ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

ണിയപ്പെട്ടിരിക്കുന്നു, അതിലെ കോട്ട തിപ്പു സുൽത്താനായിട്ട പ്രെഞ്ച
ഇംജ്ജിനിയെരന്മാരുടെ സഹായത്തോട കൂടെ ഉണ്ടാക്കി എങ്കിലും ഒട്ടും
നന്നല്ല. ദ്വീപിന്റെ മദ്ധ്യത്തിലുള്ള ഒരു കിളൎച്ചയിൽ പട്ടണത്തിൽനി
ന്ന കുറെ അകലെ ശഹർഗഞ്ചാം എന്ന പേരായിട്ട ഒരു ഗ്രാമം ഉണ്ട.
സമീപത്ത ഒരു തോട്ടത്തിൽ ഹൈദർ ആലിയുടെയും അവന്റെ ഭാ
ൎയ്യയുടെയും തിപ്പുസുൽത്താന്റെയും പ്രേതക്കല്ലറ നില്ക്കുന്നുണ്ട.

൧൭൯൨മതിൽ ലോൎഡകൊൎന്നാലിസിന്റെ കീഴിൽ ഇംഗ്ലീഷകാർ തി
പ്പുവിനോട ശ്രീരംഗ പട്ടണം പിടിച്ചു. ൧൭൯൯മതിൽ യുദ്ധം പി
ന്നെയും ഉണ്ടാകയാൽ ഇംഗ്ലീഷകാർ ജെനരാൽ ഹാരിസ്സിന്റെ കീഴി
ൽ രണ്ടാം പ്രാവശ്യവും അതിനെ പിടിച്ച തിപ്പുവിനെ കൊന്നു. പി
ന്നെ ആ ദ്വീപിനെ ഇംഗ്ലിഷ ദേശങ്ങളോട ചേൎത്തു. എന്നാൽ അത
ശരീരസൌഖ്യത്തിന്ന തുലോം കൊള്ളരുതാത്തതാകയാൽ പിന്നീട അ
വർ അതിനെ ഉപേക്ഷിച്ചുകളഞ്ഞു.

ൟ ദേശത്തിൽ പണ്ടും ഇപ്പോഴും തലസ്ഥാനമായിരിക്കുന്ന മൈസൂ
ർ ഒരു പഴയ പട്ടണവും ജനപ്പെരുപ്പമുള്ളതും ആകുന്നു ഇതിനോട
സംബന്ധം വിട്ട നില്ക്കുന്ന കോട്ട യൂറോപ്പ മാതിരിയായിട്ട പണിയ
പ്പെട്ടിരിക്കുന്നു. രാജധാനികോട്ടെയ്ക്കുകത്തും ബ്രിത്തിഷ രെസിഡെൻ
സി പുറത്ത കുറെ അകലെ ഒരു കിളിൎന്ന നിലത്തും ആകുന്നു. കോട്ടെ
ക്ക അരികിൽനിന്ന മൈസൂർ കന്നു വരെക്കും ഒരു കുളം ഉണ്ട. തെക്ക
പടിഞ്ഞാറെ ചരുവിൽ ഒരു ബ്രാഹ്മണ ഗ്രാമത്തിന്റെ നടുവിൽ ബ
ഹു ശ്രുതിയുള്ള രണ്ട ക്ഷേത്രങ്ങളുണ്ട. അവിടേക്ക രാജാവ ആണ്ടുതോ
റും പോക പതിവുണ്ട.

ആറുകൾ.—തുംബുദ്രാ എന്നും വെദാവതി എന്നും പെണ്ണാർ എ
ന്നും പനാർ എന്നും പാലാർ എന്നും കാവെരീ എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശത്തിന്റെ വിധം ഒരോരൊ പ്രദേശ
ത്തിൽ ഓരോരൊ തരം ആകുന്നു. ഇതിന്റെ രണ്ട വശത്തും കിഴക്കേ
തും പടിഞ്ഞാറേതുമായ ഘാഥകൾ അല്ലങ്കിൽ പൎവതങ്ങൾ ചുറ്റിയിരി
ക്കുന്നു. ആകയാൽ ഇത പൊക്കമുള്ള സമ ഭൂമിയായിരിക്കുന്നു. അതിൽ
കിളൎച്ചയുള്ള പല കുന്നുകളും ഉണ്ട. സമീപത്തുള്ള താണ ദേശങ്ങളെ
നനെക്കുന്ന മിക്ക ആറുകളുടെയും ഉത്ഭവം അവിടെനിന്ന ഉണ്ടായിരി
ക്കുന്നു.

ഉത്ഭവങ്ങൾ.—മൈസൂരിലെ ഉത്ഭവങ്ങൾ നെല്ലും പഞ്ഞപ്പുല്ലും
കോതമ്പും മറ്റ ധാന്യങ്ങളും കരിമ്പും വെറ്റിലയും കറുപ്പും ആവണ
ക്കെണ്ണയും മറ്റ അനേകം വസ്തുക്കളും ആകുന്നു. പഞ്ഞപ്പൂല്ല എന്ന പറ
യുന്ന ധാന്യം പാവപ്പെട്ടവരുടെ ഒക്കെയും ഭക്ഷണമാകയാൽ അത പ്ര
ധാനമായിട്ട കൃഷിചെയ്യപ്പെടുന്നു. പടിഞ്ഞാറെ കാടുകളിൽ ചന്ദനമ
രവും മറ്റ വില ഏറിയ തടികളും അധികം ഉണ്ടാകുന്നുണ്ട. ആടുക
ൾ ചുവന്നിട്ടും വെളുത്തിട്ടും കറുത്തിട്ടും ബഹുത്വം ഉണ്ട. താണമാതിരി
കുതിരകളെയും വളൎത്തുന്നുണ്ട. ഇരിമ്പ അധികമായിട്ട എടുപ്പാനുണ്ട.
അതകൊണ്ട ആ നാട്ടുകാർ വേലചെയ്യുന്നു എന്നാൽ തുലോം മോശമാ
യുള്ള പ്രകാരത്തിൽ ആകുന്നു.

കൈവേലകൾ.— അവിടത്തെ കൈവേലകൾ കറത്തും വെ

K 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/127&oldid=179137" എന്ന താളിൽനിന്ന് ശേഖരിച്ചത്