ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮

യലിനെ പരൂർ കായലിനോട കൂട്ടുന്നു. തിരുവിതാംകോട ഇന്ദ്യായിൽ
ബഹു വിശേഷവും വിളവുള്ളതുമായ ദേശങ്ങളിൽ ഒന്ന ആകുന്നു.
അവിടെ കുന്നും താഴ്ചയും മഹാ ഭംഗിയോടെ ഇടകലശി ഇരിക്കുന്നു.
മലകളിൽനിന്ന ഒഴുകുന്ന വളഞ്ഞ നദികൾ താണപ്രദേശങ്ങളെ എ
പ്പോഴും പച്ചയുള്ളതായി ആക്കി തീൎക്കുന്നു. മലകൾ ഉയൎന്ന കാടുകൾ
കൊണ്ട മൂടിയിരിക്കയും ചെയ്യുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിലെ ഉത്ഭവങ്ങൾ വളരെയും വില
യേറിയതും ആകുന്നു. നല്ലമുളകും ഏലവും എലവംഗവും പാക്കും തേ
ങ്ങായും ചുക്കും ജാതിക്കായും പത്രിയും മെഴുകും ആനക്കൊമ്പും ചന്ദ
നവും കരിമരം മുതലായവയും ഉണ്ട. നെല്ല എല്ലായ്പോഴും ധാരാളമാ
യിട്ട ഉണ്ട. ക്ഷാമം തീരുമാനം അറിവാനില്ല. ഇവിടെ പതിവായിട്ട
ആണ്ടിൽ മൂന്നപൂപ്പ ഉണ്ട. കന്നുകാലികൾ ചെറിയ മാതിരി ആകുന്നു.
വല്ലിടത്തിൽനിന്നും വരുത്തീട്ടുള്ളവയല്ലാതെ കംബിളി ആടുകൾ ഇല്ല.
കാടുകളിൽ തേക്കും മറ്റ വിലപിടിച്ച തടികളും ആനകളും പെരുത്തു
ണ്ട. കന്നുകളും കടുവാകളും അനവധി ഉണ്ട. അങ്ങിനെ തന്നെ വെ
ള്ളകുരങ്ങുകളും കരിങ്കുരങ്ങുകളും മറ്റ കാട്ടുമൃഗങ്ങളും ഉണ്ട. കരിമ്പുലി
ൟ നാട്ടിലേത ആകുന്നു.

മതം.—ഇന്ദു മതം ആകുന്നു. മുമ്പിൽ പറഞ്ഞിരിക്കുന്ന പ്രകാരം
ൟ ദേശത്തിലും അനവധി സുറിയാനിക്കാരും റോമക്കാരും ഏതാനും
മഹമ്മദകാരും യെഹൂദന്മാരും ഉണ്ട.

൧൩, തെക്കെ കാർനാറ്റിക്കിനെ കുറിച്ച.

അതിരുകൾ.— ൟ ദേശത്തിന്റെ വടക്കെ ഭാഗം ഇതിനെ
സേലമിൽനിന്നും നടുവിലെ കാർനാറ്റിക്കിൽനിന്നും വേർതിരിക്കുന്ന
കാവെരി എന്നും കൊളെരൂൻ എന്നുമുള്ള ആറുകളാലും കിഴക്ക സമുദ്ര
ത്താലും തെക്ക മനാർ എന്ന കടൽ കൈവഴിയാലും പടിഞ്ഞാറ തിരു
വിതംകോട്ടിനാലും കോയംബത്തൂരിനാലും അതൃത്തിയാക്കപ്പെട്ടിരിക്കു
ന്നു.

പ്രധാന അംശങ്ങൾ.—ത്രിശ്ശിനാപ്പള്ളി എന്നും തഞ്ചാവൂര
എന്നും തൊണ്ടിമാന്റെ ദേശം എന്നും ദിന്ദിഗൽ എന്നും മഥുര എ
ന്നും തിരുനൽവേലി എന്നും ആകുന്നു.

പ്രധാന നഗരികൾ.—ത്രിശ്ശിനാപ്പള്ളി എന്നും തഞ്ചാവൂര
എന്നും കുംഭകോണം എന്നും തരങ്കമ്പാടി എന്നും നാഗൂര എന്നും നി
ഗ പട്ടണം എന്നും ദിന്ദിഗൽ എന്നും പുതുക്കോട്ട എന്നും ശോളവ
ന്ദ്രം എന്നും മഥുര എന്നും ശിവഗംഗ എന്നും രാമനാദ എന്നും തിരുന
ൽവേലി എന്നും പാളാങ്കോട്ട എന്നും തൂത്തികുടി എന്നും ആകുന്നു.

ത്രിശ്ശിനാപ്പള്ളി ൟ ദേശത്തിന്റെ തലസ്ഥാനവും വലിയതും ജന
പ്പെരുപ്പവുമുള്ള പട്ടണം ആകുന്നു. ൧൭൫൫മത മുതൽ ൧൭൫൫ വരെ അ
വിടെ ഇംഗ്ലീഷകാർ പ്രെഞ്ചകാരോടും അവരുടെ ബന്ധുക്കളായ നാട്ട
കാരോടും പൊരുതിനിന്നതിനാൽ അത കേൾവിപ്പെട്ടതാകുന്നു. ൟ
കോട്ട കെട്ടപ്പെട്ട നഗരിയിൽ ൩൦൦ അടിപൊക്കമുള്ള ഒരു പാറയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/136&oldid=179146" എന്ന താളിൽനിന്ന് ശേഖരിച്ചത്