ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആകാശത്തിൽനടക്കുന്നവിപ്രൎക്കുംമാംസഭക്ഷണത്താ
ൽഅധഃപതനംവരുംഎന്നുചൊല്ലിയതുവിചാരിക്കു
മ്പൊൾ—പതനത്താൽശൂദ്രനായി ഭവിക്കുന്നതുജാതി
യല്ലഎന്നുതെളിവായി—കുതിരഎത്രവിടക്കായാ
ലുംവല്ലപ്പൊഴുംജാതിവിട്ടുപന്നിയാകുന്നപ്രകാരം
കാണ്മാൻഉണ്ടൊ—അതുകൊണ്ടുബ്രാഹ്മണൻ ജാതി
യല്ലഎന്നുവന്നു—

ബ്രാഹ്മണൻശരീരംഎന്നുചൊല്ലാമൊ—അതരുതു—
അല്ലാഞ്ഞാൽ അഗ്നിക്കു ബ്രഹ്മഹത്യസംഭവിച്ചുബ്രാഹ്മണ
ശവംചുടുന്നബന്ധുക്കൾ്ക്കും ആദൊഷം തന്നെപറ്റും—ബ്രാ
ഹ്മണബീജം വൃഷലികളിലും ബ്രാഹ്മണരെതന്നെഉ
ല്പാദിപ്പിക്കും—

ബ്രാഹ്മണന്റെശരീരത്താൽഉണ്ടാകുന്നഷൾ്ക്കൎമ്മ
ങ്ങൾദെഹനാശത്താൽനശിക്കുംഎന്നുവരും—ആവ
കഒന്നുംകാണുന്നില്ലല്ലൊ—ആകയാൽശരീരംഅല്ല
ബ്രാഹ്മണൻഎന്നുതൊന്നുന്നു—

ജ്ഞാനംതന്നെബ്രാഹ്മണൻഎന്നുവന്നാലൊ—
ജ്ഞാനംഏറെയുള്ളശൂദ്രന്മാർബ്രാഹ്മണരാകെണ്ടി
യതു—വെദവ്യാകരണ മീമാംസാസാംഖ്യവൈശെഷി
കലാഗ്നാദിശാസ്ത്രങ്ങൾഎല്ലാംഗ്രഹിച്ചശൂദ്രന്മാർചിലദി
ക്കിൽഉണ്ടുഅവർബ്രാഹ്മണരാകയില്ലല്ലൊ—അതു
കൊണ്ടുജ്ഞാനമല്ലബ്രാഹ്മണൻഎന്നുസ്പഷ്ടം—

ആചാരം തന്നെ ബ്രാഹ്മണൻഎന്നുവരികയുംഇല്ല
അല്ലാഞ്ഞാൽശൂദ്രരിലുംഹീനജാതികളിലുംതപസ്സുമുത
ലായത്കെമമായിആചരിച്ചുപൊരുന്നവർബ്രാഹ്മണനാമത്തിന്നു
യൊഗ്യരായ്ഭവിക്കും.അതില്ലായ്കയാൽആചാരമല്ലബ്രാഹ്മണൻഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV36b.pdf/9&oldid=192341" എന്ന താളിൽനിന്ന് ശേഖരിച്ചത്