ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

രവിധാനികളും കട്ടിയുള്ള കമ്പിളികളും ഇവിടെ ഉണ്ടാക്കപ്പെടുന്നുണ്ട.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

൧൦. സിന്ധ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം അപ്ഘാനിസ്താ
നാലും മൂൽതാനാലും കിഴക്ക അജ്മീറിനാലും തെക്ക കുച്ചിനാലും സമുദ്ര
ത്താലും പടിഞ്ഞാറ ബെലൂചിസ്താനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—മേലത്തെ സിന്ധ എന്നും താഴ
ത്തെ സിന്ധ എന്നും ആകുന്നു.

പ്രധാന നഗരികൾ.-ശിക്കാപൂര എന്നും സഖർ എന്നും
ബഖർ എന്നും രോരി എന്നും ഖിർപൂര എന്നും ലൎക്ക്ഹാനു എന്നും സെ
ഹ്വാൻ എന്നും ഹൈദ്രബാദ എന്നും ഒമെർകോട്ട എന്നും താത്താ എ
ന്നും കുരാച്ചി എന്നും മീയർപൂര എന്നും ആകുന്നു.

ഹൈദ്രബാദ എന്ന പട്ടണം ൟ ദേശം മുഴുവന്റെയും ഇപ്പോഴ
ത്തെ തലസ്ഥാനവും മുമ്പിൽ പ്രധാന * അമീർ വസിച്ചിരുന്നിടവും ആ
കുന്നു. അത ഇന്ദസ്സിന്റെ ഒരു കൈവഴിയായ ഫുലാലി എന്ന ആറ്റ
മട്ടെക്ക നില്ക്കുന്നു. അവിടെ വച്ച ബ്രിത്തീഷരസിദെന്തിനെ ആ നാട്ടു
കാർ ഏതൃത്തതിനാലും പിന്നീട ബ്രിത്തിഷകാരും മിയർപൂരിലെ അമീ
റിന്റെ സേനയുമായിട്ട യുദ്ധം ഉണ്ടായി അതിൽ വെച്ച അമീറിന്ന
൨൦൦൦൦ ആളുകൾ ഉണ്ടായാറെയും അതിലും കുറെ സേനയോടും കൂടെ
സേർ, ചാല്സനവ്യർ അവനെ തോല്പിച്ചതിനാലും ആ പട്ടണത്തിന്ന
ൟ ഇടെക്ക കേൾവിവന്നിരിക്കുന്നു. അവിടെ ആയുധവൎഗ്ഗങ്ങളെ ഉ
ണ്ടാക്കുന്നവരുടെയും തൊകലിൽ ചിത്രവേലചെയ്യുന്നവരുടെയും കൈ
വേല വിശേഷമുള്ളതാകുന്നു.

താത്താ എന്ന സിന്ധിയുടെ പണ്ടത്തെ തലസ്ഥാനമായിരുന്ന പട്ട
ണം യവനായക്കാർ പത്തലാ എന്ന പറഞ്ഞിരിക്കുന്നത ആകുന്നു. എ
ന്ന തോന്നുന്നു. അത മഹമ്മദകാർ പിടിച്ചതിന മുമ്പിൽ ബഹു സാര
മുള്ള സ്ഥലം ആയിരുന്നു. അത മഹമ്മദ മഹാ രാജ്യം ഇരുന്നപ്പോൾ
ഒക്കെയും വലിയ കച്ചവട സ്ഥലമായിട്ട കേൾവിപ്പെട്ടും അവിടെ ഉ
ണ്ടാക്കുന്ന പട്ടുകൾക്കായിട്ട ശ്രുതിപ്പെട്ടും ഇരുന്നു. അതിൽ പിന്നെ അ
തിന്ന തുലോം ഇടിവായി പോയി. എന്നാൽ പടിഞ്ഞാറെ ദേശങ്ങളി
ലെ അനേകം ഇന്ദുക്കാർ ബെലൂചിസ്താനിൽ ഹിങ്ങലാജ്ജ എന്ന അധി
കം ആൾ കൂടുന്ന പുണ്യസ്ഥലത്തിലെക്ക പോകുന്ന പെരുവഴിയിൽ അ
ത ആകകൊണ്ട ഇപ്പോഴും ജനങ്ങൾ അവിടെ ചെല്ലന്നുണ്ട.

കുരാച്ചി എന്ന പട്ടണം ഇന്ദസ്സ എന്ന ആറ്റിന്റെ പടിഞ്ഞാറെ
അറ്റത്തെ മുഖപ്പിങ്കലുള്ള ഒരു തുറമുഖം ആകുന്നു. അത ഇപ്പോൾ ബ്രി
ത്തിഷകാൎക്ക ആകുന്നു. അതിന്റെ ഇരിപ്പ കൊണ്ട അത കച്ചവടം ഇ
ടപെട്ടും സൈന്യം ഇടപെട്ടും ബഹു സാരമുള്ളത ആകുന്നു.

* അമീർ എന്ന വാക്കിന്റെ അൎത്ഥം കൎത്താവ എന്ന ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/102&oldid=179111" എന്ന താളിൽനിന്ന് ശേഖരിച്ചത്