ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൩

ജാവ പ്രധാനമായിട്ട വസിച്ചിരുന്നു. ആകയാൽ അതിനെ തലസ്ഥാ
നം എന്ന പറയാം. എന്നാൽ കുമ്പിനിയാർ ഇപ്പോൾ ആ ദേശത്തെ
എല്ലാം പിടിച്ച രാജ്യഭാരം ചെയ്കയും ചെയ്യുന്നു.

ആറുകൾ.—കാവെരീ എന്നും ഭദ്രാ എന്നുമുള്ള ആറുകൾ പ്രധാ
നമായിട്ടുള്ളവ ആകുന്നു.

ദേശ രൂപം.—ൟ പൎവതങ്ങളുടെ നടുവിൽ ആയിരി
ക്കയാൽ കുന്നുകളും താഴ്വരകളും ആകുന്നു. എന്നാൽ ചില സ്ഥലങ്ങൾ
വെളിയായിട്ടും വൃക്ഷങ്ങൾ അവിടെയും ഇവിടെയും ഉള്ളതായിട്ടും ഇ
രിക്കുന്നു. കുന്നുകൾ മിക്കവാറും പള്ളക്കാട പിടിച്ചവ ആകുന്നു.

ഉത്ഭവങ്ങൾ.—താഴ്വരകളിൽ നെല്ല അനവധിയായിട്ട ഉണ്ടാ
കുന്നത കൊണ്ട അവ തുലോം വിളവുള്ളതാകുന്നു. മേച്ചിൽ സ്ഥലം വി
ശേഷമുള്ളതാകകൊണ്ട നാല്ക്കാലികളും പെരുത്ത ഉണ്ട. കാടുകളിൽ
ചന്ദനവും തേക്കും മറ്റ വില ഏറിയ വൃക്ഷങ്ങളും ആനകളും ഉണ്ട.
കൈവേല ഒന്നും തന്നെ ഇല്ല.

മതം.—ഇന്ദു മതം ആകുന്നു.

൯. സേലം എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കെ ഭാഗം മൈസൂർ എ
ന്നും ബരമഹാൽ എന്നും നടുവിലെ കാർനാറ്റിക്ക എന്നുമുള്ള ദേശങ്ങ
ളാലും കിഴക്ക നടുവിലെ കാർനാറ്റിക്കിനാലും തെക്ക തെക്കെ കാർനാ
റ്റിക്കിനാലും കോയംബത്തൂരിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ധൎമ്മപുരി എന്നും സേലം എന്നും
നാംകൂൽ എന്നും ആകുന്നു.

സേലം തലസ്ഥാനം ആകുന്നു. അത ശെവെരൈ എന്ന കുന്നുകൾ
ക്ക ഏഴ നാഴിക തെക്ക ഒരു മൈതാന ഭൂമിയിൽ ആകുന്നു. ഇത പ
ഞ്ഞികൊണ്ടുള്ള വസ്തുക്കൾ വില്ക്കുന്ന ഒരു കീൎത്തിപെട്ട സ്ഥലം ആകുന്നു

ആറുകൾ.—ആറുകളിൽ ശ്രുതിയുള്ളതായിട്ട കാവെരിയെ ഉള്ളു.
അത ആ ദേശത്തിന്റെ പടിഞ്ഞാറെ വശത്ത കൂടെ ഒഴുകുന്നു.

ദേശ രൂപം.—ൟ ദേശം ഒരു കിളൎന്ന ഭൂമിയും സാമാന്യം
വെളിയായുള്ളതും അവിടവിടെ പല കുന്നുകളുള്ളതും അതിന്റെ പടി
ഞ്ഞാറെ അതിരിങ്കലോട്ട മലയായുള്ളതും ആകുന്നു. സേലം പട്ടണത്തി
ന്ന സമീപമുള്ള ശെവരൈ എന്ന കുന്നുകൾ വിശേഷാൽ കേൾവി
പ്പെട്ടതും യൂറോപ്പകാർ കാറ്റ മാറ്റത്തിനായിട്ട വരത്തപോക്കുള്ള ഇ
ടവും ആകുന്നു. ൟ കുന്നുകൾ മൂന്ന പകുതികളാകുന്നു ആയത സേലം
നാട എന്നും മൊകൊ നാട എന്നും മുത്തനാട എന്നും ആകുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിലെ പ്രധാന ഉത്ഭവങ്ങൾ നെ
ല്ലും ചോളവും പഞ്ഞിയും കാപ്പിയും വെടിഉപ്പും കാരവും ആകുന്നു.
പഞ്ഞികൊണ്ടുള്ള പലവക കൈവേലകളും പെരുത്തുണ്ട.

മതം.—പ്രധാനമായിട്ട ഇന്ദു മതം ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/131&oldid=179141" എന്ന താളിൽനിന്ന് ശേഖരിച്ചത്