ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

മലയാളഭാഷാവ്യാകരണം

III വാചകകാണ്ഡം

§൩൪൧.വാചകംആകുന്നതു- കൎത്താവ്- ആഖ്യാതം-ഈരണ്ടിൻ്റെ
ചെൎച്ച- ആഖ്യാതംനാമംഎങ്കിലും ക്രിയഎങ്കിലുംആകും— (ഉ-ം
ഞാൻവരും—അവൻഭാഗ്യവാൻഎന്നതിൽ ഞാൻഅവൻ ഈ
രണ്ടും കൎത്താക്കൾ-വരും ഭാഗ്യവാൻഎന്നവ ആഖ്യാതങ്ങൾഅ
ത്രെ)

§൩൪൨.നിയമംസൂത്രം മുതലായഖണ്ഡിതവാക്യങ്ങളിൽകൎത്താ
വ്അടിയിൽനില്ക്കിലുംആം- ഉ-ംപട്ടിണിനമ്പിക്കുശംഖുംകുടയും
അല്ലാതെഅരുത് ഒർആയുധവും- ഒരുത്തരെകൊല്ലുവാൻഒരു
ത്തരെസമ്മതിപ്പിക്കെണ്ടാഞങ്ങൾ-ഇപ്രകാരമാകുന്നുഉണ്ടാ
യിരിക്കുന്നതു—വരാത്തതുംവരുത്തുംപണയം-എത്രയുംസമ്മാ
നിക്കെണ്ടുംആളല്ലൊരാജാവ്.(കെ.ഉ)- ചൊന്നതുനന്നല്ലനീ
(ചാണ)മാൽമാറ്റുവൻഅടിയെൻ (ര. ച.)തെജൊരൂപമായു
രുണ്ടുപെരികവലിയൊന്നായിട്ടിരിപ്പൊന്നുആദിത്യബിംബം
(ത. സ.)

§൩൪൩. കഥാസമാപ്തിയിൽ കൎത്താവെബഹുമാനാൎത്ഥമായിആവ
ൎത്തിച്ചു ചൊല്കിലുംആം— ഉ-ം എന്നരുളിചെയ്തുചെരമാൻപെരു
മാൾ- എന്നു കല്പിച്ചുശങ്കരാചാൎയ്യർ.(കെ.ഉ.)-അവൾഅഭിവാ
ദ്യംചെയ്തു-തൊഴുതുയാത്രയും ചൊല്ലിനിൎഗ്ഗമിപ്പതിന്നാശുതുനി
ഞ്ഞുശകുന്തളാ(മ ഭാ)

§൩൪൪. കൎത്താവെചൊല്ലാത്തവാചകങ്ങൾഉണ്ടു- അതിൻകാരണ
ങ്ങൾ- ഒന്ന് അവ്യക്തകൎത്താവ്(ഉ-ം-എന്നുപറയുന്നു—അൎത്ഥാൽ
പലരൊ ചിലരൊ) മറ്റെതുഅതിസ്പഷ്ടകൎത്താവു(ഉ-ം പൃത്വീപാ
ലമ്മാരായാൽസത്യത്തെരക്ഷിക്കെണം- ഉ- രാ-അൎത്ഥാൽഅവ
ർ-) കഴുതയെകണ്ടുപുലിഎന്നുവിചാരിച്ചു—അൎത്ഥാൽഅതുപു

13

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/105&oldid=191914" എന്ന താളിൽനിന്ന് ശേഖരിച്ചത്