ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

തന്റെ തലസ്ഥാനമാക്കി ഇപ്പോൾ അത ആ ദേശത്തിൽ ബ്രിത്തിഷകാ
ൎക്ക ദേശകാൎയ്യം വിചാരിക്കുന്നതിനുള്ള പ്രധാന സ്ഥലങ്ങളിൽ ഒന്നായി
രിക്കുന്നു.

ഓറങ്ങബാദിന പണ്ട ഗൂൎഖ എന്ന പേർ വിളിക്കപ്പെട്ടിരുന്നു.
എന്നാൽ ഓറങ്ങസെബ, ഡെക്കനിലെ നാടുവാഴിയായപ്പോൾ ഇത
ആ ദേശത്തിന്റെ തലസ്ഥാനവും അവന്ന ഇഷ്ടമുള്ള ഇരിപ്പിടവും ആ
യി തീൎന്നു. അവനിൽനിന്ന ഒാറങ്ങബാദ എന്ന പേരുണ്ടായി. ഇത ന
ന്നായി പണിയപ്പെട്ട ഒരു വലിയ നഗരം ആകുന്നു. അവിടെ സമീ
പത്തുള്ള കുന്നുകളിൽനിന്ന കല്പാത്തികൾ വഴിയായി വെള്ളം കൊണ്ടു
വന്നിട്ട ജലക്കുഴലിൽ കൂടെ എല്ലാ ഭാഗങ്ങളിലുമുള്ള കല്ത്തൊട്ടികളി
ലേക്ക വെള്ളം ധാരാളമായിട്ട കൊണ്ടുപോകപ്പെടുന്നു. ഇവിടെ വലി
യ വിശേഷപ്പെട്ടതിൽ ശാ ഗഞ്ച എന്ന പേരായിട്ട ഒരു ചന്ത ഉണ്ട.
അവിടത്തെ പട്ടുകളും സാലുവാകളും വിശേഷാൽ ശ്രുതിപെട്ടവ ആകു
ന്നു. ഓറങ്ങബാദ നിസാം ദേശങ്ങളുടെ വടക്കെ പകുതിയിലെ ഗവ
ണർ പതിവായിട്ട ഇരിക്കുന്നിടം ആകുന്നു.

ദൌലതബാദ ബലവും കീൎത്തിയുമുള്ള കോട്ടയുള്ള ഒരു പട്ടണം ആ
കുന്നു. മഹമ്മദകാർ ൟ ദേശം ജയിക്കുന്നതിന്ന മുമ്പിൽ ഇത സ്വയാ
ധിപത്യമുള്ള ഒരു ഇന്ദുരാജ്യത്തിന്ന തലസ്ഥാനമായിരുന്നു. അപ്പോൾ
അത ദ്യോഗർ എന്ന വിളിക്കപ്പെട്ടിരുന്നു. മഹാ രാജാവായ സുല്ത്താൻ
മഹമ്മദ ഇതിനെ തന്റെ രാജ്യത്തിന്ന തലസ്ഥാനം ആക്കുവാൻ ശ്രമി
ച്ച അതിന്റെ പേർ ദൌലതബാദ എന്നാക്കി എന്നാൽ തന്റെ പുതി
യ രാജാസനത്തിൽ ദെല്ഹി നഗരത്തിലെ കുടിയാന്മാരെ വരുത്തി പാ
ൎപ്പിക്കുന്നതിനായിട്ട ആ നഗരത്തെ മിക്കവാറും ശൂന്യമാക്കിയാറെയും
അവന്റെ ഭാവപ്രകാരം സാധിക്കുന്നതിന്ന ഇട വന്നില്ല.

ദൌലതബാദിന്ന ഏകദേശം ഒരു നാഴിക കിഴക്ക ഒരു മലയിൽ എ
ല്ലോരഗുഹകൾ അല്ലെങ്കിൽ നാട്ടുകാർ അതിന്റെ വിളിക്കുന്ന പ്രകാരം
വെറൂൽ ഗുഹകൾ ഉണ്ട. ൟ ഗുഹകളുടെ വലിപ്പവും വേലയും കണ്ടാ
ൽ ഇന്ദ്യായിൽ ഇത്തരത്തിൽ ഉള്ള എല്ലാത്തിനെക്കാളും ഇത വിശേഷമു
ള്ളവ ആകുന്നു. ഇവിടെ പല ക്ഷേത്രങ്ങളും അവയിൽ അനേകം
ബിംബങ്ങളും ഉണ്ട. ചിലത ശിവന്റെയും മറ്റ ചിലത ബൌദ്ധന്മാ
ൎക്കുള്ളവയും ആകുന്നു. ബ്രാഹ്മണർ പറയുന്ന പ്രകാരം ഏകദേശം
൮൦൦൦ സംവത്സരം മുമ്പെ എല്ലിച്ചപൂരിലെ രാജാവായ ൟളുവിനാൽ
അവ ഉണ്ടാക്കപ്പെട്ടു. എന്നാൽ അവ ഉണ്ടാക്കപ്പെട്ടിട്ട ഇപ്പോൾ ൨൫൦൦
സംവത്സരമെ ആയിട്ടുള്ളു എന്നും അതിലധികം ആയിട്ടില്ല എന്നും
ശോധനയാൽ തെളിയുന്നു.

യാൽന്നാപ്പൂര ഇംഗ്ലീഷ പട്ടാളം കിടക്കുന്ന ഒരു പട്ടണം ആകുന്നു.

പെയ്തൻ പൊന്നും വെള്ളിയും പട്ടും കൊണ്ട കസവിട്ട ശീലത്തര
ങ്ങളെ ഉണ്ടാക്കുന്നതിനായിട്ട മുമ്പിനാലെ ശ്രുതിപെട്ടിരിക്കുന്ന ഒരു
സ്ഥലം ആകുന്നു.

ആറുകൾ.—ഗോധാവരി എന്നും സിണാ എന്നും ഭീമാ എന്നും
മൂതാ എന്നും മൂലാ എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശത്തിൽ വടക്കനിന്ന തെക്കുവരെ
ക്കും പടിഞ്ഞാറെ പൎവതനിര കേറികിടക്കുന്നു. ദേശത്തിന്റെ മുകൾ

I 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/115&oldid=179125" എന്ന താളിൽനിന്ന് ശേഖരിച്ചത്