ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALAYALIM LANGUAGE. 199

അവൻ തന്റെ മക്കളെക്കാളും തന്റെ കുതിരകളെ അ
ധികം സ്നെഹിക്കുന്നു.
He loves his horses more than his children.

ഇതിലും നന്നായിട്ട ഒന്ന ഇനിക്ക വീട്ടിൽ ഉണ്ട.
I have one in the house better than this.

എല്ലാത്തിനെക്കാളും മൃദുവായുള്ള വസ്തു വെണ്ണയാകുന്നു,
അതിനെക്കാളും മൃദുവായുള്ളത സജ്ജനങ്ങളുടെ ഹൃദ
യങ്ങൾ ആകുന്നു അതെന്തകൊണ്ടെന്നാൽ വെണ്ണ
തനിക്ക ചൂടവന്നല്ലാതെ ഉരുകുന്നില്ല സജ്ജനങ്ങളു
ടെ ഹൃദയങ്ങൾ മറ്റ ആൎക്ക എങ്കിലും ചൂടവന്നാൽ
ഉരുകിപൊകുന്നു.
Butter is softer than all things, but the hearts of good people are
softer than that; because butter will not melt unless itself feel the
heat, but good mens hearts melt when any other one feels the heat;
i. e. distress.

OF THE SUPERLATIVE DEGREE.

232. Examples of the method of using this part of speech.

നായൊളം നന്ദിയുള്ള മൃഗം ഒന്നുമില്ല.
There is no animal so grateful as a dog.

ആ മല ഭൂലൊകത്തിൽ എറ്റവും ഉയരമുള്ളതാകുന്നു എ
ങ്കിലും ൟ ആൾ മനുഷ്യരിൽ തുലൊം ചെറിയവൻ
ആകുന്നു എങ്കിലും അവൻ അതിനെ പ്രയാസം കൂടാ
തെ കടന്നു പൊയി.

Though that mountain is the highest in the world, and this person
the smallest among men, yet he crossed it without difficulty.

ൟ ലൊകത്തിലുള്ള നല്ല മനുഷ്യൻ അവനാകുന്നു; or ൟ
ലൊകത്തിലുള്ള നല്ല മനുഷ്യരിൽ ഒന്നാമൻ അവനാ
കുന്നു.
He is the best man in the world.

The last form, which is most agreeable to the idiom of the language, is
lit: He is the first man in the world.

മീനൊ ഇറച്ചിയൊ എത അധികം നല്ലത?
Which is best, fish or flesh?

താൻ പറഞ്ഞത കെട്ടിട്ട ഇനിക്ക എത്രയും വളരെ ലജ്ജ
ഉണ്ടായി.
I felt the greatest shame, after I heard what you said.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40.pdf/221&oldid=175999" എന്ന താളിൽനിന്ന് ശേഖരിച്ചത്