ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കയും നശിപ്പിച്ചു- അന്നു നൊഹ എന്ന ഒരു സത്യവാനെ മാത്രം
കുഡുംബത്തൊടും മൃഗജാതികളിൽ ഒരൊരൊ ഇണയൊടും
കൂടെ രക്ഷിച്ചതിനാൽ അവൻ പുതിയ മനുഷ്യവംശത്തിന്നും അ
ഛ്ശനായ്വന്നു- അവന്റെ മൂന്നു പുത്രന്മാരിൽ ശെം എന്നൊ രുവ
ന്നു രക്ഷകസാന്താനത്തിൻ പിതാവ് ആവാൻ വരം ലഭിച്ചു-

ആദൌതെഷ്വൈശ്വരം ജ്ഞാനം തസ്ഥൌ സൎവ്വത്രനിൎമ്മലം
തദാനീഞ്ചെശ്വരസ്യാൎച്ചായഥാൎത്ഥാപ്രാചയൽ ഭൂവി-
പശ്ചാത്ത്വസമ്മതൈൎമ്മിശ്രം തൽജ്ഞാനംവികൃതിം യയൌ
ഭ്രാന്താശ്ചാൎച്ചാമനൎച്ച്യാണാന്നരഃ കൎത്തും പ്രചക്രിരെ-
ദ്യസ്ഥാനാംജ്യൊതിഷാം ദീപ്ത്യാദിവ്യയാഹിചമൽ കൃതാഃ
പ്രഭാവംമെതിരെ ദൈവംസംസ്ഥിതം ഭാസ്കരാദിഷ്ഠ-
ദൃഷ്ട്വാചാവാരമംഭൊധിമദ്രീംശ്ചദ്രുമശെഖരാൻ
ഭിന്നാസ്തത്തദധിഷ്ഠാത്രീൎദ്ദെവതാ അവ്യകല്പയൻ-
അമീഷാം ക്രമശഃ പൂജാകല്പിതാനാംദിവൌകസാം
അപുണ്യരീതിസംയുക്താവ്യാവസൎവ്വത്രമെദിനീം
ഇത്ഥം പരെശ്വരസ്യാൎച്ചാപുണ്യാ പ്രായൊവ്യലുപ്യത
തത്ഭക്തി ജനിതൊധൎമ്മശ്ചാ ഹ്രസൽ ഭൂമിമണ്ഡലെ
ഇത്ഥം ക്ഷീണസ്യാധൎമ്മസ്യ ഭൂയാദഭ്യുദയൊനവഃ
ഇതീഛ്ശന്നീശ്വരസ്സ്വാസ്യജ്ഞാനം പ്രകാശയൽ പുനഃ

നൊഹ പുത്രന്മാരിൽ ആദിയിങ്കൽ ദൈവജ്ഞാനവും യഥാൎത്ഥമായ
ആരാധനയും നടന്നശെഷം ക്രമത്താലെ നന്നല്ലാത്ത മതങ്ങളും
ഇട കലൎന്നിട്ടുവികാരംസംഭവിച്ചു ആരാധിക്കെണ്ടാത്തവറ്റെയും
പൂജിച്ചു തുടങ്ങി- സൂൎയ്യാദി ജ്യൊതിസ്സുകളിൽ അതിശയം ഭാവിച്ച
തല്ലാതെ ദിവ്യ പ്രഭാവം ഇവറ്റിൽ വിളങ്ങിവരുന്നത് എന്നു നിരു
പിച്ചിട്ടു മുമ്പെ അവറ്റെയും പിന്നെ കരകാണാത്ത സമുദ്രം ഉയ
ൎന്ന പൎവ്വതങ്ങൾ മുതലായവറ്റെയും ദെവാംശങ്ങളെന്നു മാനിച്ചു ദെ
വകൾ എന്നും പെരിട്ടു പൂജിച്ചു അധൎമ്മരീതികൾ ഒരൊന്നിനെ സങ്കല്പി
ക്കയും ചെയ്തു- ഇങ്ങിനെ ധൎമ്മവും ഭക്തിയും കുറഞ്ഞു പൊകുന്ന സമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/11&oldid=192144" എന്ന താളിൽനിന്ന് ശേഖരിച്ചത്