ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നുസ്പഷ്ടം—

കൎമ്മത്താൽബ്രാഹ്മണനായ്വരുമൊ—യാഗം തുടങ്ങി
യകൎമ്മങ്ങൾ ക്ഷത്രീയാദികളിലുംഉണ്ടുഅവർബ്രാ
ഹ്മണരാ കയില്ലതാനും—വെദാന്തത്താൽബ്രാഹ്മണ
ൻആകുമൊഅതുവുംവരാ—രാവണൻഎന്നപ്ര
സിദ്ധനായരാക്ഷസൻഋൿയജുർസാമംഅഥൎവ്വം
എന്നുനാലുവെദങ്ങളെയുംവായിച്ചവൻഎങ്കിലും
രാക്ഷസർഭവനന്തൊറുംവെദാദ്ധ്യയനംശീലിച്ചവ
ർഎങ്കിലുംഅവർബ്രാഹ്മണരായില്ലപൊൽ—അ
തുകൊണ്ടുവെദത്താലുംബ്രാഹ്മണനാകുന്നതുംഇല്ല—

പിന്നെബ്രാഹ്മണത്വംഎങ്ങിനെജനിക്കുന്നു—
അതുശാസ്ത്രംസംസ്കാരംജാതികുലംവെദം—കൎമ്മംഎന്നി
വറ്റാൽഉളവാകുന്നതല്ലഎന്നുണ്ടല്ലൊ—എന്തൊന്നാ
കുന്നുഎന്നാൽ—കുന്ദത്തിൻപൂക്കണക്കെമാനസത്തി
ന്റെനിൎമ്മലഗുണമത്രെസൎവ്വപാപത്തെയുംഅകറ്റുന്നു
തുതന്നെ—വ്രതം-തപസ്സ്-നിയമം-ഉപവാസം-ദാനം
ദമം-ശമം-സംയമം-ഉപചാരം-എന്നിവറ്റിനാൽബ്രാ
ഹ്മണൻആകുംഎന്നുഉക്തമായല്ലൊ—ഞാൻഎന്നും
എന്റെഎന്നുംഉള്ളഭാവങ്ങൾനീങ്ങിസംഗവുംപരിഗ്ര
ഹവുംഅകന്നുരാഗദ്വെഷാദികൾവിട്ടുപൊയവനെ
തന്നെദെവകൾബ്രാഹ്മണൻഎന്നുനിശ്ചയിപ്പു——
എന്നുവെദത്തിൽഉണ്ടല്ലൊ—ബ്രഹ്മമായതുസത്യംത
പസ്സ്ഇന്ദ്രീയവിഗ്രഹംഎല്ലാഭൂതങ്ങളിലുംദയഇവ
തന്നെബ്രാഹ്മണലക്ഷണം—ഇവയില്ലാത്തവൻചണ്ഡാ
ലനത്രെ—മൈഥുനംഒട്ടുംചെയ്യാത്തവർമാത്രംബ്രാഹ്മ
ണർആകുന്നു-എന്നുസൎവ്വശാസ്ത്രങ്ങളിലുംഉണ്ടു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/11&oldid=192343" എന്ന താളിൽനിന്ന് ശേഖരിച്ചത്