ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൧

വെട്ടെക്കുപൊയാലും(കെ.ര)-വെണ്ണെക്കുതിരിഞ്ഞുനടക്കു(കൃ.ഗ.)ആവ
ലാദിക്കുവന്നു,(പ. ത.)ഒരായ്കതിന്നുനീ(മ.ഭ.)—-൨.,വെളിക്കുമൊഹിച്ച
(ശീല.)രാജസെവെക്കുമൊഹം(=സപ്തമി)വൃദ്ധിക്കുകാമിച്ചു(പ.ത.)—
-൩., കാൎയ്യത്തിന്നുകഴുതക്കാൽപിടിക്ക(പ.ചൊ= കാൎയ്യത്തിന്നായി)നാ
ട്ടിലെപുഷ്ടിക്കിഷ്ടിചെയ്ക(പ.ത.)ജീവരക്ഷെക്കസത്യംചൊല്ക(മ.ഭാ.)
നെല്ലുപൊലുവിനുകൊടുത്തു—പുത്രൊല്പത്തിക്കെചെയ്യാവതു(കൈ.ന)
——ചാത്തത്തിന്നു ക്ഷണിച്ചു—ചൂതിന്നുവിളിച്ചു——൪.,ഒന്നിന്നുംപെടി​െ
ക്കണ്ടാ(പ.ത)ഒച്ചെക്കുപേടിക്കുന്നവൾ- യുദ്ധത്തിന്നുഅഞ്ചി(ര.ച)ദുഃ
ഖിക്കുന്നതിന്നുഭയമുള്ള(വൈ.ച.).(§൪൭൦)

§൪൫൭. യൊഗ്യതയുംആവശ്യതയും-ഉം അതിന്ന്ആൾ-നിണക്ക്ഒത്ത
തുചെയ്ക(കെ.ര)ഇതിന്നുചിതം,യൊഗ്യംഉത്തമം—എല്ലാപനിക്കുംന
ന്നു-കണ്ണിന്നുപൊടിക്കുമരുന്നു(വൈ.ശ.)—അവനുപറ്റി—അതിന്നു
തക്കം(പ.ത.)—കപ്പല്ക്കുപിടിപ്പതു-(കെ.ഉ)ജാതിക്രമത്തിന്നടുത്തവണ്ണം
(ശി.പു.)അവറ്റിന്നുപ്രായശ്ചിത്തംചെയ്തു—കാലൻ്റെവരവിനുനാ
ൾഏതു(വൈ.ച.)——എനിക്കുവെണം-യുദ്ധംഏവൎക്കുമാവശ്യം(പ.ത)
അരക്കനെപാചകപ്രവൃത്തിക്കുകല്പിച്ചു(ശി. പു.)——എനിക്ക്എന്തു
ചെയ്യാവതു—ചെയ്യാം-ചെയ്തുകൂടും—അവസ്ഥെക്കുചെരുന്നവചൊല്ലും
(പ.ത.)മൊക്ഷത്തിന്ന്എളുതല്ല(വില്വ)അതിന്നുപാരംദണ്ഡം(=വൈ
ഷമ്യം)——ബ്രാഹ്മണൎക്കുഅസാദ്ധ്യം(മ.ഭ=തൃതീയ)പരമാത്മാവ്അ
വനുജ്ഞെയൻ(വില്വ)സജ്ജനങ്ങൾക്കുപരിഹാസ്യനായി(പ.ത.)-

§൪൫൮.ഉടമയുംഅധികാരവും—ഉ—ം ൧.,എനിക്കുണ്ടു-നാണക്കെടതി
ന്നില്ല(മ.ഭ.)-മൃഗങ്ങൾ്ക്കുരാജാവ്സിംഹം—അവന്നുദൂതൻഞാൻ(ദെ.മാ)
ഇങ്ങിനെഷഷ്ഠിയൊട്ഒത്തുവരും——അവനുലഭിച്ചു—സാധിച്ചു=കിട്ടി-
അറിഞ്ഞു-കീൎത്തിഭൂപനുവളൎന്നു(വെ.ച.)— അവനുവിട്ടുപൊയി-മറ
ന്നു-നൃപന്മാൎക്കുവിസ്മൃതമായി(നള)——൨.,അവനുകൊടുത്തു,എനിക്കുത
ന്നു—മക്കൾ്ക്കുദ്രവ്യംസമ്പാദിക്ക-അതിനുദെവകൾഅനുഗ്രഹിക്ക(കെ.ര)
യാത്രെക്കനുവദിക്ക(നള)——ചൊല്ലറിയിക്കാദികൾഅതിനൊടുചെ
രും—അരചന്നറിയിക്ക(ര.ച.)എനിക്കുമാൎഗ്ഗംഉപദെശിച്ചു(നള)അവ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/149&oldid=191987" എന്ന താളിൽനിന്ന് ശേഖരിച്ചത്