ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ബ്രാഹ്മണായ്വരുംഎന്നുള്ളതുകൂടെമനുധൎമ്മത്തിൽഉ
ണ്ടു-കഠൻഎന്നഋഷിതപസ്സുംചെയ്തുകൊണ്ടുബ്രാഹ്മണ
നായ്വന്നതാൽ ജാതിഅകാരണംഎന്നുപ്രസിദ്ധം-വ
സിഷ്ഠരും ഋഷ്യശൃംഗനുംചണ്ഡാലീപുത്രനായവിശ്വാ
മിത്രരുംമദ്യംവില്ക്കുന്നവൾപെറ്റ‌നാരദനും തപസ്സു‌നിമി
ത്തം ബ്രാഹ്മണരായ്വന്നതാൽ ജാതികാൎയ്യമല്ല-തന്നെ
ത്താൻ ജയിച്ചവൻയതിയുംതപസ്സുചെയ്തവൻതാപസനും
ആകും വണ്ണംബ്രഹ്മചൎയ്യം‌ദീക്ഷിച്ചവൻബ്രാഹ്മണനത്രെ.
ലൊകബ്രാഹ്മണരാവാൻബ്രാഹ്മണീപുത്രന്മാർതന്നെ
പൊരാ‌ബ്രഹ്മമായതുശീലശുദ്ധിഅത്രെ—അതുകൊണ്ടുജാ
തിഅകാരണം—കുലം അല്ല ശീലമത്രെ‌പ്രധാനം—ശീലംകെട്ട
വന്റെ കുലംകൊണ്ടുഎന്തു—നീചകുലത്തിൽപിറന്നുള്ളബഹു
ജനങ്ങൾധീരതയൊടെ‌സുശീലംവരുത്തിസ്വൎഗ്ഗംഗമിച്ചുസത്യം
എന്നുമാനവധൎമ്മത്തിൽചൊല്ലിയതു—അത്‌ആർഎല്ലാം‌കു
ഠൻ വ്യാസൻ വസിഷ്ഠർ തുടങ്ങിയുള്ള‌ബ്രഹ്മർഷികൾഹീന
രായ്പിറന്നുലൊകബ്രാഹ്മണരായി‌ഉയൎന്നുവൊൽ—അതു
കൊണ്ടു‌ബ്രാഹ്മണ്യം‌നിയതമായുള്ളതല്ല—

മറ്റൊരുവാക്യം‌നിങ്ങൾക്കുണ്ടു—മുഖത്തിൽനിന്നുബ്രാ
ഹ്മണനും‌ബാഹുക്കളിൽനിന്നുക്ഷത്രിയനും‌ഊരുക്ക
ളിൽനിന്നുവൈശ്യനും കാലുകളിൽനിന്നുശൂദ്രനും
ജനിച്ചുഎന്നത്രെ—

അതുതെറ്റുതന്നെ ചില മുക്കുവരും‌വണ്ണാന്മാരും
ചണ്ഡാലരും ജന്മത്താൽഅല്ലചൌളകൎമ്മം‌ഉപനയ
നം മുതലായസംസ്കാരങ്ങളെ കൊണ്ടു തന്നെബ്രാഹ്മ
ണരായിചമഞ്ഞിരിക്കെ‌ഇവരും‌കൂടെ‌ബ്രഹ്മമുഖത്തിൽനി
ന്നുപിറന്നവർഎന്നു വരുമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/15&oldid=192348" എന്ന താളിൽനിന്ന് ശേഖരിച്ചത്