ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

സുഖദുഃഖങ്ങളുംജീവിതംമരണൊല്പത്തികളുംവ്യാപാ
രവ്യവഹാരങ്ങളുംഭയമൊഹങ്ങളുംമറ്റുംനൊക്കിയാൽബ്രാ
ഹ്മണാദികൾക്ക് ഒട്ടൊഴിയാതെസമത്വംഉണ്ടല്ലൊ —
പിലാമരത്തിന്നു കൊമ്പുകളിലുംതണ്ടിലുംസ്കന്ധത്തി
ന്മെലും വെരിന്മെലുംപഴങ്ങൾ കായ്ക്കും — എന്നിട്ടുംഇതു
ബ്രാഹ്മണഫലംഇതുക്ഷത്രിയഫലംഎന്നുംമറ്റും
ചൊല്ലുന്നില്ല — ഒരു മരത്തിൽഉണ്ടായതിനാൽകായ്ക്കൾ
ഒരുജാതിയത്രെഎന്നുസമ്മതം — അപ്രകാരംമനുഷ്യ
രുംഏകപുരുഷനിൽനിന്നുഉല്പന്നരാകയാൽഭെദംഇ
ല്ലാതെഇരിക്കുന്നു — അല്ലായികിൽദൂഷണംഅകപ്പെ
ടും — എങ്ങിനെഎന്നാൽ ബ്രാഹ്മണൻ വായിൽനിന്നുംജ
നിച്ചിരിക്കുമ്പൊൾ ബ്രാഹ്മണിഎവിടുന്നു ഉണ്ടായി —
വായിങ്കന്നുഎന്നു വന്നാൽ നിങ്ങൾക്ക്സൊദരീസംഗ
ദൊഷംപറ്റാംകഷ്ടം — അതരുത് ലൊകത്തിലുംഅത്യ
ന്തവിരുദ്ധം അല്ലൊ — ആകയാൽ ബ്രാഹ്മണ്യംനിയത
മായതല്ലഎന്നുപ്രസിദ്ധം—

ചാതുൎവ്വൎണ്ണ്യത്തിന്റെ വ്യവസ്ഥക്രീയാവിശേഷത്താ
ലെഉള്ളു — അതിന്റെവസ്തുത യുധിഷ്ഠിരചൊദ്യത്തിന്നു
വൈശമ്പായനൻ അങ്ങരുളിച്ചെയ്തശ്ലൊകങ്ങളാൽഅ
റിയാം — അവൻതൊഴുതുചൊദിച്ചു — ബ്രാഹ്മണർഎന്നു
ചൊല്ലിയവർ ആർബ്രാഹ്മണലക്ഷണംഏതുഎന്നുദയ
ചെയ്തുഅറിയിക്കണമെ — എന്നുൿെട്ടാറെവൈശമ്പാ
യനന്റെഉത്തരമാവിതു — ദണ്ഡപ്രയൊഗവുംയാതൊരു
ജീവനെഹനിക്കയും മാംസംതിന്നുകയുംചെയ്യാതെക്ഷാന്തി
മുതലായഗുണങ്ങളുള്ളവനാകതന്നെഒന്നാമത് ബ്രാഹ്മണലക്ഷ
ണംവഴിയിൽതാൻവീട്ടിൽതാൻകണ്ടപരദ്രവ്യംഎല്ലാംതനിക്ക


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/19&oldid=192352" എന്ന താളിൽനിന്ന് ശേഖരിച്ചത്