ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

ഉത്ഭവങ്ങദൾ.—കോതമ്പും നെല്ലും മറ്റ ധാന്യങ്ങളും പഞ്ഞി
യും വക്കും നീലവും കറുപ്പും പഞ്ചസാരയും തേനും വെടിയുപ്പും പല
മാതിരി എണ്ണയുള്ള വിത്തുകളും കുതിരകളും ഒന്നാന്തരം കന്നുകാലികളും
തൊകലും തടികളും ആകുന്നു. രാജപീപ്ലാ എന്ന പട്ടണത്തിൽ ചുവപ്പ
രത്നങ്ങൾ എടുക്കുന്ന തുരങ്കങ്ങൾ ഉണ്ട യാസ്പെർ എന്നും അഗെത്സ എ
ന്നും രണ്ടുവക രത്നങ്ങൾ എദേർവരായിൽനിന്നും മറ്റ മല പ്രദേശ
ങ്ങളിൽനിന്നും എടുത്തുവരുന്നു. കാദിവാദ എന്ന പട്ടണത്തിൽ ഇ
ന്ദുക്കാർ നെറ്റിമേൽ കുറിയിടുന്ന വെളുത്ത ഗോവിമണ്ണ പെരുത്ത ഉ
ണ്ട. രന്ന എന്ന ഉപ്പ പൊയ്കയിൽനിന്ന അനവധി ഉപ്പ എടുക്കുന്നുണ്ട

കൈവേലകൾ.—അവിടത്തെ പ്രധാനമായിട്ടുള്ള കൈവേ
ല പഞ്ഞികൊണ്ടുള്ള ഒരു വക കട്ടിയുള്ള തുണികളും ചവൽക്കാരവും
ആകുന്നു.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു. മേല്പറഞ്ഞ കൂട്ട
ക്കാർ ഒക്കെയും സാമാന്യം ഇന്ദുമതക്കാർ എന്ന പറഞ്ഞുവരുന്നു. എന്നാ
ൽ അവർ ആ ശാസ്ത്രത്തെ കുറിച്ച ഏറെ ഒന്നും അറിയുന്നില്ല. അവർ
സൂൎയ്യവന്ദനക്കാർ ആകുന്നു. ജയിന്മാർ വളരെ ഉണ്ട.

വിശേഷാദികൾ.—ആ ദേശത്തിലെ കുടിയാന്മാർ പലമാതി
രി കൂട്ടക്കാർ ആകുന്നു. പ്രധാനമായിട്ടുള്ളവ ജരിജാസ എന്നും രാജ
പൂത്തകാരുടെ മറ്റ ഗോത്രക്കാർ എന്നും ജത്തന്മാർ എന്നും കാത്തികൾ
എന്നും കൂലികൾ എന്നും ഭീലന്മാർ എന്നും ബന്യന്മാർ എന്നും പാർസി
ക്കാർ എന്നും ബോരാസന്മാർ എന്നും സിദ്ധിമാർ എന്നും ഭാത്തമാർ എ
ന്നും ഗ്രാസിയാമാർ എന്നും മഹാരാഷ്ട്രന്മാർ എന്നും ആകുന്നു.

കാത്തികൾ, അവരുടെ സ്വന്ത പുരാണം പറയുന്ന പ്രകാരം ഇന്ദു ഉ
ത്ഭവക്കാർ അകുന്നു. അവർ ഉണ്ടായ നാൾ മുതൽ അവരുടെ തൊഴിൽ
മോഷണം ആകുന്നു. അവരെ ഉണ്ടാക്കിയിരിക്കുന്നത മോഷ്ടിക്കുന്നതി
നായിട്ടാകുന്നു എന്നും അങ്ങിനെ അവരുടെ ഉപജീവനം കഴിക്കുന്ന
ത യുക്തവും ന്യായവുമായിട്ടുള്ളത എന്നും അവർ വിചാരിക്കുന്നു. അവ
രിൽ മേൽ ജാതിക്കാർ എല്ലായ്പോഴും പെൺകുഞ്ഞുങ്ങളെ കൊന്നുകള
യുന്നു. ആ ദേശത്തുള്ള ജനങ്ങളിൽ ഏറയും കാത്തികൾ ആകുന്നു.

ബന്യന്മാർ, ഇന്ദു വംശക്കാരാകുന്നു. അവർ എല്ലാവരും വ്യാപാരിക
ൾ ആകുന്നു.

പാർസികൾ, അല്ലെങ്കിൽ പാർസിയക്കാർ പാർസിയ ദേശത്തിലെ ഗൂ
യെബ്രീക്കാരുടെ അല്ലെങ്കിൽ തീവന്ദനക്കാരുടെ സന്തത്തികൾ ആകുന്നു.
അവരുടെ മതം മെജൈ മതം എന്ന ഒരിക്കൽ പ്രസിദ്ധം ഉണ്ടായിരു
ന്നത ആകുന്നു. മഹമ്മദകാർ അവരുടെ ദേശത്തെ ജയിച്ചപ്പോൾ ഇ
വർ അതിനെ വിട്ടുപോയി. ആദ്യം അവർ പാർസിയക്കടലിലുള്ള ഓ
ൎമൂസ എന്നദിക്കിലേക്ക ചെന്ന അവിടെ അവർ കപ്പൽ പണിയുടെ സൂത്ര
ത്തെയും കപ്പൽ ഓടിക്കുന്നതിനെയും അഭ്യസിച്ചു. പിന്നെ കുറെക്കാലംക
ഴിഞ്ഞശേഷം അവർ അവിടെനിന്നും പുറപ്പെട്ടി ദിയു എന്ന ദ്വീപിലേക്ക
വന്നു അവിടെനിന്ന പിന്നത്തേതിൽ അവർ ഇന്ദ്യായുടെ പടിഞ്ഞാറെ
ഭാഗങ്ങളിൽ പരന്ന സ്ഥിരമായി കുടിയിരുന്നു. നിമിഷം അവരുടെ അ
ധിക അറിവുകൊണ്ടും അദ്ധ്വാനം കൊണ്ടും സമ്പത്തും കേൾവിയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/106&oldid=179115" എന്ന താളിൽനിന്ന് ശേഖരിച്ചത്