ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

ഉള്ളവരായി തീൎന്നു. കപ്പൽ പണിക്കായിട്ട അവർ പ്രത്യേകം മിടുക്കു
ള്ളവർ ആകുന്നു. അവർ എല്ലാം കൂടെ രണ്ട ലക്ഷം കുഡുംബക്കാർ ഉ
ണ്ട എന്ന മതിക്കപ്പെട്ടിരിക്കുന്നു.

ബോരാസന്മാർ ഗുജെറാത്തിലെ വലിയ പട്ടണങ്ങളിലും കാൻഡെ
ഷ മുതലായ പ്രദേശങ്ങളിലും കാണ്മാനുള്ള ഒരു പ്രത്യേകമായിട്ടുള്ള കൂ
ട്ടക്കാർ ആകുന്നു. അവർ മഹമ്മദമാൎഗ്ഗക്കാർ ആകുന്നു. എങ്കിലും അവരു
ടെ ശീലവും വിധവും മൎയ്യാദകളും നോക്കികണ്ടാൽ അവർ യെഹൂദന്മാ
രാകുന്നു. അവർ എല്ലാവിടത്തും വേർതിരിഞ്ഞ സമൂഹമായിട്ട ഇരിക്കു
ന്നു. അവർ കച്ചവടത്തിന്ന സമൎത്ഥന്മാരായിട്ടും ലാഭം എടുക്കുന്നതിൽ
തുലോം കറാൽകാരായിട്ടും കേൾവിപ്പെട്ടിരിക്കുന്നു. അവരുടെ ഉത്ഭവ
ത്തെ പറ്റി അവൎക്ക ഒട്ടും തിട്ടം ഇല്ല.

ഭാത്തന്മാർ ഇന്ദ്യായിൽ മറ്റുള്ള ദേശങ്ങളിലെക്കാളും ഗുജെറാത്തിൽ
ഏറെ ഉണ്ട അവർ ഭഗോദരന്മാരായിട്ട സഞ്ചരിക്കുന്നു. നാട്ടരാജാക്ക
ന്മൎക്ക അധികാരം ഉണ്ടായിരുന്ന കാലത്ത ഒക്കെയും അല്പകാലം മുമ്പ
വരെ അവൎക്ക ബഹു ശക്തി ഉണ്ടായിരുന്നു. രാജാക്കന്മാൎക്ക ഒക്കെ ഭാഗ
വതരന്മാർ ഉണ്ടായിരുന്നു. എല്ലാ ജനങ്ങളും അവരെ ശുദ്ധമുള്ളവ
രായിട്ട വിചാരിച്ചും വന്നു. അവർ വല്ല സംഗതിക്കായിട്ടും ജാമ്യം നി
ന്നിട്ട അതിനെ പറ്റി തൎക്കം ഉണ്ടായാൽ ഇവർ താനെ ചാകുകയൊ
അല്ലെങ്കിൽ അപ്രകാരം നടിക്കയൊ ചിലപ്പോൾ ഉടമ്പടി ലംഘിച്ച കൂ
ട്ടക്കാരുടെ മുമ്പിൽ വെച്ച തങ്ങളുടെ വീട്ടിലുള്ളതിൽ ഒരു വയസ്സ ചെ
ന്ന സ്ത്രീയെയൊ ഒരു കൊച്ചുകുഞ്ഞിനെയൊ കൊല്ലുകയൊ ചെയ്തവ
ന്നു. നാട്ടുകാർ എത്രെയും ഭക്തിയോടും കൂടെ അവരെ വിചാരിച്ച വ
രുന്നത കൊണ്ട മിക്ക കാൎയ്യങ്ങളിലും അവരുടെ നാട്യങ്ങൾ കൊണ്ട ത
ന്നെ അവർ കാൎയ്യം സാധിച്ചുവരുന്നു.

൧൩. മാൽവാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം അജ്മീർ എ
ന്ന ദേശത്താലും വടക്ക കിഴക്ക അഗ്രാ എന്ന ദേശത്താലും കിഴക്ക അള്ള
ഹബാദ എന്ന ദേശത്താലും തെക്ക കിഴക്ക ഗുന്ദ്വാനാ എന്ന ദേശത്താ
ലും തെക്ക കാൻഡെഷ എന്ന ദേശത്താലും പടിഞ്ഞാറ ഗുജെറാത്ത എ
ന്ന ദേശത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—രാജഘർ എന്നും ഖെമ്ലാസാ എന്നും
സെറൊൻജി എന്നും മഹിദപൂര എന്നും ഊജിൻ എന്നും സരങ്ങപൂര എ
ന്നും ഭോവാൽ എന്നും ഭീത്സ്യാ എന്നും സാലിമൊ എന്നും മന്ദൂഗർ എ
ന്നും ഇന്ദൂർ എന്നും ആകുന്നു.

ഊജിൻ എന്ന പട്ടണം ഇന്ദ്യായിൽ തുലോം പണ്ടെയുള്ള പട്ടങ്ങളി
ൽ ഒന്ന ആകുന്നു. അത ഇന്ദു ഭൂമി ശാസ്ത്രത്തിൽ പ്രത്യേകം പ്രസിദ്ധമു
ള്ളതും ആകുന്നു. ഇന്ദുക്കാരുടെ വിദ്യയുടെ പ്രധാന സ്ഥലങ്ങളിൽ ഒ
ന്നായിരുന്ന പണ്ടത്തെ പട്ടണം ഇപ്പോൾ നാശം വന്നുപോയിട്ട ഏറി
യകാലമായിരിക്കുന്നു. ഇപ്പൊഴത്തെ പട്ടണം അവിടെനിന്നും ഏക
ദേശം ഒരു നാഴിക തെക്കോട്ട മാറി ആകുന്നു. അത വലിയതും ജന
പ്പെരുപ്പമുള്ള സ്ഥലവും പല വിശേഷപ്പെട്ട ക്ഷേത്രങ്ങളും മറ്റ പണി
കളുമുള്ളതും ആകുന്നു. അവിടെ മുമ്പിൽ ഒരു ഗ്രഹശാസ്ത്രശാല ഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/107&oldid=179116" എന്ന താളിൽനിന്ന് ശേഖരിച്ചത്