ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

കൈവേലകൾ.—ഒരു മാതിരി കട്ടിയുള്ള തുണി ഇവിടെ ഉണ്ടാക്കുന്നു.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

൯. അള്ളഹബാദ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം അഗ്രായാലും
അയൊധ്യയാലും വടക്കകിഴക്കും കിഴക്കും ബാഹാറിനാലും തെക്കഗുന്ദ്വാ
നായാലും മാൽവായാലും പടിഞ്ഞാറ മാൽവായാലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—കാൻപൂര എന്നും ഫഥിപൂര എ
ന്നും ഖറഎന്നും ഷാസദബാദ എന്നും അള്ളഹബാദ എന്നും മനിക്കപൂര
എന്നും മഹോൽ എന്നും അസിമ്ഗർ എന്നും മോവ എന്നും ജൂവാൻപൂര
എന്നും ചുനാർ എന്നും ബെനാരെസ എന്നും ഘാസിപൂര എന്നും മെൎസ
പൂര എന്നും ദിത്തിയ എന്നും ജാൻസി എന്നും ഖീത്താ എന്നും ബാന്ദാ
എന്നും ഖല്ലിൻജെർ എന്നും ചത്തർപൂര എന്നും പന്നാ എന്നും മല്റ്റോൻ
എന്നും ഹത്താ എന്നും ദൌരി എന്നും റീവാ എന്നും ആകുന്നു.

കാൻപൂര എന്നത, ഗംഗയുടെ പടിഞ്ഞാറെ ഭാഗത്ത ആകുന്നു. അ
വിടെ ഗംഗയ്ക്ക ഒരു നാഴികയിൽ അധികം വീതി ഉണ്ട. ഇത ഒരു പു
തിയ പട്ടണവും ആ ദേശത്തിൽ സൈന്യം കിടക്കുന്ന പ്രധാന സ്ഥ
ലങ്ങളിൽ ഒന്നും ആകുന്നു. അത കാരണത്താൽ അത്രെ അതിന്ന വലി
പ്പം വന്നിരിക്കുന്നത. അതിന്ന സമീപെയുള്ള പറമ്പുകളിൽ മുന്തിരി
ങ്ങായും പയറും യൂറോപ്പിലെ പോലെ മറ്റ ഫലമൂലാദികളും അനവ
ധിയായിട്ട ഉണ്ടാകുന്നു.

അള്ളഹബാദ, ൟ ദെശത്തിന്റെ പ്രധാന നഗരം ആകുന്നു. അ
ത യമുനായും ഗംഗയും കൂടെ ഒന്നിച്ച കൂടുന്നിടത്ത പണിയിക്കപ്പെട്ടി
രിക്കുന്നു. അവിടത്തെ കോട്ട വലിയതും നല്ല ബലമുള്ളതും മേലെ സം
സ്ഥാനങ്ങൾക്കുള്ള പ്രധാന പടശാലയായിട്ട ഇംഗ്ലീഷകാരാൽ സൂക്ഷി
ക്കപ്പെട്ടിരിക്കുന്നതും ആകുന്നു. ഇന്ദുക്കാർ അള്ളഹബാദിനെ ഭാത്തപ്രാ
യഗ എന്നൊ പ്രായഗ എന്ന തനിച്ചോപേർ വിളിക്കുന്നു. ഇവിടെ
തീൎത്ഥയാത്രക്കാർ അധികമായിട്ട വരത്ത പോക്ക ഉണ്ട. ഇവരിൽ ചില
ർ മേൽപറഞ്ഞ ആറുകൾ തമ്മിൽ കൂടുന്നിടത്ത സ്വമേധയായിട്ട ചാടി
കുടിച്ച ചാകുന്നത കൂടെ കൂടെ നടപ്പാകുന്നു. പ്രായഗ എന്ന വാക്കിന്ന
രണ്ടൊ അധികമൊ ശുദ്ധമുള്ള ആറുകൾ ഒരുമിച്ച കൂടുന്നിടംഎന്ന അ
ൎത്ഥം ആകുന്നു.

ജൂവാൻപൂര, മുമ്പിൽ അധിക വലിപ്പമുള്ള സ്ഥലമായിരുന്നു. അ
വിടെ പണി വിശേഷംകൊണ്ടും ഉറെപ്പുകൊണ്ടും കേൾവിപ്പെട്ടിരിക്കു
ന്ന ഒരു പാലം ഉണ്ട. അത ഇപ്പോഴും നല്ല ബലമുള്ളതാകുന്നു.

ബെനാരെസ ഇന്ദുസ്താനിൽ മഹാവലിയതും ജനപ്പെരുപ്പമുള്ളതായ
ഒരു പട്ടണം ആകുന്നു. അവിടത്തെ ജനങ്ങൾ ഇന്ദ്യായിൽ എല്ലാവി
ടത്തുനിന്നും വന്ന പാൎക്കുന്ന നാനാജാതിക്കാരും ബഹു തുൎക്കിക്കാരും താ
ൎത്തറിക്കാരും പാർസിക്കാരും അൎമ്മെനായക്കാരും ഉൾപ്പടെ ഏഴ ലക്ഷം
ആളുകളിൽ കുറകയില്ലെന്ന മതിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആ നഗരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/100&oldid=179109" എന്ന താളിൽനിന്ന് ശേഖരിച്ചത്