ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ജാതിയല്ലസല്ഗുണംതന്നെപ്രമാണമാകയാൽഗുണമു
ള്ളചണ്ഡാലനും ദെവന്മാൎക്ക ബ്രാഹ്മണനത്രെഎന്നു ശു
ക്രൻഉരചെയ്തു—അതുകൊണ്ടുബ്രാഹ്മണ്യംജാതിയും
അല്ല ജീവൻശരീരവും അല്ല ജ്ഞാനകൎമ്മാചാരങ്ങളും
അല്ലസ്പഷ്ടം—

പിന്നെതീൎത്ഥയാത്രശൂദ്രൎക്കവിഹിതമല്ലബ്രാഹ്മ
ണശുശ്രൂഷയത്രെ അവൎക്ക വിഹിതധൎമ്മം എന്നും— നാലു
വൎണ്ണങ്ങൾപറയുന്നദിക്കിൽശൂദ്രൻഒടുക്കത്തവനാകയാ
ൽനീചൻതന്നെഎന്നും ചൊല്ലുന്നുകഷ്ടം—അങ്ങിനെആ
യാൽ—ശ്ചയുവമഘൊനാമതദ്ധിത—എന്നുള്ളസൂത്ര
വചനംഹെതുവായിട്ടു മഘവാൻ ആകുന്നദെവെന്ദ്ര
നുംശ്ചാക്കൾ യുവാക്കളിലുംനീചനായിപൊയി—അതുപൊ
ലെ ഉമാമഹെശ്വരന്മാർഎന്നുള്ളവാക്യത്താൽമഹെശ്വ
രന്നുലഘുത്വംവരുന്നതാകും—അതില്ലല്ലൊ—അതുകൊ
ണ്ടുബ്രഹ്മക്ഷത്രവിൾഛ്ശൂദ്രാഃ-എന്നുള്ളസമാസത്തിൽഅ
ന്ത്യപദംആയതുനീചംഎന്നുവരികയുംഇല്ല—ബ്രാഹ്മണ
രെതൊട്ടുമാനവധൎമ്മത്തിൽചൊല്ലിയതുകെട്ടുവൊ—വൃ
ഷലിയുടെമുലപ്പാൽകുടിച്ചുതാൻ അവളുടെശ്വാസംപ
റ്റിതാൻഅവളിൽപിറന്നുതാൻപ്രായശ്ചിത്തംചെയ്വാ
ൻകഴിവില്ല—ശൂദ്രീക്കൈയിൽനിന്നുംവാങ്ങിതിന്നുന്നവ
ൻഇനിഒരുമാസം ശൂദ്രനായിജീവിച്ചിരിപ്പൂ പിന്നെനാ
യായിപിറക്കും ശൂദ്രീയെവെച്ചുകൊള്ളുന്നബ്രാഹ്മണ
ൻദെവന്മാൎക്കുംപിതൃക്കൾ്ക്കും ത്യാജ്യനായിരൗെരവനരകം
പ്രാപിക്കും—എന്നിങ്ങിനെകെട്ടുവിചാരിച്ചാൽമലയാളത്തിൽ
ബ്രാഹ്മണർനന്നചുരുക്കംഎന്നുതൊന്നും— — ബ്രാഹ്മണ്യം
മാറാത്തസ്ഥാനംഅല്ലഎന്നുമറ്റൊന്നിനാലുംതെളിയും—ശൂദ്രൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/13&oldid=192346" എന്ന താളിൽനിന്ന് ശേഖരിച്ചത്