ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

ൎണ്ണി എന്നും വാണ്ടിവാശ എന്നും സദ്രാസ എന്നും ത്രിനൊമല്ലി എന്നും
ഗിഞ്ചി എന്നും പുതുച്ചേരി എന്നും ത്രിക്കാലൂര എന്നും കഡലൂര എന്നും
ചിലംബരം എന്നും ആകുന്നു.

തെക്കെ ഇന്ദ്യായിൽ ബ്രിത്തിഷകാൎക്കുള്ള തലസ്ഥാനമായ മദ്രാസ സ
മുദ്രതീരത്തിങ്കൽ ബലമുള്ള കോട്ടയോടും കൂടിയ ഒരു വലിയ ജനപ്പെ
രുപ്പമുള്ള പട്ടണം ആകുന്നു. ൟ പട്ടണം ൧൬൩൯ൽ ഉണ്ടായി. ആ
ആണ്ടിൽ തന്നെ ചാന്ദഗെരിയിലെ രാജാവായ ശ്രീരംഗരായിലിൽനി
ന്ന ഇംഗ്ലീഷകാൎക്ക ഒരു കോട്ടയും പട്ടണവും ഉണ്ടാക്കുന്നതിന സ്ഥലം
കിട്ടി. ൟ പുത്തൻ പട്ടണത്തിന്ന ശ്രീരംഗരായ പട്ടണം എന്ന പേ
രിടണമെന്ന രാജാവിന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആ ദിക്കി
ലെ നാടുവാഴി തന്റെ അച്ഛനായ ചിന്നപ്പന്റെ പേര ഇതിന്ന ഇട
ണമെന്ന ഇംഗ്ലീഷകാരോട പറഞ്ഞു. അപ്രകാരം അതിന ചിന്ന പട്ട
ണം എന്ന പേരിടുകയും ചെയ്തു. കോട്ടയുടെ പേർ ഫൊൎട്ട, സന്ത,
ജോൎജ്ജ എന്ന ആകുന്നു. മദ്രാസ നിമിഷം ഒരു വൎദ്ധനവുള്ള നഗര
വും കൊറൊമണ്ഡൽ തീരത്ത ഇംഗ്ലീഷകാരുടെ പ്രധാന സ്ഥലവും ആ
യി തീൎന്നു.

കോട്ടയ്ക്കു അല്പം തെക്ക ത്രിപ്പിൾകെൻ അല്ലെങ്കിൽ തിരുമൽകെരി എ
ന്ന പറയുന്നിടത്ത അൎക്കാട്ടിലെ നബാബിന്റെ വാസസ്ഥലം ആകുന്നു
ത്രിപ്പിൾകെന്ന സമീപെ സമുദ്രതീരത്തിങ്കൽ മയിലാപ്പൂര എന്നൊ സ
ന്ത, തോമ എന്നൊ പറയപ്പെടുന്ന ചെറിയ പട്ടണം ആകുന്നു.

വെലൂര, അല്ലെങ്കിൽ നാട്ടുകാർ പറയുന്ന പ്രകാരം രാഎല്ലൂരിൽ വ
ലിയതും ബലവുമുള്ള ഒരു കോട്ടയും അതിന ചുറ്റും ആഴമുള്ള കിടങ്ങു
കുഴിയും അതിൽ ബഹു മുതലയും ഉണ്ട.

അൎക്കാട, മഹമ്മദ നബാബമാരുടെ രാജ്യഭാരത്തിങ്കൽ കാർനാ
റ്റിക്കിലെ തലസ്ഥാനമായിരുന്നു. അത ഇപ്പോഴും മഹമ്മദ കുഡുംബ
ക്കാൎക്ക പാൎപ്പാൻ പ്രിയമുള്ള സ്ഥലം ആകുന്നു. അവിടത്തെ കോട്ട മു
മ്പിൽ വലിയതും ഒട്ടബലമുള്ളതും ആയിരുന്നു. എന്നാൽ ഇപ്പോൾ നാ
ശമായി പോയി ൧൭൫൧മതിൽ കീൎത്തിമാനായ ക്ലൈവ അതിനെ പിടി
ച്ചു. ഉടൻ തന്നെരാജാസായിബ അതിനെ പ്രെഞ്ചകാരുടെ സഹായ
ത്തോടും കൂടെ വളഞ്ഞു. എന്നാൽ അമ്പത ദിവസത്തെ കഠിനമായ
പിണക്കത്തിന്റെശേഷം ക്ലൈവ അവരെ അശേഷം തോല്പിച്ചു.

കൊഞ്ചവെരാം അല്ലെങ്കിൽ കാഞ്ചിപുരം, ഒരു താഴ്വരയിലുള്ള വലി
യ പട്ടണം ആകുന്നു. അതിൽ രണ്ട ഭാഗങ്ങൾ ഉണ്ട. ഒന്ന വിഷ്ണുകാ
ഞ്ചി എന്നും മറ്റേത ശിവകാഞ്ചി എന്നും ആകുന്നു. ൟ സ്ഥലം ശ്രു
തിപെട്ടിരിക്കുന്നത അത കാർനാറ്റിക്കിൽ ബ്രാഹ്മണർ അധികമായി
ട്ട പാൎക്കുന്ന സ്ഥലമാകയാൽ ആകുന്നു. ശിവകാഞ്ചിയിലുള്ള വലിയ അ
മ്പലത്തിലേക്ക കേറുന്നിടത്ത ഒരു ഉയൎന്ന ഗോപുരം ഉണ്ട. അതിന്റെ
മുകളിൽനിന്ന നോക്കിയാൽ ചുറ്റുമുള്ള ദേശങ്ങളെ നല്ലതിൻവണ്ണം
കാണാം.

സദ്രാസ അല്ലെങ്കിൽ സദരാഗ പട്ടണം, സമുദ്രരീരത്തിങ്കൽ ഡച്ചകാ
ൎക്കുള്ളതാകുന്നു. അത മുമ്പിൽ ഒരു വൎദ്ധനവുള്ള പട്ടണമായിരുന്നു. ഇ
പ്പോൾ കുറഞ്ഞോരു വീടുകളും ഒരു നാട്ടുഗ്രാമവുമെ ഉള്ളു. സദ്രാസിന്ന
ഏകദേശം അഞ്ച നാഴിക വടക്ക മഹാ ബലിപുരം എന്ന പേരായി
ട്ട ഒരു ബ്രാഹ്മണ ഗ്രാമം ഉണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/129&oldid=179139" എന്ന താളിൽനിന്ന് ശേഖരിച്ചത്