ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

ഭാഗങ്ങളിൽ ഉണ്ട സുറിയാനി റോമ മുതലായ ക്രിസ്ത്യാനികളും ബഹു
ത്വം ഉണ്ട. ഉള്ളിലോട്ട അനവധി ജീയന്മാരും ഉണ്ട.

൧൧. കോയംബത്തൂര എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.‌—ൟ ദേശത്തിന്റെ വടക്കെ ഭാഗം മൈസൂർ എ
ന്നും സേലം എന്നുമുള്ള ദേശങ്ങളാലും കിഴക്ക സേലം എന്നും തെക്കെ കാ
ർനാറ്റിക്ക എന്നുമുള്ള ദേശങ്ങളാലും തെക്ക തെക്കെ കാർനാറ്റിക്ക എ
ന്നും തിരുവിതാംകോട എന്നും മലബാർഎന്നുമുള്ള ദേശങ്ങളാലും പടി
ഞ്ഞാറ മലബാർ എന്ന ദേശത്താലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—സത്തിമംഗലം എന്നും ഭൂവാണി എ
ന്നുംകോയംബത്തൂര എന്നും കാരൂർ എന്നും ദാരപുരം എന്നും ആകുന്നു
ഭൂവാണി, ഭൂവാണി എന്നും കാവെരീ എന്നുമുള്ള ആറുകൾ തമ്മിൽ
ക്രടുന്നിടത്ത പണിയിക്കപ്പെട്ടിരിക്കയാൽ ഒരു പുണ്യസ്ഥലമായിട്ട വി
ചാരിക്കപ്പെടുന്നു. അതകൊണ്ട ഇന്ദുക്കാൎക്ക അവിടെ അധികമായിട്ട വ
രത്തപോക്ക ഉണ്ട. അത് ജനപ്പെരുപ്പമുള്ളതും വിശേഷമായി പണി
യിക്കപ്പെട്ടിരിക്കുന്നതുമായ ഒരു പട്ടണം ആകുന്നു.

കോയംബത്തൂര, ൟ ദേശത്തിന്റെ തലസ്ഥാനവും മുമ്പിൽ തിപ്പു
സുൽത്താന്റെ സൈന്യങ്ങൾ പ്രധാനമായിട്ട കിടന്നിരുന്ന സ്ഥലങ്ങ
ളിൽ ഒന്നുമാകുന്നു. ഇവിടെനിന്നും മൂന്ന നാഴിക ദൂരെ പേരൂര എ
ന്നിടത്തു മെയിൽചിതംബരം എന്ന പേരായിട്ട ഒരു കീൎത്തിപെട്ട ക്ഷേ
ത്രം ഉണ്ട.

കാരൂര കാവെരീയിൽനിന്ന ദൂരമല്ലാതെ ത്രിശ്ശനാപ്പള്ളിയിൽനിന്ന
൫൦ നാഴിക പടിഞ്ഞാറ അമരാപതി എന്ന ആറ്റിന്റെ വടക്കെ മ
ട്ടെക്ക ആകുന്നു. അമരാപതി പണ്ട മൈസൂർ എന്നും ത്രിശ്ശനാപ്പള്ളി
എന്നുമുള്ള ദിക്കുകളുടെ അതൃത്തിയായിരുന്നതിനാൽ കാരൂര ബഹു ക
ച്ചവടമുള്ളിടം ആയിരുന്നു. ഇപ്പോഴും അത വിശേഷപ്പെട്ട ഒരു നല്ല
പട്ടണം ആകുന്നു.

ദാരപുരം ൟ ദേശത്തിന്റെ തെക്കെ അറ്റത്ത അമരാപതിയിൽ
നിന്ന ഏകദേശം അര നാഴിക അകലെ വിശേഷപ്പെട്ട ഒരു വെളി
ഭൂമിയിൽ പണിയിക്കപ്പെട്ടിരിക്കുന്നു. അത ജനപ്പെരുപ്പമുള്ളതും നന്നാ
യി പണിയപ്പെട്ടിരിക്കുന്നതും ആകുന്നു. ചുറ്റുമുള്ള ദേശത്തിൽ നെല്ലും
പുകയിലയും ധാരാളമായിട്ട ഉണ്ടാകുന്നു.

പ്രധാന ആറുകൾ.—കാവെരീ എന്നും നോയൽ എന്നും ഭൂ
വാണി എന്നും അമരാപതി എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശം ഉയൎന്നതാകുന്നു. പ്രത്യേകമായിട്ട
വടക്കോട്ടും പടിഞ്ഞാറോട്ടും ആകുന്നു. കുന്നും കുഴിയും കാടും വെളിം
പ്രദേശവും സാമാന്യം വിളവുണ്ടാകുന്നതും നന്നായി കൃഷിയുള്ളതും ആ
കുന്നു. നിലം മിക്കവാറും വറൾച്ചയുള്ളതാകുന്നു. എന്നാൽ കുന്നുകളുടെ
സമീപെയും തെക്കെ ഭാഗങ്ങളിൽ ചിലടത്തും അധികം താണ ചേറുള്ള
സ്ഥലങ്ങൾ ഉണ്ട. കോയംബത്തൂര എന്ന പ്രദേശത്തിന്റെ പടിഞ്ഞാ
റെ ഭാഗത്ത കിഴക്കേതും പടിഞ്ഞാറേതുമായ ഘാഥകളെ ഒന്നിച്ച കൂട്ടു
ന്ന ശ്രുതിപെട്ട നീലഗെരി മലകൾ ആകുന്നു. അവ കിഴക്കുനിന്ന പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/133&oldid=179143" എന്ന താളിൽനിന്ന് ശേഖരിച്ചത്