ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪

കഴുത്തിൽകരെറി,തെരിലെറി(കൃ.ഗ.)കമ്പത്തിൽകയറി(പ.ചൊ.)രണ്ടും
ഇടന്തൊളിൽവെച്ചുകൊണ്ടു(കെ.ര.)ചുമലിൽഅമ്മയെഎടുത്തു—പ്രയു
തനരന്മാരിൽചുമന്നിട്ടുള്ളപൊന്നു(മ.ഭാ.)പിഴയാതവങ്കൽപിഴചുമത്തി
(കെ.ര.) കല്ലിൽനടന്നിട്ടുനൊകുന്നുകാൽ-ചവിട്ടിനാൻമെയ്യിൽ-വയ
റ്റിൽഅടിച്ചു-കൈകൾമെനിയിൽഎറ്റു (കൃ.ഗ.)ദെഹത്തിൽവ
ൎഷിച്ചാൻശരങ്ങളെ(കെ.ര.)വെർതലയിൽകെട്ടുക(വൈ.ശ.)നെറു
കയിൽചുംബിച്ചു(.ഉ.രാ).തീക്കൽവെച്ചപാൽ(കൃ.ഗാ)——൨.,സമയവാ
ചി- സ്രാവംആദിയിങ്കലെഒഴിവൂ(വൈ ശ.)ദെഹനാശെകാണും(അ.
രാ.)പടെക്കൽകാണാം(പ.ചൊ.)തെരുംഅഴിച്ചാൻനിമിഷത്തിൽ-
ചൂതിങ്കൽചതിചെയ്തു(മ.ഭാ.)മദ്ധ്യാഹ്നത്തിലാമാറു(ഭാഗ)——൩., സം
ഗതിവാചി—എന്തുപിഴഅതിൽ(കെ.രാ)വിരുദ്ധങ്ങളാംഇവഒന്നിങ്ക
ലെസംഭവിക്കുന്നു(വില്വ)സത്യത്തിൽപിഴെച്ചു-ധൎമ്മത്തിൽപിഴയാ
യ്വാൻ(മ.ഭാ.)

§൪൯൨-സ്ഥലവാചികൾ്ക്കഒരൊരൊഅൎത്ഥവികാരങ്ങൾവരും-൧.,സ്ഥ
ലചതുൎത്ഥിപൊലെ §൦ ൫൦൧.കാണ്ക——൨.,മെത്ഭാഗാൎത്ഥം §൪൯൦,൧
——൩.,സാമീപ്യാൎത്ഥംപ്രത്യെകം— കൽ-(=ഒടു,ചതുൎത്ഥി)-പുരത്തിൽ
ക്രൊശമാത്രംഅടുത്തുണ്ടൊരുഗൊഷ്ഠം (മ.ഭാ.)നാഥങ്കലടുത്തു, കതവി
ങ്കൽനില്ക്കുന്നു(കെ.രാ)സിംഹാസനംതലെക്കൽവെപ്പിച്ചു(മ.ഭാ)ദെ
വകൾപുഛ്ശത്തിങ്കൽനിന്നുഅസുരകൾതലെക്കൽകൂടീടിനാർ(ഭാ
ഗ)കിണറ്റിങ്കലടുത്തു(പ.ത.)-വാതുക്കൽ, പടിക്കൽ, കാക്കൽ,പാ
ദപങ്കജെവന്ദനംചെയ്തു(നള) നിങ്കഴലിൽചെൎപ്പു(കൃ.ഗ.)——൪.,
ഉടുക്ക,കെട്ടുക- മുതലായവ- മുത്തുമാറിലണിഞ്ഞു—മാലഅവൻ്റെ
കഴുത്തിൽഅലങ്കരിച്ചു(ചാണ)കൊങ്കകളിൽകുങ്കുമംഅലങ്കരി
ച്ചു(മ.ഭ.)പ്രെതത്തെവസ്ത്രാദികൊണ്ടലങ്കരിക്ക(മൂടുകഎന്ന​െ
പാലെ. §൪൩൨)തൂണിൽവരിഞ്ഞു(പ.ത.)-മുഷിഞ്ഞശീലഅരയി
ൽകെട്ടി(കെ.രാ.)വയറ്റിൽതളെച്ചു(വൈ.ച.)-൫.,പിത്ഭാഗാൎത്ഥം
വൃക്ഷംഒന്നിൽമറഞ്ഞുനിന്ന്എയ്തു(കെ.രാ.)

§൪൯൩.തൃതീയയുടെഅൎത്ഥങ്ങളുംസപ്തമിയിൽകാണും—

20.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/162&oldid=192003" എന്ന താളിൽനിന്ന് ശേഖരിച്ചത്