ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

യിരുന്നു. എന്നാൽ അത ജീൎണ്ണം വന്നുപോയിരിക്കുന്നു.

പ്രധാന ആറുകൾ.—മഹി എന്നും സീപ്രാ എന്നും സീപ്രാ എന്നും ചുംബ
ൽ എന്നും പർബതി എന്നും കാളിസിന്ധ എന്നും ബെത്വാ എന്നും ആകു
ന്നു. ഇവ ഒക്കെയുടെയും ഉത്ഭവങ്ങൾ വിന്ധ്യ പൎവതത്തിലും അതി
ന്ന സമീപത്തിലും നിന്ന ആകുന്നു.

ദേശ രൂപം.—ആ ദേശത്തിന്റെ അതൃത്തികൾ ഒഴികെ ശേ
ഷം പൊക്കമുള്ള മൈതാന സ്ഥലം ആകുന്നു. ഇടെക്കിടെ മുകൾ പര
പ്പുള്ള കുന്നുകളും ഉണ്ട.

ക്ലൈമെട്ട.—അവിടത്തെ ക്ലൈമെട്ട ശാന്തതയുള്ളതും സൌഖ്യമു
ള്ളതും നിലം വൎദ്ധദ്ധനവുള്ളതും വിളവുള്ളതും ആകുന്നു.

ഉത്ഭവങ്ങൾ.—കോതമ്പും പയറും ചോളവും മറ്റ കരധാന്യ
ങ്ങളും ആകുന്നു. നെല്ലും ഉണ്ട. എന്നാൽ കുറേശ്ശെ ഉള്ളു. കരിമ്പും പു
കയിലയും പഞ്ഞിയും അല്പം നീലവും ഉണ്ട. മാൽവാ പുകയില ഇന്ദ്യാ
യിലുള്ളതിലേക്കും നന്നും ബഹു കവ്വയുള്ളതും ആകുന്നു. ആ ദേശത്തി
ലെ മുന്തിരിങ്ങാകളും അവയുടെ വിശേഷം കൊണ്ട ഏറിയകാലമാ
യിട്ട കേൾവിപ്പെട്ടതാകുന്നു. എന്നാൽ ഉത്ഭവങ്ങളിൽ പ്രധാനമായിട്ടു
ള്ള വസ്തു കറുപ്പ ആകുന്നു. കറുപ്പ ഉണ്ടാക്കുന്ന ചെടികളെ കൃഷിചെയ്യു
ന്നതിന്ന അവിടത്തെ നിലവും ക്ലൈമെട്ടും തക്കത തന്നെ ൟ നാശക
രമായ വസ്തു ആണ്ടതോറും അനവധിയായിട്ട ആ ദേശത്തിൽനിന്നും
കൊണ്ടുപോകുന്നുണ്ട.

മതം.—സാധാരണമായിട്ട ഇന്ദു മതവും ഭോവാലിൽ മഹമ്മദ മ
തവും ആകുന്നു.

ഡെക്കനിലെ പ്രധാന ദേശങ്ങളുടെ വിവരം.

൧. കാൻഡെഷ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം നൎബ്ദ എ
ന്ന ആറ്റിനാലും കിഴക്ക ഗുന്ദ്വാനാ എന്ന ദേശത്താലും തെക്ക ബെറാ
ർ എന്നും ഓറങ്ങബാദ എന്നുമുള്ള ദേശങ്ങളാലും പടിഞ്ഞാറ ഗുജെറാ
ത്ത എന്ന ദേശത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—ബ്രിത്തിഷകാൻഡെഷഎന്നുംഹൊ
ല്ക്കാൎക്കുള്ളത എന്നും സിന്ധ്യായിക്കുള്ളത എന്നും ആകുന്നു.

പ്രധാന നഗരികൾ.—൧മത. ബ്രിത്തിഷകാൻഡെഷിലു
ള്ളവ, നണ്ടെർബാർ എന്നും സിന്ദ്വാ എന്നും ദൂല്യ എന്നും ചോപ്ര എ
ന്നും ജാമ്നീർ എന്നും മാല്ലിഗോം എന്നും ചാന്ദൂർ എന്നും. ൨മത. ഹോല്ക്കാ
ൎക്കുള്ള ദേശത്തിലുള്ളവ, കുഗൂൻ എന്നും ബജാഗർ എന്നും. ൩മത. സി
ന്ധ്യായിക്കുള്ള ദേശത്തിലുള്ളവ, ഹോഷങ്ങ്ബാദ എന്നും ഹിന്ധ്യാ എന്നും
ഹൂൎദ്ദാ എന്നും ചാൎവ്വ എന്നും അസ്സീർഗർ എന്നും ബൂൎഹാമ്പൂര എന്നുമുള്ള
വ ആകുന്നു.

ബൂൎഹാമ്പൂര ആ ദേശത്തിന്റെ പണ്ടത്തെ തലസ്ഥാനം ആയിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/108&oldid=179117" എന്ന താളിൽനിന്ന് ശേഖരിച്ചത്