ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൬

ന്മാരിൽചെന്നുചെൎന്നുള്ളദുൎമ്മന്ത്രി(പ.ത)ശവംഎടുത്ത്അംഗത്തിൽചെ
ൎത്തു(മ.ഭാ.)——മറ്റെവില്ലിതാഎങ്കൽഇരിക്കുന്നു(കെ.രാ=പക്കൽ)

§൪൯൫.പഞ്ചമിയൊടുംവളരെചെൎച്ചകൾഉണ്ടു— ൧.,ജനനത്തിൽ-
(§൪൭൨)പാർഎല്ലാംൟരെഴുംനിങ്കൽഎഴുന്നൂതുംനിങ്കൽഅടങ്ങു
ന്നൂതും(കൃ. ഗ)—കൊന്നതിൽകൃതഘ്നതഫലം- കുസൃതികളിൽഅനു
ഭവംഇതു(ചാണ.)——൨.,സങ്കടെരക്ഷിക്ക(പ.ത.)——൩.,ഭെദാ
ൎത്ഥത്തിലുംതാരതമ്യത്തിലും(൪൭൪)ഉ—ംതങ്ങൾക്കുമറ്റുള്ളൊരിൽഭെ
ദംഉണ്ടു(പ.ത)

§൪൯൬.പ്രകാരപ്രമാണങ്ങളെയുംസപ്തമിഅവസ്ഥാവിഭക്തിയെ
പൊലെകുറിക്കും(§൪൦൧,൪൦൨) - ൧.,പ്രകാരംഎന്നാൽ-ഇപ്പരിചിലാ
ക(പ.ത.)വല്ലകണക്കിലും-കാണാംഅനെകപ്രകാരത്തിൽ(നള)ഒ​െ
രാതരത്തിലെവന്നവതരിച്ചു-ഒരൊരസങ്ങളിൽ ചൊറുംകറികളുംഉ
ണ്ടു(മ.ഭാ.)ബഹുളധൂളിഎന്നരാഗത്തിൽചൊല്വൂ(കെ.ഉ.)തെളിവിൽ
പാടി, ഉച്ചത്തിൽചിരിച്ചു-ഭംഗിയിൽനടന്നു,മെളത്തിൽകളിച്ചു-ആണ്മ
യിൽസ്വൎഗ്ഗംപൂക(മ.ഭാ.)നെരിൽവെള്ളയിൽപറഞ്ഞു,ശിക്ഷയിൽ​െ
ചയ്തു-വടിവിൽവിളങ്ങുന്നു— അവ്യയരൂപവുംകാണ്ക(൩൨൮)——൨.,
പ്രമാണംഎങ്കിലൊ—ഒട്ടുപരപ്പിൽപറക—മലപൊലെപൊക്കത്തിൽ
കൂട്ടി(മ.ഭാ.)തക്കത്തിൽഒരുമിച്ചുപൊക്കത്തിൽപറക്ക.(പ.ത.)നെല്ലി
ക്കയൊളംവണ്ണത്തിൽഗുളികയാക്കി- ഒരുമുളംവട്ടത്തിൽഒരുമുളം
ആഴത്തിൽകുഴിച്ചു(വൈ.ശ.)നീളത്തിലുള്ളൊരുവീൎപ്പു(കൃ.ഗ)=നെടു
വീൎപ്പു-

§൪൯൭-ഉള്ളപ്പൊൾഎന്നൎത്ഥത്തൊടുംസപ്തമികാണും——കുഞ്ഞിയി
ൽപഠിച്ചതു(പ.ചൊ.)രജ്ജുഖണ്ഡത്തിലെപന്നഗബുദ്ധിപൊലെ(അ.രാ)
ശുക്തിയിൽവെള്ളിഎന്നുംരജ്ജുവിൽസൎപ്പംഎന്നുംകല്പിക്കും(കൈ.ന)
ദീനരിൽതനിക്കവന്നത്എന്നുവെച്ചുദ്ധരിക്ക(വൈ.ച.)-പൊഴും-
പൊഴുംഇവനാലിങ്കലുംഅസത്യംപറയാം(മ.ഭാ.)

§൪൯൮.ചിലസ്ഥാനനാമങ്ങളിൽസപ്തമിപ്രഥമയെപൊലെനടപ്പു-
അങ്ങുന്നു=നീ - ഭട്ടതിരിപ്പാട്ടുനിന്നുഎഴുന്നെള്ളി(കെ.ഉ.)——അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/164&oldid=192005" എന്ന താളിൽനിന്ന് ശേഖരിച്ചത്