ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

പിന്നെഒരുപുരുഷനിൽനിന്നുണ്ടായവൎക്കചാതു
ൎവ്വൎണ്ണ്യംവന്നതുഎങ്ങിനെ—ഒരുത്തൻഒരുത്തിയിൽ നാ
ലുപുത്രരെഉല്പാദിപ്പിച്ചാൽആനാല്വരിൽവൎണ്ണഭെദം
കാണുന്നില്ല—ബ്രഹ്മാവ്ഏകപിതാവായിരിക്കെ ചാതു
ൎവ്വണ്ണ്യംഎങ്ങിനെസംഭവിക്കും—ആന പുലി കുതിര
പശുമുതലായമൃഗങ്ങളിൽ കാല്ക്കു വളരെഭെദം കാണുന്നു
പശുക്കാൽവെറെ—പുലിക്കാൽവെറെ ആനക്കാൽ വെ
റെ എന്നിങ്ങിനെ ബ്രാഹ്മണാദികളിൽ ഈവകവി
ശെഷംകാണുന്നില്ല—ഏകവൎണ്ണമെഉള്ളുഎന്നുകാ
ലുകളുടെതുല്യതയെവിചാരിച്ചുനിശ്ചയി
ക്കാം—

വൎണ്ണംരൂപം മലമൂത്രം മണം ഒച്ചമുതലായവി
ശെഷങ്ങളാൽ പശു എരുമകുതിര കഴുത എന്നിവറ്റി
ന്റെജാതിഭെദംതെളിയുന്നു—ബ്രാഹ്മണക്ഷത്രിയാ
ദികളിൽ അതുവരായ്കയാൽ ഏകവൎണ്ണമെഉള്ളുഎ
ന്നുസ്പഷ്ടം—അരയന്നം പ്രാവുകിളി കുയിൽ മയിൽ
മുതലായതിന്നുനിറം വടിവുമുടിചുണ്ടുതുടങ്ങിയുള്ള
വ്യത്യാസങ്ങളെപൊലെബ്രാഹ്മണാദികൾ്ക്ക ഒന്നുംഇ
ല്ലല്ലൊ—

പെരാൽ അരയാൽ പ്ലാശുമുതലായമരങ്ങൾ
ക്കമുരടു തണ്ടുഇലപൂ കായിതൊലികാതൽവിത്തുരസം
മണംഇത്യാദികളാൽഎത്രവിശെഷങ്ങൾഉണ്ടു—
ബ്രാഹ്മണ ക്ഷത്രീയ വൈശ്യ ശൂദ്രരിൽഅവഇല്ല
തൊലൊടുചൊരമാംസംഅസ്ഥിമലത്തൊളവും
എല്ലാംഒക്കും പ്രസവത്തിങ്കലുംവിശെഷംകാ
ണുന്നില്ല—

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/17&oldid=192350" എന്ന താളിൽനിന്ന് ശേഖരിച്ചത്