ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨ ക്രിസ്തീയ വിശ്വാസം

൩൩൦—കൎത്താവു വരുമ്പൊൾ എന്തു ചെയ്യും—

ഉ. ദൈവം ഒരാളെ കൊണ്ടു ലൊകത്തിന്നു ന്യായം വിധിപ്പാൻ ഒരു
ദിവസത്തെ നിശ്ചയിച്ചു അതിന്നായി നിയമിച്ചപുരുഷനെ
മരിച്ചവരിൽ നിന്നുയിൎത്തെഴുനീല്പിച്ചതിനാൽ എല്ലാവൎക്കുംഅ
തിന്റെ ഉറപ്പിനെ കൊടുത്തിരിക്കുന്നു—(അപ .൧൭, ൩൧)

൩൩൧—അവൻ ആൎക്കു ന്യായംവിധിക്കും—

ഉ. മനുഷ്യപുത്രൻ‌തന്റെ തെജസ്സൊടെ എല്ലാ ദൈവദൂതന്മാ
രുമായി വരുമ്പൊൾ തന്റെ മഹത്വസിംഹാസനത്തിൽ ഇരിക്കും
അപ്പൊൾ അവന്മുമ്പാകെ സൎവ്വജാതികളും കൂടപ്പെടും അവ
ഇടയൻകൊലാടുകളിൽ നിന്നു ആടുകളെ വെൎത്തി
രിക്കുന്നതുപൊലെ വെൎത്തിരിച്ചു അടുകളെ വലത്തും കൊലാ
ടുകളെ ഇടത്തും നിൎത്തുകയും ചെയ്യും—അപ്പൊൾ രാജാവ്‌വലത്തു
ള്ളവരൊടു എന്റെപിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ
വരുവിൻ‌ലൊകാരംഭം‌മുതൽ നിങ്ങൾ്ക്കായി ഒരുക്കിയ രാജ്യ
ത്തെ അനുഭവിച്ചുകൊൾ്വിൻ എന്നു പറയും പിന്നെ ഇടത്തുള്ളവ
രൊടു ശപിക്കപ്പെട്ടവരെഎന്നെവിട്ടുപിശാചിന്നുംഅവന്റെ
ദൂതന്മാൎക്കും ഒരുങ്ങപ്പെട്ടനിത്യാഗ്നിയിലെക്ക്‌പൊകുവിൻഎ
ന്നു കല്പിക്കയും ചെയ്യും—(മത. ൨൫, ൩൧.)

൩൩൨—എന്നാൽ എല്ലാവരുടെ ഗുണദൊഷങ്ങളും പ്രകാശമായിവ
രുമൊ—

ഉ. അവനവൻ ശരീരംകൊണ്ടു നല്ലതാകിലും തീയതാകിലും ചെയ്ത
തിനടുത്തതെ പ്രാപിക്കെണ്ടതിന്നു നാം എല്ലാവരും ക്രിസ്ത
ന്റെ ന്യായാസനത്തിന്മുമ്പാകെ പ്രത്യക്ഷമാകെണ്ടതു—(൩
കൊരി—൫, ൧൦)—

മൂന്നാംഖണ്ഡം

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/86&oldid=196082" എന്ന താളിൽനിന്ന് ശേഖരിച്ചത്