭൧

അന്യൊന്യം പകൎന്നു പ്രാൎത്ഥിപ്പിൻ നീതിമാന്റെ ശുഷ്കാന്തി
യുള്ള പ്രാൎത്ഥനവളരെസിദ്ധിയുള്ളതാകുന്നു. (യാക. ൫, ൧൪)

൨൯൦— ദൈവം ഞങ്ങളുടെആവശ്യങ്ങൾ്ക്ക വിചാരിക്കുന്നവനാകയാ
ൽ‌എന്തുചെയ്യെണ്ടുഎന്തുവിടെണ്ടു—

ഉ. നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതാക—ഉള്ളതുകൊണ്ടു അലംഭാ
വികളാക—ഞാൻനിന്നെവിടുകയില്ല ഒരു നാളുംഉപെക്ഷി
ക്കയുംഇല്ലഎന്നു താൻ അരുളിച്ചെയ്കയാൽ കൎത്താവ്‌എ
നിക്കതുണ. ഞാൻ പെടിക്കയില്ല–മനുഷ്യൻഎന്നൊടുഎ
ന്തു ചെയ്യുംഎന്നുനാംധൈൎയ്യത്തൊടെപറയാം—(എബ്ര
൧ ൩, ൫.)

൨൯൧— ഇങ്ങിനെ മനുഷ്യരെ രക്ഷിപ്പാൻ കാരണം എന്തു—

ഉ. നാം തീൎന്നു പൊകാതെ ഇരിക്കുന്നതുയഹൊവയുടെ കരുണ
കളെകൊണ്ടാകുന്നു—ഇന്നുംഅവന്റെ കനിവുമുടിയാ
തെ രാവിലെരാവിലെപുതുതായും വിശ്വാസ്യതവലുതായും
ഇരിക്കുന്നു— (വിലാപ. ൩,൨൨)

൨൯൨—എന്തിനു ഇത്ര ദയാ

ഉ. ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിങ്കലെക്ക്‌നട
ത്തുന്നു എന്നുബൊധിക്കാതെ (ഇരിക്കാമൊ)—(രൊമ.൨,൪)

൨൯൩—ഈ ദയ നിമിത്തം ഞാൻ എതു കാഴ്ച കഴിക്കെണ്ടു—

ഉ. കൃതജ്ഞതഎന്നൊരു ബലിയെ ദൈവത്തിന്നു കഴിക്ക—
സ്ത്രൊത്രമാകുന്ന ബലിയെ കഴിക്കുന്നവൻ‌എന്നെ മഹത്വ
പ്പെടുത്തും വഴിയെ യഥാസ്ഥാനമാക്കുന്നവന്നു ഞാൻ ദെ
വരക്ഷയെ കാണിക്കയും ചെയ്യും—(സങ്കി ൫൦. ൧൪. ൨൩)

൨൯൪— കൃതജ്ഞനായ്തീൎന്നവൻ എങ്ങിനെ നിശ്ചയിക്കും

ഉ. ഞാനും എന്റെ കുഡുംബവും യഹൊവയെ സെവിക്കും
(യൊശു ൨൪, ൧൫.)

21.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/75&oldid=196096" എന്ന താളിൽനിന്ന് ശേഖരിച്ചത്