ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

ശങ്ങൾ എന്ന പറയപ്പെടുന്ന ദേശങ്ങളാലും കിഴക്ക മലകളാലും തെക്ക
കോയംബത്തൂർ എന്ന ദേശത്താലും പടിഞ്ഞാറ മലബാർ എന്നും കുട
ഗ എന്നും കനറാ എന്നുമുള്ള ദേശങ്ങളാലും അതൃത്തിയാക്കപ്പെട്ടിരിക്കു
ന്നു.

പ്രധാന നഗരികൾ.—ഹരിഹര എന്നും ചിത്തിൽദ്രൂഗ എ
ന്നും നഗര എന്നും സിമൂഗാ എന്നും സെറാ എന്നും കൊളാർ എന്നും
ബംഗളൂര എന്നും ശ്രീരംഗ പട്ടണം എന്നും മൈസൂർ എന്നും ആകു
ന്നു.

നഗര അല്ലെങ്കിൽ ബെദനൂര, പണ്ട വലിയതും ബഹു സമ്പത്തുള്ള
തുമായ നഗരം ആയിരുന്നു. ൧൭൬൩മതിൽ ഹൈദർ ആലി ഇതിനെ
പിടിച്ച കൊള്ളയിട്ടു. ൧൭൮൩ൽ ജെനരാൽ മത്തിയൂസിന്റെ കീഴിൽ
ഉണ്ടായിരുന്ന കുറഞ്ഞോരു ഇംഗ്ലീഷ സൈന്യം അതിനെ പിടിച്ച
കൊള്ളയിടുകയും ചെയ്തു. അതിന്റെ ശേഷം ഉടൻ തന്നെ തിപ്പുസുൽ
ത്താൻ പ്രെഞ്ചകാരുടെ സഹായത്തോടു കൂടെ അതിനെ വളകയാൽ
കീഴമരുന്നതിന്ന ഇടവന്നുപോയി. സുൽത്താന്റെ കല്പനപ്രകാരം ജെ
നരാൽ മത്തിയൂസിനെയും ഉദ്യോഗസ്ഥന്മാരിൽ പലരെയും വിഷം
കൊടുത്ത കൊല്ലുകയും പട്ടാളക്കാരിൽ മിക്കവരെയും കാരാഗ്രഹത്തിൽ
വെച്ച കൊല്ലുകയും ചെയ്തു. അത ഇപ്പോൾ മുടിവായും മിക്കവാറും ജ
നങ്ങളില്ലാതെയും ഇരിക്കുന്നു.

സിമൂഗ,പണ്ട വലിയതും ജനപ്പെരുപ്പവുമുള്ള ഒരു പട്ടണം ആയിരു
ന്നു.എന്നാൽ മഹാരാഷ്ട്രകന്മാർ അതിനെരണ്ടുതവണ തീരുമാനം കൊ
ള്ളയിട്ടത കൊണ്ട നാശമായി തീൎന്നിരിക്കുന്നു. ൧൭൯൦മതിൽ കപ്ടെൻലി
ത്തിലിന്റെ കീഴിലുണ്ടായിരുന്ന ബൊംബെ സൈന്യത്തിൽ ൮൦൦ പേ
രും തിപ്പുവിന്റെ മഹാ നല്ല സേനാപതിമാരിൽ ഒരുത്തനായ മഹ
മ്മദരുസായുടെ കീഴിലുണ്ടായിരുന്ന ൧൦൦൦൦ മൈസൂർ സൈന്യവും തമ്മി
ൽ ൟ പട്ടണത്തിന്ന അടുക്കൽ വെച്ച ഒരു യുദ്ധം ഉണ്ടായി ഒരു കൎശ
നമായ പിണക്കം കഴിഞ്ഞ ശേഷം ഇംഗ്ലീഷുകാൎക്ക തീരുമാനം ജയം
ഉണ്ടായിരുന്നു. പരശുരാംഭൌവിന്റെ കീഴിൽ ഉണ്ടായിരുന മഹാരാ
ഷ്ട്ര സൈന്യം യുദ്ധത്തിൽ ഒരു പങ്കും പിടിക്കാതെ ദൂരത്തിങ്കൽ നോക്കി
കൊണ്ട നിന്നിരുന്നു. എന്നാൽ യുദ്ധം കഴിഞ്ഞ ഉടനെ പട്ടണത്തെ
കൊള്ളയിടുന്നതിനും അതിലെ സഹായമില്ലാത്ത കുടിയാന്മാരെ കൊല്ലു
ന്നതിനും ബഹു തിഠത്തോടെ അവരും കൂടെ അദ്ധ്വാനപ്പെട്ടു.

ബംഗളൂര, വലിയ കോട്ടയുള്ള പട്ടണം അകന്നു. അത ഇംഗ്ലീഷ
കാരുടെ പട്ടാളം കിടക്കുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നും ആകുന്നു.
അവിടത്തെ ക്ലൈമെട്ട താണ ദേശത്തെക്കാൾ തുലോം പതമുള്ളതും ശ
രീര സൌഖ്യത്തിന്ന കൊള്ളാകുന്നതും ആകകൊണ്ട അവൎക്ക അവിടെ
അധികം വരത്തപോക്ക ഉണ്ട. വിസ്താരവും നല്ല ക്രമവുമുള്ള ഒരു കവാ
ത്ത സ്ഥലം പേട്ടയിൽ നിന്ന രണ്ട നാഴിക അകലെ ഉണ്ട. കോട്ട മോ
ശമാകുന്നു. നാട്ടുശത്രക്കളിൽനിന്ന രക്ഷെക്ക വേണ്ടിമാത്രമെ കൊള്ള
ത്തുള്ളു. അവിടെ കട്ടിയുള്ള തുണിയും പട്ടും കൈവേലചെയ്യപ്പെടുന്നു.
ബംഗളൂര ശ്രുതിപെട്ടിരിക്കുന്നത അതിലെ തോട്ടങ്ങളിലുണ്ടാകുന്ന പല
തരമായ ഫലമൂലാദികൾക്കായിട്ട ആകുന്നു.

ശ്രീരംഗപട്ടണം, കാവെരീ ആറ്റിലുള്ള ഒരു ചെറിയ ദീപിൽ പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/126&oldid=179136" എന്ന താളിൽനിന്ന് ശേഖരിച്ചത്