ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വജ്രസൂചി

ജഗല്ഗുരുവാകുന്നമഞ്ജുഘൊഷനെവാക്കായചെതസ്സു
കളെ കൊണ്ടു നമസ്കരിച്ചിട്ടു അശ്ചഘൊഷനായ ഞാൻ
ശാസ്ത്രമതത്തെ അനുസരിച്ചുവജ്രസൂചിയെസൂത്രിക്കു
ന്നെൻ-

വെദസ്മൃതികളുംധൎമ്മാൎത്ഥയുക്തമായവചനവുംഎല്ലാം
പ്രമാണമായിരിക്കെ ജാതിഭെദംപ്രമാണംഎന്നുആവെ
ദശാസ്ത്രപുരാണങ്ങളാലും തെളിയുന്നില്ലതാനുംഎന്നുഎ
ന്റെമതി —സൎവ്വവൎണ്ണത്തിലുംബ്രാഹ്മണവൎണ്ണംതന്നെ
പ്രധാനംഎന്നുനിങ്ങൾചൊല്ലുന്നുവല്ലൊ —ഈബ്രാഹ്മണ
നാമംഎന്തൊന്നുഎന്നുഞങ്ങൾ ചൊദിക്കുന്നു—അതുജീവ
നൊ ജാതിയൊശരീരമൊ ജ്ഞാനമൊ ആചാരമൊ കൎമ്മ
മൊവെദമൊഎന്ത്എന്നുനൊക്കെണം—

അതുജീവൻഎന്നുതൊന്നുന്നില്ല—കാരണം—സൂൎയ്യ
ചന്ദ്രന്മാരുംഇന്ദ്രാദിദെവകളുംമുമ്പെപശുക്കളായിരുന്നുപി
ന്നെദെവകളായിചമഞ്ഞുചണ്ഡാലരാകുന്നശ്ചാപകരുംകൂ
ടെദെവകളായ്വരുന്നുഎന്നുവെദത്തിൽഉണ്ടല്ലൊ—പിന്നെ
ഭാരതത്തിൽചൊല്ലിയതു—കാലിഞ്ജലക്കുന്നിലെഏഴു
വെടരും‌പത്തുമാനും‌ശരദ്വീപിൽചക്രവാകങ്ങളും‌മാനസസ
രസ്സിലെ‌അരയന്നങ്ങളും‌കൂടെ കുരുക്ഷെത്രത്തിൽബ്രാ
ഹ്മണജന്മംപിറന്നുവെദപാരഗരായ്വന്നു—എന്നത്
ഒഴികെമനുസംഹിതയിൽ കാണുന്നിതു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/5&oldid=192337" എന്ന താളിൽനിന്ന് ശേഖരിച്ചത്