ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

രു ക്ഷേത്രത്തിൽ കേൾവിപ്പെട്ടതായിട്ട ഒരു വിഗ്രഹം ഉണ്ടായിരുന്നു.
ഘുസ്നിക്കാരൻ മഹമ്മദ ആ ക്ഷേത്രത്തിൽ ദ്രവ്യം ഉണ്ടെന്ന കേട്ട മോ
ഹിച്ച അതിനെ വളഞ്ഞ പിടിച്ചു. വിഗ്രഹത്തെ നശിപ്പിക്കുന്നതിന
അതിനെ തിരികെ കൊടുത്താൽ ബഹു ദ്രവ്യം കൊടു
ക്കാമെന്ന ബ്രാഹ്മണർ അപേക്ഷിച്ച പറഞ്ഞു. എന്നാൽ മഹമ്മദ അവ
രുടെ അപേക്ഷകൾക്ക ചെവികൊടുത്തില്ല. വിഗ്രഹത്തെ തല്ലിപൊട്ടി
ച്ചാറെ മഹമ്മദകാർ ആഗ്രഹിച്ചത പോലെ അനവധി വില ഏറിയ
രത്നങ്ങളും നാണയങ്ങളും അതിനകത്ത മറെച്ച വെച്ചിരുന്നവയെ ക
ണ്ടു. വിഗ്രഹം ബ്രാഹ്മണരുടെ ഭണ്ഡാരം ആയിരുന്നത കൊണ്ട അവ
ൎക്ക അതിനോട അത്ര വലിയ താല്പൎയ്യം കാണിക്കുന്നതിന്ന സംഗതി ഉ
ണ്ടായി.

ദിയു ഗുജെറാത്തിന്റെ തെക്കെ അറ്റത്ത ഒരു ചെറിയ ദ്വീപ ആകു
ന്നു. ൧൫൧൫മതിൽ പൊൎത്തസീസകാർ അതിനെ പിടിച്ചു. അവൎക്ക അ
ധികാരം ഉണ്ടായിരുന്നതകൊണ്ട അപ്പോൾ ഒക്കെയും അത വലിയ കച്ച
വടസ്ഥലം ആയിരുന്നു. എന്നാൽ അത ഇപ്പോൾ ഒട്ടും സാരമുള്ളത
അല്ല.

അഹ്മെദബാദ, ആ ദേശത്തിൽ മഹമ്മദകാൎക്കുണ്ടായീരുന്ന തലസ്ഥാ
നവും ഇന്ദ്യായുടെ ആ ഭാഗത്തുള്ളതിൽ ബഹു ദ്രവ്യം ഉള്ളതും കച്ചവടം
ഉള്ളതുമായിരുന്നു. എന്നാൽ ആ ദേശം മഹാരാഷ്ട്രകന്മാരുടെ കീഴിൽ
ആയാറെ അതിന്ന ഏകദേശം നാശം വന്നുപോയി എന്നാൽ പി
ന്നത്തേതിൽ തുലോം നന്നായിരിക്കുന്നു.

കാംബെ എന്ന പട്ടണം കാംബെ എന്ന കടൽ കൈവഴിയുടെ ത
ലയ്ക്കൽ ഉള്ള ഒരു തുറമുഖം ആകുന്നു. അത ഒരു പഴയ പട്ടണവും മു
മ്പിൽ അധിക കച്ചവടം നടപ്പ ഉണ്ടായിരുന്നതും ആകുന്നു.

ചാന്ദോദ എന്ന പട്ടണം പുണ്യസ്ഥലമായിട്ട ബഹു ഭക്തിയോടെ
ഇന്ദുക്കാരാൽ വിചാരിക്കപ്പെടുന്നത ആകുന്നു.

സൂറാത്ത, രാമായണത്തിൽ പറയപ്പെടുന്നതിൽ ഇന്ദുസ്താനിൽ ഒരു
പഴയ പട്ടണം ആകുന്നു. ഗൂഡ്‌ഹോപ്പ എന്ന മുനമ്പ വഴിയായി ഇന്ദ്യാ
യിലേക്ക വരുവാൻ അറിഞ്ഞതിന്റെ ശേഷം സൂറാത്ത യൂറോപ്പകാരു
ടെ കച്ചവടക്കപ്പൽ വരത്തപോക്കുള്ള സ്ഥലമായി തീൎന്നു. യൂറോപ്പിലു
ള്ള പല ജനങ്ങൾക്കും അവിടെ കച്ചവടശാലകൾ ഉണ്ടായിരുന്നു. എ
ന്നാൽ പിന്നീട സൂറാത്തിലെ കച്ചവടം മറ്റ തുറമുഖങ്ങൾക്ക വിശേഷ
ത വരികകൊണ്ടും സൂറാത്തിലെ കൈവേലകൊണ്ട അത്ര ആവശ്യം ഇ
ല്ലാഞ്ഞതകൊണ്ടും തുലോം ഇടിഞ്ഞ തീൎന്നു. അത ഇപ്പോൾ ഗുജെറാത്തി
ന്റെ തലസ്ഥാവും പ്രധാനബ്രിത്തിഷ അധികാരികളുടെ ഇരിപ്പിട
വും ആകുന്നു ആ പട്ടണം വലിയതാകുന്നു എങ്കിലും വിരൂപമായിട്ടും
തില്പായിട്ടും പണിയപ്പെട്ടിരിക്കുന്നു.

പ്രധാന ആറുകൾ.—ബാണാസ എന്നും സുബ്രമത്തി എ
ന്നും മഹി എന്നും നൎബുദ എന്നും തുപ്തീ എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശത്തിന്റെ വടക്കേതും തെക്കേതുമായ
ഭാഗങ്ങൾ മലപ്രദേശവും കാടുപിടിച്ചതും ആകുന്നു. നടുവ സാമാ
ന്യം നീരോട്ടമുള്ളതും തെളിഞ്ഞതും വിളവുള്ളതുമായ മൈതാനം ആ
കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/105&oldid=179114" എന്ന താളിൽനിന്ന് ശേഖരിച്ചത്