ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

ഴിക വടക്ക സമുദ്രതീരത്തിങ്കൽ സൂൎയ്യന്റെ പേൎക്കുള്ള ഒരു പഴയ ക്ഷേ
ത്രത്തിന്റെ ജീൎണ്ണങ്ങൾ നില്ക്കുന്നുണ്ട. അതിൽ കേടുപിടിക്കാതെ ഏ
റെ ഇല്ല. അത ഇടിവെട്ടിയൊ ഭൂകമ്പത്താലൊ ഇടിഞ്ഞപോയതായി
രിക്കണം. ഇപ്പോൾ ഉള്ളത കണ്ടാൽ അത ഇന്ദ്യായിൽ ഉണ്ടാക്കീട്ടുള്ള
ബഹു വിശേഷപ്പെട്ട പണികളിൽ ഒന്നഎന്ന തോന്നും ഗോപുരത്തിൽ
ഒരു പാതി നില്ക്കുന്നതിന്ന ൧൨൦ അടി പൊക്കം ഉണ്ട. ജംഗമുഹൻ എ
ന്ന പറയുന്ന മാളികയ്ക്ക ൧൦൦ അടിപൊക്കം ഉണ്ട. അവ പണുതിരി
ക്കുന്നത വലിയ കല്ലുകൾകൊണ്ടും കട്ടിയുള്ള ഇരിമ്പു തൂണുകൊണ്ടും ആ
കുന്നു. ആ അമ്പലം ഏറിയ കാലം അഴിഞ്ഞ കിടന്നാറെ ഓറീസായി
ലെ ഒരു രാജാവായിട്ട പണിയിച്ചു.

ആറുകൾ.—സുബൻരിക എന്നും ബിതുരുണി എന്നും ബാദ്നി
എന്നും മഹാ നദി എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശം മൂന്ന ഭാഗങ്ങളായിട്ട വിചാരിക്ക
പ്പെടാം എന്തെന്നാൽ സമുദ്രതീര പ്രദേശങ്ങൾ എന്നും നടുവിലത്തെത
അല്ലെങ്കിൽ മുഘൽബന്ദി എന്നും പടിഞ്ഞാറെത അല്ലെങ്കിൽ രാജവര
എന്നും ആകുന്നു. സമുദ്രതീര പ്രദേശങ്ങൾ ഏകദേശം ൨൦ നാഴിക ഉ
ള്ളിലോട്ട താണതും പരപ്പുള്ളതും പുതയലുള്ളതും കാടുപിടിച്ചതും പല
ടത്തും വെള്ളം കേറികിടക്കുന്നതും പല ആറുകളും അങ്ങോട്ടും ഇങ്ങോ
ട്ടും പോയി കിടക്കുന്നിടവും ആകുന്നു. അവിടെനിന്ന അങ്ങോട്ട മു
ഘൽബന്ദി എന്ന ഭാഗത്തിൽ ൨൦ നാഴികയോളം വെളിയായുള്ളതും ഉ
ണങ്ങിയതും വിളവുള്ളതും ആകുന്നു, പിന്നെയും ഉള്ളിലോട്ട ൨൦ നാ
ഴിക കാടുപിടിച്ച കുന്നുകളാകുന്നു. അതിന്ന അപ്പുറം രാജവര എ
ന്ന ഭാഗം ആകുന്നു. അവിടെ മുഴുവനും കുന്നുകളെ ഉള്ളു.

ഉത്ഭവങ്ങൾ.—നെല്ലും ചോളവും കോതമ്പും മുതിരയും മറ്റ
ധാന്യങ്ങളും അങ്ങാടിമരുന്നുകളും സുഗന്ധവൎഗ്ഗങ്ങളും ചായമിടുന്ന വ
സ്തുക്കളും പഞ്ചസാരയും പഞ്ഞിയും പുകയിലയും തേനും മെഴുകും ആകു
ന്നു. രാജവര എന്ന കാട്ടിൽ നല്ല മാതിരി തേക്കുതടികൾ ഉണ്ട. ഇരി
മ്പ പെരുത്തുണ്ട. വിലയേറിയതും വിശേഷവുമായ പല ധാതുദ്രവ്യങ്ങ
ളും രാജവരയിൽ ഉണ്ട. പൎവതങ്ങളിലുള്ള നദികളിൽനിന്ന കനക
പ്പൊടി എടുക്കുന്നുണ്ട. വലിയമാതിരി വൈരക്കല്ലുകളും അവിടെ ഉണ്ട.
എന്നാൽ ആ ദിക്ക ശരീരസൌഖ്യത്തിന്ന പിടിക്കാത്തതാകകൊണ്ട അവ
യെ നല്ലതിൻവണ്ണം തിരക്കി എടുക്കുന്നതിന്ന കഴിയുന്നില്ല. നൃമ്മലം
വെളുത്ത ഉപ്പ അനവധിയായിട്ട സമുദ്രതീരത്തിങ്കൽ ഉണ്ടാക്കപ്പെടുന്നു.
ആറുകളിൽ മീൻ പെരുത്ത ഉണ്ട. ൟ ദേശം മുഴുവനിലും കാട്ടുമൃഗ
ങ്ങൾ ബഹുത്വം ഉണ്ട പ്രത്യേകമായിട്ട വലിയ മാതിരി പുലികളും ഉ
ണ്ട. അവിടെ പാമ്പിന്റെയും മുതലയുടെയും മറ്റ ഇഴജന്തുകളുടെ
യും ഉപദ്രവം അധികമായിട്ട ഉണ്ട.

മതം.—ഇന്ദു മതം ആകുന്നു. ജീയന്മാരും ഉണ്ട.

൪. ബെറാർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം കാൻഡെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/112&oldid=179122" എന്ന താളിൽനിന്ന് ശേഖരിച്ചത്