ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ണുതൎക്കംപറഞ്ഞാൽവെദനഇല്ല– ആയാളെനിന്ദിക്കരുതു
ഞാൻഇരിക്കെനാണംകെടുക്കരുതു- ഞാൻഅവരോടുകൂടഇത്ര
വൎഷംഅഭ്യാസംചെയ്തുകൊണ്ടിരുന്നുഎനിക്കുദൊഷംഒന്നും
ചെയ്തില്ല–അപ്പാസാൎക്കാരിൽനിന്നുമാസപ്പടിഉണ്ടുഎന്നുകുറ്റം
ഉണ്ടൊഇല്ലയൊ–

നരസി— അതുവിടുസൎക്കാർകൊടുക്കുന്നില്ലഎങ്കിൽഅവന്റെദെശ
ക്കാർകൊടുക്കുമായിരിക്കും

രാമൻ— പിന്നെഎന്തുഅവർകാറ്റുകൊണ്ടുജീവനംകഴിക്കുമൊ
വയറ്റിന്നുവെണ്ടെജനിച്ചപാട്ടിൽവന്നപ്രസംഗംചെയ്താൽ
നിങ്ങൾ്ക്കുസമ്മതമൊഒന്നുഞാൻപറയട്ടെഅവരുടെജന്മദെശ
ത്തിലുള്ളക്രിസ്തമതക്കാർഅവൎക്കപണംഅയക്കുന്നുഎന്നുഎ
നിക്കഅറിയാം എറിയരാജ്യങ്ങളിലെക്ക്അപ്രകാരംഅയച്ചു
വരുന്നുണ്ടു– ഈപത്തിരുപതുവൎഷത്തിന്നകംകൊടികൊടിഉ
റുപ്പികചെലവുചെയ്തിരിക്കുന്നതുഈയെശുനാമത്തിനായി
തന്നെ.ആനാമത്തെഎല്ലാവരൊടുംഅറിയിക്കെണംഎന്നു
വെച്ചുഎങ്ങുംആളുകളെയുംവെദപുസ്തകങ്ങളെയുംഅയച്ചുചി
ലവുചെയ്യുന്നു– അത്ദ്രവ്യത്തിന്നായിചെയ്യുന്നുവൊ– നമ്മാൽഅ
വൎക്കുഎന്തുവരവുആരാജ്യക്കാരുടെമതംഎല്ലായ്പൊഴുംഅങ്ങി
നെതന്നെ– ഞങ്ങൾഈനാട്ടുകാൎക്കുവെണ്ടിമാത്രംചിലവുചെയ്യുമൊ

നരസി— രാമആദെശക്കാർഅങ്ങിനെചെയ്തുകൊള്ളട്ടെഅത്
അവരുടെമനസ്സു– അവൎക്കുദൈവഭക്തിഉണ്ടായിരിക്കുംവെറു
തെഇത്രചെലവുചെയ്യെണ്ടതിന്നുവളരെഭക്തിവെണംആപ
ണംവാങ്ങിദിവസംകഴിക്കുന്നവൎക്കകൂടഭക്തിവെണമൊ

രാമ— അപ്പാഒന്നുചൊദിക്കട്ടെആദെശക്കാൎക്കുമെൽപറഞ്ഞമ
നസ്സുണ്ടുവെങ്കിൽവെറെമനസ്സുള്ളവരെഈരാജ്യത്തിൽഅയക്കു
മൊതങ്ങളെപൊലെഉള്ളവരെഅയക്കുംഅബ്ദുള്ളാനിങ്ങൾകാ
ൎയ്യാദികളെനടത്തുവാനായിട്ടുപ്രാപ്തന്മാരെഅല്ലാതെവെറെ
ജനങ്ങളെദൂരരാജ്യത്തെക്ക്പറഞ്ഞയക്കുമൊ– അപ്പാനിങ്ങളും
4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/30&oldid=195869" എന്ന താളിൽനിന്ന് ശേഖരിച്ചത്